
പൃഥ്വി മിന്നുന്ന ഫോമില്‍
ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവയ്ക്കുന്നത്. ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഇതുവരെ കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 285 റണ്‍സാണ് പൃഥ്വിയുടെ സമ്പാദ്യം. 191.27 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ ഇത്തവണത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (134 റണ്‍സ്) പൃഥ്വിയുടെ പേരിലാണ്. നേരത്തേ നടന്ന ദുലീപ് ട്രോഫിയിലും താരം മികച്ച ഫോമിലായിരുന്നു.

ടി20യിലെ എക്‌സ് ഫാക്ടര്‍
ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷാ വേണമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ടി20 ക്രിക്കറ്റിലെ എക്‌സ് ഫാക്ടറാണ് അവന്‍. ഏകദിനത്തിലും മല്‍സരഗതി മാറ്റാന്‍ പൃഥ്വിക്കു കഴിയും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവന്‍ സ്ഥിരതയോടെ സ്‌കോര്‍ ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ടീമില്‍ നിന്നും ഒരാള്‍ ഒഴിവാക്കപ്പെട്ടാല്‍ അയാള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് മികച്ച പ്രകടനങ്ങളിലൂടെ കഴിവ് തെളിയിക്കേണ്ടത്. അതുകൊണ്ടു തന്നെ മികച്ച ഫോമിലായിട്ടും പൃഥ്വി ടീമില്‍ ഇടം പിടിക്കാത്തതില്‍ തനിക്ക് ആശ്ചര്യമുണ്ടെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

എന്തുകൊണ്ട് തഴയപ്പെട്ടു?
പൃഥ്വി ഷായെ സെലക്ടര്‍മാര്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നു എനിക്കറിയില്ല. അവന്റെ ഭാഗത്തു നിന്നുള്ള തെറ്റ് എന്താണെന്നു മനസ്സിലാവുന്നില്ല. സെലക്ടര്‍മാര്‍ പോസിറ്റീവായി സംസാരിക്കണമെങ്കില്‍ ചിലപ്പോള്‍ പൃഥ്വി ഇനിയും കൂടുതല്‍ റണ്‍സ് നേടണമായിരിക്കാം. അവന്‍ ഇന്ത്യക്കു വേണ്ടി നേരത്തേ കളിക്കുകയും സ്‌കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. ഐപിഎല്‍ ടൂര്‍ണമെന്റുകളിലും പൃഥ്വി സ്‌കോര്‍ ചെയ്യുന്നുണ്ട്. പക്ഷെ അവന്‍ ഇനിയും കൂടുതല്‍ റണ്‍സ് അടിച്ചെടുക്കണമെന്നും ഫിറ്റ്‌നസ് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടാവാമെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.
Also Read: T20 World Cup 2022: ഇന്ത്യ വീണ്ടും സെമി കാണാതെ മടങ്ങുമോ? സാധ്യത തള്ളേണ്ട!

ന്യൂസിലാന്‍ഡിലേക്കുള്ള ഇന്ത്യന്‍ സംഘം
ടി20 ടീം -ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
ഏകദിന ടീം - ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.


Click it and Unblock the Notifications
