IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു

ഏകദിന ഫോര്‍മാറ്റിലെ മാസ്മരിക ഫോം ടി20യില്‍ പുറത്തെടുക്കാനാവാതെ പാടുപെടുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യിലും താരം കാര്യമായ ചലനം സൃഷ്ടിക്കാതെ പുറത്തായി. മികച്ച ഫോമില്‍ കാണപ്പെട്ട ഗില്‍ ഒമ്പതു ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 11 റണ്‍സെടുത്താണ് ക്രീസ് വിട്ടത്.
നേരത്തേ റാഞ്ചിയില്‍ നടന്ന ടി20യിലും താരം നിരശാശപ്പെടുത്തിയിരുന്നു. അന്നു ആറു ബോളില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സായിരുന്നു ഗില്‍ സ്‌കോര്‍ ചെയ്തത്. ശ്രീലക്കെതിരേ ഈ മാസമാദ്യം നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഈ പരമ്പരയിലും ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.
ഗില്ലിനു പകരം ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യ കളിപ്പിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഗില്ലിനു ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിലും താരം ഫ്‌ളോപ്പായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ആത്മവിശ്വാസം നഷ്ടപ്പെടും
ടി20കളില്‍ ഇന്ത്യക്കു വേണ്ടി ഇതുപോലെ ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയാണെങ്കില്‍ അതു ശുഭ്മാന്‍ ഗില്ലിന്റെ ആത്മവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. അതു ഏകദിനത്തിലെ പ്രകടനത്തെയും ബാധിക്കും.
അതാണ് പ്രധാന പ്രശ്‌നം. എന്തുകൊണ്ടാണ് ടി20യില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഗില്ലിനെ ടീം മാനേജ്‌മെന്റ് മാറ്റി നിര്‍ത്താത്തതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

താളം നഷ്ടപ്പെടുത്തി
ഓസ്‌ട്രേലിയക്കെതിരായ പ്രധാനപ്പെട്ട ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര വരാനിരിക്കെ ടി20യില്‍ കളിപ്പിച്ച് ശുഭ്മാന്‍ ഗില്ലിന്റെ താളം ഇന്ത്യ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ടി20 പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കി ടെസ്റ്റിനായി തയ്യാറാക്കി നിര്‍ത്താമായിരുന്നുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ശുഭ്മാന്‍ ഗില്ലിനു ബിസിസിഐ ഇനിയുമൊരു 30 മല്‍സരങ്ങളില്‍ കൂടി അവസരം നല്‍കും. കാരണം ഏകദിനത്തില്‍ അദ്ദഹം വളരെ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

ടി20 പ്ലെയറല്ല
ശുഭ്മാന്‍ ഗില്‍ ഒരു ടി20 പ്ലെയറല്ല. ഞാന്‍ ഇക്കാര്യം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. പൃഥ്വി ഷായെപ്പോലെ പകരം ടി20യില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കൂയെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
ശുഭമാന്‍ ഗില്‍ വെറുമൊരു സിംഗിള്‍ ഫോര്‍മാറ്റ് പ്ലെയറാണ്. ഏകദിനം മാത്രമേ അദ്ദേഹത്തിനെക്കൊണ്ട് സാധിക്കുകയുള്ളൂ. സ്പിന്‍ ചെയ്യുന്ന, സീമിങ് ട്രാക്കുകളില്‍ റെഡ് ബോള്‍ ക്രിക്കറ്റിലും ഗില്‍ ബുദ്ധിമുട്ടുമെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

ചിലര്‍ക്കു ചില ഫോര്‍മാറ്റേ പറ്റൂ
ചില കളിക്കാര്‍ക്കു എല്ലാ ഫോര്‍മാറ്റുകളും പറ്റില്ല. സൂര്യകുമാര്‍ യദവ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ ടി20ക്കും കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഏകദിനത്തിലും പറ്റിയവരാണ്. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്കു അനുയോജ്യമായത് ടെസ്റ്റും ഏകദിനവുമാണ്.
പൃഥ്വി ഷായും റുതുരാജ് ഗെയ്ക്വാദും എല്ലാ ഫോര്‍മാറ്റിനും യോജിച്ചവരാണ്. സര്‍ഫറാസ് ഖാന്‍, പ്രിയാങ്ക് പഞ്ചാല്‍, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ ടെസ്റ്റിലാണ് ബെസ്റ്റ്. പക്ഷെ ബിസിസിഐ ഈ യുവതാരങ്ങളെ കൂട്ടിക്കുഴച്ച് അവരെ കുഴപ്പത്തിലാക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications