IND vs NZ 2022: സഞ്ജുവിനെ പുറത്തിരുത്തിയാല്‍ പണികിട്ടും! അശ്വിന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ ടീമിനു വേണ്ടി സഞ്ജു സാംസണിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ടീമംഗം കൂടിയായ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ന്യൂസിലാന്‍ഡുമായുളള ആദ്യ ഏകദിനത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും നേരത്തേ നടന്ന ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും പുറത്തിരുത്തിയിരുന്നു.

സഞ്ജുവിനു പകരം റിഷഭ്
ടി20 പരമ്പരയില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തിയ ഇന്ത്യ പകരം റിഷഭ് പന്തിനെ കളിപ്പിക്കുകയായിരുന്നു. പക്ഷെ ബാറ്റിങില്‍ താരം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു ഫാന്‍സ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കലെയാണ് സഞ്ജു തഴയപ്പെടുന്നതിനെക്കുറിച്ച് അശ്വിന്‍ സംസാരിച്ചത്.

കളിപ്പിച്ചില്ലെങ്കില്‍ ട്രെന്‍ഡിങാവും
സഞ്ജു സാംസണിനെ ഇന്ത്യ കളിപ്പിച്ചില്ലെങ്കില്‍ അവന്‍ ഉറപ്പായും ട്രെന്‍ഡിങാവുക തന്നെ ചെയ്യും. സഞ്ജുവിന്റെ പ്രതിഭ തന്നെയാണ് ഇതിന്റെ കാരണം. ഇത്രയും കഴിവുള്ള ഒരാളെ പുറത്ത് ഇരുത്തുമ്പോള്‍ അതു ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുമെന്നും ആര്‍ അശ്വിന്‍ വ്യക്തമാക്കി.
Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

എല്ലാ അവസരവും ലഭിക്കണം
എല്ലാ അവസരങ്ങളും സഞ്ജു സാംസണിനു ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്റെ കളി കാണാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതിശയിപ്പിക്കുന്ന ഫോമിലാണ് സഞ്ജു ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതു പരിഗണിച്ച് വരാനിരിക്കുന്ന മല്‍സരങ്ങളില്‍ തീര്‍ച്ചയായും അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നും ആര്‍ അശ്വിന്‍ ആവശ്യപ്പെട്ടു. ഐപിഎല്ലിലെ ടീമംഗങ്ങള്‍ കൂടിയാണ് ഇരുവരും. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. കഴിഞ്ഞ സീസണിലാണ് മെഗാ ലേലത്തില്‍ അശ്വിന്‍ റോയല്‍സിലേക്കു വന്നത്.

ആദ്യ ഏകദിനം കളിച്ചു
ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവന്റെ ഭാഗമാണ്. ടി20 പരമ്പരയിലേതു പോലെ ഏകദിനത്തിലും അദ്ദേഹം തഴയപ്പെടുമെന്ന ആശങ്കയിലായിരുന്നു ആരാധകകര്‍. എന്നാല്‍ ശിഖര്‍ ധവാന് കീഴില്‍ ഇറങ്ങിയ ഇന്ത്യ റിഷഭ് പന്തിനെയും സഞ്ജുവിനെയും ഒരുമിച്ച് കളിപ്പിക്കുകയായിരുന്നു, ആറാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ അദ്ദേഹം 38 ബോളില്‍ നാലു ബൗണ്ടറികളോടെ 36 റണ്‍സെടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications