Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സ്വന്തം 'വിക്കറ്റെടുത്ത്' ഹര്‍ഷല്‍- നാണക്കേടിന്റെ ലിസ്റ്റില്‍, രണ്ടാമത്തെ ഇന്ത്യന്‍ താരം

1

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ അസാധാരണമായ രീതിയില്‍ പുറത്തായിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. ഹിറ്റ് വിക്കറ്റായാണ് താരം ക്രീസ് വിട്ടത്. 11 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 18 റണ്‍സ് അടിച്ചെടുത്ത 19ാം ഓവറിലാണ് പുറത്തായത്. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഹര്‍ഷലിന്റെ ബാറ്റ് വിക്കറ്റില്‍ തട്ടുകയായിരുന്നു. കരിയറില്‍ താരത്തിന്റെ രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത്.

ടി20യില്‍ ഹിറ്റ് വിക്കറ്റായി പുറത്തായ രണ്ടാമത്തെ താരമായി ഹര്‍ഷല്‍ മാറുകയും ചെയ്തു. നേരത്തേ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലാണ് സമാനമായ രീതിയില്‍ പുറത്തായിട്ടുള്ളത്. 2018ല്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20യിലായിരുന്നു രാഹുല്‍ ഹിറ്റ് വിക്കറ്റായി മടങ്ങിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇത് ആവര്‍ത്തിച്ചിരിക്കുകയാണ് ഹര്‍ഷല്‍.

രണ്ടാം ടി20യില്‍ ബൗളിങില്‍ തിളങ്ങി പ്ലെയര്‍ ഓഫ് ദി മാച്ചായ ഹര്‍ഷലിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ആദ്യ മല്‍സരമായിരുന്നു ഇത്. ഒരു മികച്ച ബാറ്ററുടെ മെയ്‌വഴക്കത്തോടെയായിരുന്നു അദ്ദേഹം ഷോട്ടുകള്‍ പായിച്ചത്. ലോക്കി ഫെര്‍ഗൂസനെതിരേ ഒരു വമ്പന്‍ സിക്‌സറും ഹര്‍ഷല്‍ പായിച്ചു. തൊട്ടടുത്ത ബോളിലാണ് ലോക്കിക്കെതിരേ കട്ട് ഷോട്ടിലൂടെ ബൗണ്ടറിയടിക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ ബാറ്റ് സ്റ്റംപില്‍ കൊള്ളുന്നത്.

ഇന്ത്യക്കു ജയം, പരമ്പര

മൂന്നാം ടി20യില്‍ ഇന്ത്യ 73 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 184 റണ്‍സ് അടിച്ചെടുത്തു. നായകന്റെ ഇന്നിങ്‌സുമായി കസറിയ രോഹിത് ശര്‍മയായിരുന്നു (56) ഇന്ത്യയുടെ അമരക്കാരന്‍. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇഷാന്‍ കിഷന്‍ (29), ശ്രേയസ് അയ്യര്‍ (25), ദീപക് ചാഹര്‍ (21*), വെങ്കടേഷ് അയ്യര്‍ (20) എന്നിവരും ഇന്ത്യയെ 180 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
റണ്‍ചേസില്‍ ന്യൂസിലാന്‍ഡ് തകരുകയായിരുന്നു. 17.2 ഓവറില്‍ 111 റണ്‍സിന് കിവികളുടെ പോരാട്ടമവസാനിച്ചു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലൊഴികെ (51) മറ്റാരും ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും ഹര്‍ഷല്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറാണ് മാന്‍ ഓഫ് ദി മാച്ചായത്.

Story first published: Monday, November 22, 2021, 0:10 [IST]
Other articles published on Nov 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+