IND vs NZ: ഹാര്‍ദിക്കിന്റെ തന്ത്രങ്ങള്‍ അബദ്ധം! പിഴവുകള്‍ നിരത്തി ഡാനിഷ് കനേരിയ

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പ്ിന്നര്‍ ഡാനിഷ് കനേരിയ. ക്യാപ്റ്റനെന്ന നിലയില്‍ ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായും അതുകൊണ്ടാണ് ഇന്ത്യയില്‍ നിന്നും മല്‍സരം കൈവിട്ടുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 176 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചെലിന്റെയും (59*) ഡെവന്‍ കോണ്‍വേയുടെയും (52) ഫിഫ്റ്റികളാണ് അവര്‍ക്കു കരുത്തായത്. ഫിന്‍ അലെന്‍ 35 റണ്‍സും നേടി.
മറുപടി ബാറ്റിങില്‍ ഒരിക്കല്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. ഒമ്പതു വിക്കറ്റിനു 155 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. വാഷിങ്ടണ്‍ സുന്ദര്‍ (50), സൂര്യകുമാര്‍ യാദവ് (47) എന്നിവരൊഴികെ ആരും കാര്യമായ സംഭാവന നല്‍കിയില്ല.

ക്യാപ്റ്റന്‍സി മികച്ചതായി തോന്നിയില്ല
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ഈ മല്‍സരത്തില്‍ അത്ര മികച്ചതായി എനിക്കു തോന്നിയില്ല. പ്രത്യേകിച്ചും ബൗളിങില്‍ അദ്ദേഹം വരുത്തിയ മാറ്റങ്ങള്‍ മോശമായിരുന്നു. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതില്‍ ഹാര്‍ദിക് പരാജയപ്പെട്ടു. ശിവം മാവിയെ വളരെ വൈകിയാണ് അദ്ദേഹം ബൗള്‍ ചെയ്യാന്‍ കൊണ്ടുവന്നത്.
എന്റെ അഭിപ്രായത്തില്‍ മാവിയെ നേരത്തെ തന്നെ ബൗള്‍ ചെയ്യിക്കേണ്ടിയിരുന്നു. കൂടാതെ ദീപക് ഹൂഡയെക്കൊണ്ട് കൂടുതല്‍ ഓവറുകള്‍ ഹാര്‍ദിക്കിനു ബൗള്‍ ചെയ്യിക്കാമായിരുന്നുവെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.
മല്‍സരത്തില്‍ മാവി രണ്ടോവറുകളാണ് ബൗള്‍ ചെയ്തത്. 19 റണ്‍സിനു ഒരു വിക്കറ്റ് നേടുകയും ചെയ്തു. ഹൂഡയാവട്ടെ രണ്ടോവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
Also Read: IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്‌കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം

സാന്റ്‌നറുടെ ബൗളിങ്
ന്യൂസിലാന്‍ഡ് നായകനും സ്പിന്നറുമായ മിച്ചെല്‍ സാന്റ്‌നറുടെ ബൗളിങിനെ ഡാനിഷ് കനേരിയ പ്രശംസിച്ചു. ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ സാന്റ്‌നര്‍ നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ എന്നിവരെയാണ് അദ്ദേഹം പുറത്താക്കിയത്.
അതിശയിപ്പിക്കുന്ന ബൗളിങാണ് സാന്റ്‌നര്‍ ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. എത്ര മികച്ച രീതിയിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. മൈക്കല്‍ ബ്രേസ്വെല്ലും നന്നായി പന്തെറിഞ്ഞു.
ബോള്‍ വളരെ നന്നായി ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വിക്കറ്റില്‍ ബാറ്റിങ് ദുഷ്‌കരവുമായിരുന്നുവെന്നും കനേരിയ വിലയിരുത്തി.
Also Read: നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം

പേസര്‍മാര്‍ ഫ്‌ളോപ്പ്
ഫാസ്റ്റ് ബൗളര്‍മാരെയും നന്നായി തുണയ്ക്കുന്ന വിക്കറ്റായിരുന്നു റാഞ്ചിയിലേത്. പക്ഷെ ഇന്ത്യന്‍ പേസര്‍മാര്‍ക്കു ഇതു മുതലെടുക്കാനായില്ലെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പേസര്‍മാരില്‍ അര്‍ഷ്ദീപ് സിങും ഉമ്രാന്‍ മാലിക്കും ബൗളങില്‍ നന്നായി വിഷമിച്ചു.
ന്യൂസിലാന്‍ഡിനു വേണ്ടി പേസര്‍ ഡഫി എത്ര മികച്ച രീതിയിലാണ് ന്യൂ ബോള്‍ കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ ബോള്‍ നന്നായി സ്വിങ് ചെയ്തിരുന്നു. കൂടാതെ സീം മൂവ്‌മെന്റും കാണാമായിരുന്നു. പക്ഷെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഇതൊന്നും ലഭിച്ചില്ല. ഇന്ത്യന്‍ ബൗളര്‍മാരുടെ ലെങ്ത്ത് വളരെ മോശമായിരുന്നു.
മറുഭാഗത്ത് കിവി പേസര്‍മാര്‍ മികച്ച ലെങ്തിലാണ് ബൗള്‍ ചെയ്തത്. ഏഴു ബൗളര്‍മാരെ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കളിയില്‍ പരീക്ഷിച്ചു. പക്ഷെ ഇവരെല്ലാം നന്നായി റണ്‍സ് വഴങ്ങുകയും ചെയ്തുവെന്നും കനേരിയ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications