IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം ഞായറാഴ്ച ലഖ്‌നൗവില്‍ നടക്കും. 0-1നു പിന്നിട്ടുനില്‍ക്കുന്നതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാമത്തെ കളിയില്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്. പക്ഷെ മികച്ച വിജയവുമായി ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന കിവികളെ കീഴടക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിലും ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടി വരും.
റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ ടീം സെലക്ഷനിലെ ചില പാളിച്ചകള്‍ ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കിയിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ പുറത്ത് ഇരുത്തിയാണ് ഇന്ത്യ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത്. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്. ഇരുവരും കളിയില്‍ ഫ്‌ളോപ്പാവുകയും ചെയ്തു.
മികച്ച ഫോമിലുള്ള, ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ കൂടിയായ പൃഥ്വിയെ ഇന്ത്യ കളിപ്പിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. രണ്ടാം ടി20യില്‍ അദ്ദേഹത്തെ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് അറിയാനുള്ളത്. രണ്ടാമത്തെ മല്‍സരത്തില്‍ പൃഥ്വി തീര്‍ച്ചയായും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

ഗില്ലിന്റെയം ത്രിപാഠിയുടെയും ഫോം
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും രാഹുല്‍ ത്രിപാഠിയുടെയും സ്ഥിരതയില്ലാത്ത പ്രകടനം ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുകയാണ്. ഏകദിനത്തില്‍ റണ്‍സ് വാരിക്കൂട്ടുന്ന ഗില്ലിന് ടി20യില്‍ പക്ഷെ ഇതു ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇതുവരെ കളിച്ച നാലു ടി20കളില്‍ നിന്നും 16.25 ശരാശരിയാണ് തരത്തിനുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
ഈ വര്‍ഷം തന്നെ അരങ്ങേറിയ ത്രിപാഠി മൂന്ന് ഇന്നിങ്‌സുകളിലാണ് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 13.33 ശരാശരിയില്‍ 40 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഗില്‍, ത്രിപാഠി എന്നിവരിലൊരാള്‍ക്കു പകരം പൃഥ്വി ഷായാണ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നത്.
പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് അടിച്ചുകൂട്ടാന്‍ മിടുക്കനായ അദ്ദേഹം ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാനും മിടുക്കനാണ്. ഗില്ലിന്റെ വീക്ക്‌നെസും ഇതു തന്നെയാണ്.
Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ഐപിഎല്ലിലെ പ്രകടനം
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഓപ്പണറുടെ റോളില്‍ നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനം പരിഗണിക്കുമ്പോള്‍ പൃഥ്വി ഷാ തീര്‍ച്ചയായും ടി20യില്‍ ഇടമര്‍ഹിക്കുന്നു. 63 ഇന്നിങ്‌സുകള്‍ ഡിസിക്കായി ഇതിനകം താരം കളിച്ചുകഴിഞ്ഞു. ഇവയില്‍ 147.45 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്.
2021ലെ ഐപിഎല്ലിലായിരുന്നു പൃഥ്വിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 159.14 സ്‌ട്രൈക്ക് റേറ്റോടെ 479 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ പൃഥ്വി കളിച്ചത് 10 ഇന്നിങ്‌സുകളിലായിരുന്നു. ഇവയില്‍ 152.97 എന്ന സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ടായിരുന്നു. ഫിയര്‍ലെസ് ക്രിക്കറ്റിന്റെ വക്താവായ പൃഥ്വി ഏതു ബൗളറെയും കൂസലില്ലാതെ നേരിടാന്‍ മിടുക്കനാണ്.
Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

ആഭ്യന്തര ക്രിക്കറ്റിലെ ഫോം
ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് പൃഥ്വി ഷാ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കാനുള്ള മൂന്നാമത്തെ കാരണം. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ആസാമിനെതിരായ കളിയില്‍ 383 ബോളില്‍ പൃഥ്വി വാരിക്കൂട്ടിയത് 379 റണ്‍സായിരുന്നു. 49 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.
കൂടാതെ കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും പൃഥ്വി തിളങ്ങിയിരുന്നു. 181.42 സ്‌ട്രൈക്ക് റേറ്റില്‍ താരം സ്‌കോര്‍ ചെയ്തത് 332 റണ്‍സാണ്. ആഭ്യന്തര ക്രിക്കറ്റില്‍ രാജ്യത്തെ ഒട്ടുമിക്ക പിച്ചുകളിലും കളിച്ചിട്ടുള്ള പൃഥ്വിയുടെ സാന്നിധ്യം തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications