IND vs NZ: ഭുവി തെറിച്ചു! വമ്പന്‍ റെക്കോര്‍ഡുമായി ചഹല്‍, അറിയാം

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ആദ്യ ടി20യില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം രണ്ടാമങ്കത്തില്‍ ടീമിലേക്കുള്ള തിരിച്ചുവരവ് റെക്കോര്‍ഡുമായി ആഘോഷിക്കുകയായിരുന്നു.
കൡയില്‍ ഒരു വിക്കറ്റാണ് വീഴ്ത്തിയതെങ്കിലു റെക്കോര്‍ഡിടാന്‍ ചഹലിനു അതു മതിയായിരുന്നു. രണ്ടോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം ഒരു മെയ്ഡനടക്കം നാലു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ടി20 റെക്കോര്‍ഡാണ് ചഹല്‍ ഇതോടെ തകര്‍ത്തിരിക്കുന്നത്. വിശദമായി വായിക്കാം.

ടി20യിലെ വിക്കറ്റ് വേട്ടക്കാരന്‍
ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് യുസ്വേന്ദ്ര ചഹല്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. നേരത്തേ 90 വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഒരു വിക്കറ്റ് പിഴുതതോടെ ഭുവിയെ പിന്തള്ളി ചഹല്‍ തലപ്പത്തേക്കു കയറുകയായിരുന്നു.
ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത് നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. 72 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (70 വിക്കറ്റ്), ഹാര്‍ദിക് പാണ്ഡ്യ (64) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

ചഹലിന്റെ വിക്കറ്റ്
ന്യൂസിലാന്‍ഡിന്റെ അപകടകാരിയായ ഓപ്പണര്‍ ഫിന്‍ അലെനയാണ് യുസ്വേന്ദ്ര ചഹല്‍ പുറത്താക്കിയത്. പിച്ച് സ്പിന്‍ ബൗളിങിനു അനുകൂലമാണെന്നു തിരിച്ചറിഞ്ഞ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ടാമത്തെ ഓവര്‍ തന്നെ ചഹലിനെ ഏല്‍പ്പിക്കുകയായിരുന്നു.
ആദ്യത്തെ രണ്ടു ബോളിലും അലെനു റണ്ണൊന്നുമെടുക്കാനായില്ല.
പന്ത് തുടക്കത്തില്‍ തന്നെ നന്നായി ടേണ്‍ ചെയ്യിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഇതോടെ അലെന്‍ പ്രതിരോധത്തിലായി. മൂന്നാമത്തെ ബോളില്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിച്ച അലെനു പിഴച്ചു. ചഹല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ പുതിയ റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു.
Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

100 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യന്‍ ബൗളര്‍മാര്‍ കസറിയ മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. 100 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു അവര്‍ നല്‍കിയിരിക്കുന്നത്. എട്ടു വിക്കറ്റിനു 99 റണ്‍സില്‍ കിവികളെ ഇന്ത്യ ഒതുക്കുകയായിരുന്നു. ടി20യില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. കിവി നിരയില്‍ ഒരാള്‍ക്കുപോലും 20 റണ്‍സ് തികയ്ക്കാനായില്ല.
നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ (19*), മൈക്കല്‍ ബ്രേസ്വെല്‍ (14), മാര്‍ക്ക് ചാപ്പ്മാന്‍ (14), ഫിന്‍ അലെന്‍ (11), ഡെവന്‍ കോണ്‍വേ (11) എന്നിവരാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കു വേണ്ടി അര്‍ഷദീപ് സിങ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications