Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം- സാധ്യത അഞ്ചു പേര്‍ക്ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞു കഴിഞ്ഞു. പരിശീലക സ്ഥാനത്തു രവി ശാസ്ത്രിയും പടിയിറങ്ങി. കോലിക്കു പകരം ടി20 ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മ നിയമിക്കപ്പെട്ടപ്പോള്‍ വൈസ് ക്യാപ്റ്റനായി നറുക്കുവീണത് കെഎല്‍ രാഹുലിനാണ്. ശാസ്ത്രിക്കു പകം മുഖ്യ കോച്ചായി മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡും എത്തിക്കഴിഞ്ഞു.

എന്നാല്‍ കോലി, രോഹിത് എന്നിവരെ നായകസ്ഥാനത്ത് അധികകാലത്തേക്കു നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ രണ്ടു പേരും മല്‍സരംഗത്തു തുടരാനും സാധ്യത കുറവാണ്. അതുകൊണ്ടു ഭാവി ക്യാപ്റ്റനെ കണ്ടെത്താന്‍ ഇന്ത്യക്കു മുന്നില്‍ ഇനി അധികം സമയമില്ല. നിലവില്‍ ടീമിന്റെ ഭാഗമായ ചില യുവതാരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടു വരാവുന്നതാണ്. ദേശീയ ടീമിന്റെ ഭാവി നായകനായി വരാന്‍ സാധ്യതയുള്ള ചില യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 റിഷഭ് പന്ത്

റിഷഭ് പന്ത്

മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനായി ദേശീയ ടീമിലെത്തിയ റിഷഭ് പന്ത് നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ വിക്കറ്റ് കീപ്പറാണ്. മാച്ച് വിന്നറായ റിഷഭിനു ഭാവി നായകനുമാവാനുള്ള ശേഷിയുമുണ്ട്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തന്റെ നേതൃമികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ലീഗ് ഘട്ടത്തില്‍ ഡിസിയെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫിലേക്കു നയിക്കാന്‍ റിഷഭിനു സാധിച്ചു. 14 മല്‍സരങ്ങളില്‍ 10ലും ഡിസി വിജയിച്ചിരുന്നു.
തന്നേക്കാള്‍ സീനിയറായിട്ടുള്ള താരങ്ങളുള്‍പ്പെട്ട ഡിസി ടീമിനെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ 24 കാരനായ റിഷഭിനു സാധിച്ചു. നായകനെന്ന നിലയില്‍ പല നിര്‍ണായക തീരുമാനങ്ങളും അദ്ദേഹമെടുക്കുകയും ചെയ്തിരുന്നു. അടുത്ത സീസണിലെ ഐപിഎല്ലിലും ഡിസിയുടെ ക്യാപ്റ്റനായി റിഷഭിനെ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെ നേതൃമികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പല ടീമുകളെയും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും വിജകരമായി നയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ക്രിക്കറ്ററെന്ന നിലയില്‍ ശ്രേയസിനു ഇതു കൂടുതല്‍ പക്വത നേടിക്കൊടുത്തിട്ടുണ്ട്.

2018ലെ ഐപിഎല്ലിന്റെ പാതിവഴിയില്‍ വച്ചാണ് ടീമിന്റെ മോശ്ം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ഡല്‍ഹിയുടെ നായകസ്ഥാനമൊഴിയുന്നത്. പകരക്കാരനായി ശ്രേയസ് ചുമതലയേറ്റെടുക്കുകയായിരുന്നു. 2019, 2020 സീസണുകളില്‍ ടീമിനെ അദ്ദേഹം പ്ലേഓഫിലേക്കു നയിക്കുകുയും ചെയ്തു. 2021ലെ സീസണില്‍ പരിക്കു കാരണം ശ്രേയസിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെയായിരുന്നു റിഷഭ് നായകസ്ഥാനത്തേക്കു വന്നത്. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വളരെ മികച്ച രീതിയില്‍ നിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് ശ്രേയസ്.

 പൃഥ്വി ഷാ

പൃഥ്വി ഷാ

വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ നിലവില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമല്ല. എങ്കിലും 22 വയസ്സ് മാത്രമുള്ള പൃഥ്വിക്കു ടീമിലേക്കു തിരിച്ചുവരാനും സ്ഥാനമുറപ്പിക്കാനും ഒരുപാട് സമയം മുന്നിലുണ്ട്. പൃഥ്വിയെ സംബന്ധിച്ച് ക്യാപ്റ്റന്‍സിയെന്നത് പുതിയ കാര്യമല്ല. ജൂനിയര്‍ തലത്തില്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിന്റെയും നായകനായിട്ടുണ്ട്.
2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം ജേതാക്കളായപ്പോള്‍ നായകന്‍ പൃഥ്വിയായിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി ഇതിനകം അഞ്ചു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും പൃഥ്വി കളിച്ചു കഴിഞ്ഞു. 339ഉം 189ഉം റണ്‍സും ഇവയില്‍ നിന്നും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പൃഥ്വി വൈകാതെ തന്നെ ദേശീയ ടീമില്‍ മടങ്ങിയെത്തുമെന്നുറപ്പാണ്.

 ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്ത്യക്കു വലിയ പ്രതീക്ഷയുള്ള മറ്റൊരു താരമാണ് പഞ്ചാബില്‍ നിന്നുള്ള യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍. ബാറ്റിങ് ടെക്‌നിക്കിന്റെ പേരില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ഒരുപാട് പുകഴ്ത്തിക്കൊണ്ടിരിക്കുന്ന താരം കൂടിയാണ് അദ്ദേഹം. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ വിവിധ തലങ്ങളില്‍ പഞ്ചാബ് ടീമിനെയും താരം നയിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ഗില്‍. 2022ലെ അടുത്ത സീസണില്‍ ഒരുപക്ഷെ കെകെആറിന്റെ പുതിയ നായകനായും അദ്ദേഹത്തെ നിയമിച്ചേക്കും. സീനിയര്‍ ടീമിനു വേണ്ടി ടെസ്റ്റില്‍ കളിച്ചിട്ടുള്ള 22 കാരന്‍ വൈകാതെ എല്ലാ ഫോര്‍മാറ്റുകൡും സ്ഥിരം സാന്നിധ്യമായി മാറിയേക്കും. ഒപ്പം നായകസ്ഥാനത്തേക്കും വരാന്‍ ശേഷിയുള്ള കളിക്കാരനാണ് ഗില്‍.

 റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച പുതിയ ബാറ്റിങ് സെന്‍സേഷനാണ് മഹാരാഷ്ട്രക്കാരനായ റുതുരാജ് ഗെയ്ക്വാദ്. 2020ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ അരങ്ങേറിയ അദ്ദേഹം കഴിഞ്ഞ സീസണില്‍ റണ്‍മഴ പെയ്യിച്ചിരുന്നു. സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച റുതുരാജ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു.
16 മല്‍സരങ്ങളില്‍ നിന്നും 635 റണ്‍സായിരുന്നു താരം വാരിക്കൂട്ടിയത്. ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് ഈ ടൂര്‍ണമെന്റിലൂടെ അദ്ദേഹം കാണിച്ചു തരികയും ചെയ്തു. ഇതിഹാസ നായകന്‍ എംഎസ് ധോണി വൈകാതെ സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി ഒഴിയാനിരിക്കെ അടുത്ത നായകനാവാന്‍ സാധ്യതയുള്ള താരം കൂടിയാണ് റുതുരാജ്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിനെ നയിക്കുന്നത് അദ്ദേഹമാണ്.
ഇന്ത്യക്കു വേണ്ടി റുതുരാജ് ഇതിനകം രണ്ടു ടി20കളില്‍ കളിച്ചു കഴിഞ്ഞു. ഈ വര്‍ഷ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെതിരേ ആരംഭിക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സംഘത്തിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്.

Story first published: Tuesday, November 16, 2021, 19:41 [IST]
Other articles published on Nov 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+