For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളിയാര്, ഗില്ലോ, പൃഥ്വിയോ? ആദ്യ ടി20 പ്രിവ്യു, സാധ്യതാ 11

വെള്ളിയാഴ്ചയാണ് ആദ്യ പോരാട്ടം

HARDIK

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ അടുത്ത ദൗത്യത്തിന് ഇറങ്ങുന്നു. ടി20 പരമ്പരയിലാണ് ഇനി ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യത്തെ പോരാട്ടം വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. ടോസ് 6.30നായിരിക്കും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം കാണാം.

ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ പരമ്പര വിജയം കൊയ്തതെങ്കില്‍ ടി20യിലെ നായകന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത്തിനെക്കൂടാതെ ഏകദിനത്തില്‍ ടീമിലുണ്ടായിരുന്ന വിരാട് കോലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരൊന്നും ടി20 പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള വളരെ അഗ്രസീവായ സംഘമാണ് ടി20യില്‍ ഇന്ത്യയുടേത്.

ഓപ്പണിങ് ആശയക്കുഴപ്പം

ഓപ്പണിങ് ആശയക്കുഴപ്പം

ടി20 പരമ്പരയില്‍ ഓപ്പണിങ് ജോടികളുടെ കാര്യത്തിലാണ് ഇന്ത്യക്കു ഏറ്റവുമധികം ആശയക്കുഴപ്പമുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച കഴിഞ്ഞ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ ജോടിയായിരുന്നു ഇന്ത്യക്കായി വിക്കറ്റ് കാത്തത്. ഈ സഖ്യം പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും ക്ലിക്കായതുമില്ല.

ന്യൂസിലാന്‍ഡുമായുള്ള ടീമിലേക്കു വന്നാല്‍ വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ പൃഥ്വി ഷാ സംഘത്തിലുണ്ടെന്നതാണ് സെലക്ഷന്‍ ദുഷ്‌കരമാക്കിയിരിക്കുന്നത്. ലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ പൃഥ്വിക്കു ടീമില്‍ ഇടമില്ലായിരുന്നു.

പൃഥ്വി vs ഗില്‍

പൃഥ്വി vs ഗില്‍

ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷനായിരിക്കും ടി20യില്‍ ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പറെന്നത് ഉറപ്പാണ്. താരത്തിന്റെ പങ്കാളി ആരെന്നതാണ് ചോദ്യം. ഈ റോളിലേക്കാണ് ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായും മല്‍സരിക്കുന്നത്.

ഏകദിനത്തില്‍ അവിശ്വസനീയ ഫോമിലാണ് ഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പയില്‍ ഓരോ ഡബിളും സെഞ്ച്വറിയുമടക്കം 360 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. അതു കൊണ്ടു തന്നെ ഗില്ലിനെ എങ്ങനെ പുറത്ത് ഇരുത്തുമെന്നതാണ് ചോദ്യം.

എന്നാല്‍ ടി20യിലെ സ്‌ട്രൈക്ക് റേറ്റെടുക്കുകയാണെങ്കില്‍ പവര്‍പ്ലേയില്‍ പൃഥ്വിയാണ് ബെസ്റ്റ്. 152.34 എന്ന സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്. പക്ഷെ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 119.95 മാത്രമാണ്. ടി20യില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ഒരാളെയാണ് ഇന്ത്യക്കു ആവശ്യം. അതുകൊണ്ടു തന്നെ പൃഥ്വിയാണ് കൂടുതല്‍ മികച്ച ഓപ്ഷന്‍.

Also Read: ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!

ചഹലിനു പകരം കുല്‍ദീപ്?

ചഹലിനു പകരം കുല്‍ദീപ്?

സമാപിച്ച ഏകദിന പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടി20യിലും ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തിയേക്കും. ഇതോടെ യുസ്വേന്ദ്ര ചഹലിനായിരിക്കും പുറത്തിരിക്കേണ്ടി വരിക. സമാപിച്ച മൂന്നു ഏകദിനങ്ങളിലും കുല്‍ദീപ് പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ആറു വിക്കറ്റുകളും വീഴ്ത്തി.

മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കാന്‍ ഇപ്പോള്‍ ചഹലിനേക്കാള്‍ മിടുക്കന്‍ കുല്‍ദീപാണ്. ലങ്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ ചഹലിനു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. വിക്കറ്റ് വീഴത്താന്‍ പാടുപെട്ട അദ്ദേഹം നന്നായി തല്ലും വാങ്ങിയിരുന്നു.

കണക്കുകളില്‍ ഇന്ത്യക്കു മുന്‍തൂക്കം

കണക്കുകളില്‍ ഇന്ത്യക്കു മുന്‍തൂക്കം

ടി20 ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ 22 ടി20കളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 12 മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡും വിജയം കൊയ്തു. ഒരു മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു.

Also Read: ബാബര്‍- ട്രാവിസ് ഓപ്പണിങ്, ഇതാ ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഏകദിന 11!

ഇന്ത്യന്‍ സാധ്യതാ പ്ലെയിങ് 11

ഇന്ത്യന്‍ സാധ്യതാ പ്ലെയിങ് 11

പൃഥ്വി ഷാ/ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി, കുല്‍ദീപ് യാദവ്.

Story first published: Wednesday, January 25, 2023, 15:26 [IST]
Other articles published on Jan 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+