IND vs NZ: ഉമ്രാന്‍ എന്തുകൊണ്ട് അതു ചെയ്തില്ല? തല്ലുകിട്ടാന്‍ കാരണം അതു തന്നെ!

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ തോല്‍വി രുചിച്ചതിന്റെ ക്ഷീണത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ഇന്ത്യ. റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ മിച്ചെല്‍ സാന്റ്‌നറുടെ കിവികള്‍ 21 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. ഇതോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന ടി20 ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ മല്‍സരം ജയിച്ചേ തീരൂ.
ആദ്യ ടി20യില്‍ ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. വലിയൊരു പിഴവ് ഈ മല്‍സരത്തില്‍ ഉമ്രാന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ വേണ്ടെന്നും ജാഫര്‍ നിര്‍ദേശിച്ചു.
റാഞ്ചിയില്‍ നടന്ന കളിയില്‍ ഒരോവര്‍ മാത്രമേ ഉമ്രാനെക്കൊണ്ട് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് ബൗള്‍ ചെയ്യിച്ചിരുന്നുള്ളൂ. ഈ ഓവറില്‍ 16 റണ്‍സ് പേസര്‍ വിട്ടുകൊടുക്കുകയും ചെയ്തു. മാത്രമല്ല വിക്കറ്റും ഉമ്രാന് ഈ കളിയില്‍ ലഭിച്ചില്ല.

ഉമ്രാനെ പുറത്ത് ഇരുത്തണം
ലഖ്‌നൗവില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പുറത്ത് ഇരുത്തണമെന്നാണ് വസീം ജാഫര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്രാന്‍ മാലിക്ക് തന്റെ ബൗളിങ് വേഗതയില്‍ വേരിയേഷന്‍ കൊണ്ടു വന്നില്ലെങ്കില്‍ ടി20യില്‍ തുടര്‍ന്നും പതറാന്‍ സാധ്യതയുണ്ട്. ന്യൂസിലാന്‍ഡുമായുളള ഈ മല്‍സരത്തില്‍ കട്ടറുകളാണ് മികച്ച ഓപ്ഷനെന്നു അവന്‍ ആലോചിക്കേണ്ടിയിരുന്നു. പക്ഷെ ഉമ്രാന്‍ അതു ബൗള്‍ ചെയ്തില്ല.
ഈ തരത്തിലുള്ള പിച്ചുകളില്‍ 145 കിമി വേഗതയില്‍ ബൗള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്കു ഇതുപോലെയുള്ള പ്രഹരം നേരിടാന്‍ സാധ്യത കൂടുതലാണ്. കാരണം ബോള്‍ വളരെ വേഗതയിലായിരിക്കും ബാറ്റിലേക്കു വരികയെന്നും ജാഫര്‍ വിലയിരുത്തി.
Also Read: കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍

ബാറ്ററെ കളിപ്പിക്കണം
ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കി പകരം അടുത്ത മല്‍സരത്തില്‍ ഒരു എക്‌സ്ട്രാ ബാറ്ററെ കളിപ്പിക്കുന്നതാവും ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യുകയെന്നു വസീം ജാഫര്‍ നിരീക്ഷിച്ചു.
ഉമ്രാനു പകരം ജിതേഷ് ശര്‍മ, പൃഥ്വി ഷാ എന്നിവരിലൊരാളെ ഇന്ത്യക്കു പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരാവുന്നതാണ്.
ജിതേഷാണ് കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍. കാരണം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാളെയാണ് ടീമിനു ആവശ്യം. ഒരു അധിക ബാറ്റര്‍ വന്നാല്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് താന്‍ കരുതുന്നതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

അധികം ബൗള്‍ ചെയ്യിച്ചില്ല
ഉമ്രാന്‍ മാലിക്ക് ഈ കളിയില്‍ ഒരോവര്‍ മാത്രമേ ബൗള്‍ ചെയ്തിട്ടുള്ളൂ. ശിവം മാവിയാവട്ടെ 14ാം ഓവറിനു മുമ്പ് ബൗള്‍ ചെയ്യാന്‍ വന്നതുമില്ല. ഈ രണ്ടു ബൗളര്‍മാരും കൂടി മൂന്നോവുകള്‍ മാത്രമേ കളിയില്‍ ബൗള്‍ ചെയ്തിട്ടുള്ളൂ. അങ്ങനെയെങ്കില്‍ ഒരു എക്‌സ്ട്രാ ബാറ്ററെ കളിപ്പിക്കുന്നതല്ലേ കൂടുതല്‍ നല്ലതെന്ന ചോദ്യം സ്വാഭാവികമായും ഉയരുമെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
ഏഴു ബൗളര്‍മാരെയാണ് മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവരില്‍ അര്‍ഷ്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമേ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നുള്ളൂ.
വാഷിങ്ടണ്‍ രണ്ടു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ അര്‍ഷ്ദീപ്, കുല്‍ദീപ്, മാവി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications