IND vs NZ: പൃഥിയേക്കാള്‍ മിടുക്കനോ ഗില്‍? ടി20യില്‍ എന്തുകൊണ്ട് ഓപ്പണര്‍- ഹാര്‍ദിക് പറയും

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ടി20യിലും നേട്ടമാവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഇന്ത്യ കച്ചമുറുക്കുന്നത്. റാഞ്ചിയിലാണ് ആദ്യ ടി20 മല്‍സരം.
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ ഹാര്‍ദിക്. മാത്രല്ല എന്തുകൊണ്ടാണ് സഞ്ജു സാംസണിനു പകരം ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിച്ചത്. ഈ പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യന്‍ വിജയം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ടി20 പരമ്പരയുമുണ്ടായിരുന്നു. അന്നു മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യക്കായിരുന്നു വിജയം.

ഗില്‍ തീര്‍ച്ചയായും കളിക്കും
ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ ഇവരില്‍ ആരെയാവും ടി20 പരമ്പരയില്‍ ഇന്ത്യ ഓപ്പണറായി ഇറക്കുകയെന്നതായിരുന്നു സംശയം. ഗില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെങ്കില്‍ ടി20 സ്‌പെഷ്യലിസ്റ്റായ പൃഥ്വി 2021നു ശേഷം ആദ്യമായാണ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ഓപ്പണിങില്‍ ഗില്ലിനെ തിരഞ്ഞെടുത്തത് വലിയ തലവേദനയുണ്ടാക്കിയ തീരുമാനം അല്ലെന്നാണ് ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിരിക്കുന്നത്. ശുഭ്മാന്‍ ഇപ്പോള്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണ്.
അവന്‍ ഉറപ്പായും പ്ലെയിങ് ഇലവനിലുണ്ടാവും. ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന രീതി കാണുമ്പോള്‍ ശുഭ്മാന്‍ ഇതിനകം തന്നെ ടീമിലുണ്ടെന്നും ഹാര്‍ദിക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

സഞ്ജു എവിടെ?
ശ്രീലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ ആദ്യ മല്‍സരത്തിനു ശേഷം ടീമില്‍ നിന്നും പിന്മാറിയ സഞ്ജു സാംസണിനെ എന്തുകൊണ്ടാണ് ന്യൂസിലാന്‍ഡിനെതിരേ പരിഗണിക്കാതിരുന്നതെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.
സഞ്ജുവിനു പകരം പുതുമുഖം ജിതേഷ് വര്‍മയായിരുന്നു ലങ്കയ്‌ക്കെിരേ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിനൊപ്പം ചേര്‍ന്നത്. ന്യൂസിലാന്‍ഡിനെതിരേയും താരത്തെ ടീമില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ജിതേഷിനെ ടീമിലേക്കു പരിഗണിച്ചത്. നിര്‍ഭാഗ്യവശാല്‍ സഞ്ജുവിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ജിതേഷിനു അവസരം ലഭിക്കുകയായിരുന്നുവെന്നും ഹാര്‍ദിക് വിശദമാക്കി.
Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

നൂസിലാന്‍ഡ് കരുത്തര്‍
ന്യൂസിലാന്‍ഡ് ഏകദിനത്തിലും ടി20യിലുമെല്ലാം മികച്ച ടീം തന്നെയാണ്. അവര്‍ എല്ലായ്‌പ്പോഴും നിങ്ങളെ വെല്ലുവിളിക്കും. വിജയിക്കാന്‍ വേണ്ടി തന്നെയായിരിക്കും ഞങ്ങള്‍ ശ്രമിക്കുക.
ഞങ്ങള്‍ ഏറ്റവും മികച്ച കളി പുറത്തെടുത്തെങ്കില്‍ മാത്രമേ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാനാവുകയുളളൂവെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ന്യൂബോള്‍ ബൗളിങ് ആസ്വദിക്കുന്നു
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ന്യൂബോള്‍ ബൗളിങ് കൈകാര്യം ചെയ്തത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഈ റോള്‍ അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് താരം തുറന്നു പറയുകയും ചെയ്തു.
ന്യൂബോള്‍ കൊണ്ട് ബൗള്‍ ചെയ്യുന്നത് ഞാന്‍ എല്ലായ്‌പ്പോഴും ആസ്വദിക്കുന്നു. കുറച്ചു വര്‍ഷങ്ങളായി ന്യൂ ബോള്‍ കൊണ്ട് നെറ്റ്‌സില്‍ ബൗള്‍ ചെയ്തപ്പോഴെല്ലാം എനിക്കു വിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഓള്‍ഡ് ബോള്‍ എനിക്കു വളരെ പരിചിതമാണ്. അതുകൊണ്ടു തന്നെ പഴയ ബോള്‍ കൊണ്ട് കൂടുതല്‍ പരിശീലനം നടത്തേണ്ട ആവശ്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല.
ന്യൂസിലാന്‍ഡുമായുള്ള അവസാന ഏകദിനത്തില്‍ ഞങ്ങളുടെ രണ്ടു പ്രധാന ബൗളര്‍മാര്‍ക്കും വിശ്രം നല്‍കിയതിനാല്‍ ന്യൂബോള്‍ എറിയാന്‍ ഞാന്‍ തയ്യാറാവേണ്ടിയിരുന്നു. നിങ്ങള്‍ നന്നായി തയ്യാറെടുക്കുകയാണെങ്കില്‍ സ്മ്മര്‍ദ്ദമുണ്ടാവുകയില്ലെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications