IND vs NZ: ഇവരോട് ഇന്ത്യ കാട്ടുന്നത് 'അനീതി', തഴയപ്പെട്ട അഞ്ച് പേരിതാ, അവസരം അര്‍ഹിക്കുന്നു

മുംബൈ: ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനും റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനുമാക്കിയാണ് ഇന്ത്യ കിവീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് ഇടമുണ്ട്. എന്നാല്‍ അവസരം അര്‍ഹിച്ചിട്ടും തഴയപ്പെട്ട ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃഥ്വി ഷാ
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ താരമാണ് പൃഥ്വി ഷാ. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് പൃഥ്വി. പ്രത്യേകിച്ച് പവര്‍പ്ലേ ഓവറുകളില്‍ വലിയ അപകടം വിതക്കാന്‍ പൃഥ്വിക്ക് കഴിവുണ്ട്. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നസും സ്ഥിരതയില്ലായ്മയും പറഞ്ഞ് ഇന്ത്യ താരത്തെ തഴഞ്ഞിരിക്കുകയാണ്. നിലവിലെ ഇന്ത്യയുടെ ടി20 ഓപ്പണര്‍മാര്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ്. രണ്ട് പേര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സമീപകാലത്തായി സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ പൃഥ്വി ഷായെ ഇന്ത്യ പരിഗണിക്കണമെന്ന ആവിശ്യം ശക്തമായിരുന്നു. എന്നാല്‍ ഇത്തവണയും താരത്തെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തഴഞ്ഞു.
Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

രവി ബിഷ്‌നോയ്
ഇന്ത്യയുടെ സ്പിന്‍ നിരയില്‍ വലിയ ഭാവി മുന്നിലുള്ള താരമാണ് രവി ബിഷ്‌നോയ്. ഏഷ്യാ കപ്പിലടക്കം മികവ് കാട്ടിയ ബിഷ്‌നോയിയേയും ഇന്ത്യ തഴഞ്ഞു. യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദുമെല്ലാമാണ് ഏകദിന പരമ്പരയില്‍ ടീമിലിടം പിടിച്ചത്. ടി20യില്‍ ചഹാലും സുന്ദറും കുല്‍ദീപും സ്പിന്നര്‍മാരായുണ്ട്. ഇതോടെയാണ് ബിഷ്‌നോയ് തഴയപ്പെട്ടത്. ഇന്ത്യ ഭാവി മുന്നില്‍ക്കണ്ട് ബിഷ്‌നോയ്ക്ക് ആവിശ്യത്തിന് അവസരം നല്‍കുന്നില്ലെന്നതാണ് വാസ്തവം.

ഇഷാന്‍ കിഷന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ ഭാവിയുള്ള താരങ്ങളിലൊരാളാണ് ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ 93 റണ്‍സുമായി മിന്നിച്ച ഇഷാന് കീവീസ് പരമ്പരയില്‍ ഇടം നേടാനായില്ല. ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഏകദിന പരമ്പരയില്‍ നിന്ന് ഇഷാന്‍ തഴയപ്പെട്ടു. ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണുമാണുള്ളത്. മൂന്ന് പേരും ടി20യിലുണ്ട്. ഇഷാനെ ഏകദിനത്തിലും പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ തഴയപ്പെട്ടു.

മുഹമ്മദ് ഷമി
ടി20 ലോകകപ്പില്‍ ഇന്ത്യ ജസ്പ്രീത് ബുംറക്ക് പകരക്കാരനായി പരിഗണിച്ച മുഹമ്മദ് ഷമി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം ബുംറ മികവ് കാട്ടുന്നു. എന്നിട്ടും ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരക്ക് ഷമിയെ പരിഗണിച്ചില്ല. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ഷമി. എന്നാല്‍ ഇപ്പോള്‍ ഷമിയെ ന്യൂസീലന്‍ഡിനെതിരേ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണ്. അതേ സമയം ബംഗ്ലാദേശ് പരമ്പരയില്‍ ഏകദിനത്തിലും ടെസ്റ്റിലും ഷമിക്ക് അവസരമുണ്ട്.

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. 37കാരനായ താരം ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളിലുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ടീമില്‍ കാര്‍ത്തികിന് സ്ഥാനമില്ല. ഇത്തവണത്തെ ടി20 ലോകകപ്പോടെ കാര്‍ത്തിക് വിരമിക്കാനാണ് സാധ്യത. അല്ലാത്ത പക്ഷം തീര്‍ച്ചയായും കാര്‍ത്തികിന് ടീമില്‍ സ്ഥാനം ലഭിക്കേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications