IND vs NZ: കെകെആര്‍ വിട്ടാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരമാവാം! ഇതാ തെളിവുകള്‍, അറിയാം

ടെസ്റ്റ്, ഏകദിനം എന്നിവ മാത്രമല്ല ടി20യും തനിക്ക് വഴങ്ങുമെന്ന് ഇടിവെട്ട് സെഞ്ച്വറിയുമായി തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍. ഈ വര്‍ഷം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരം മൂന്നു കളിയിലും ക്ലിക്കായിരുന്നില്ല. ന്യൂസിലാന്‍ഡുമായുള്ള ആദ്യ രണ്ടു ടി20കളിലും ചെറിയ സ്‌കോറുകള്‍ക്കു പുറത്തായതോടെ അവസാന മാച്ചില്‍ ഗില്ലിനെ ഇന്ത്യ ഒഴിവാക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് കഴിവ് തെളിയിക്കാന്‍ ഗില്ലിന് ഒരവസരം കൂടി നല്‍കി.
കന്നി സെഞ്ച്വറിയുമായിട്ടാണ് തനിക്കു ടി20 വഴങ്ങില്ലെന്നും ടീമില്‍ നിന്നും ഒഴിവാക്കണമെന്നും മുറവിളി കൂട്ടിയവര്‍ക്ക് ഗില്‍ മറുപടി നല്‍കിയത്. നിര്‍ണായകമായ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിനെതിരേ 168 റണ്‍സിന്റെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയപ്പോള്‍ ഗില്ലായിരുന്നു കളിയിലെ ഹീറോ. വെറും 63 ബോളില്‍ പുറത്താവാതെ 126 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും ഏഴു സിക്‌സറുകളുമടക്കമായിരുന്നു ഇത്.
ഗില്ലിന്റെ തീപ്പൊരി സെഞ്ച്വറിക്കു ശേഷം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ട്രോളിയിരിക്കുകയാണ് ബംഗാളില്‍ നിന്നുള്ള സ്റ്റാന്‍ഡപ്പ് കൊമേഡിയനും ഫ്രീലാന്‍സ് എഴുത്തുകാരനും യൂട്യൂബറുമായ അഭിജിത് ഗാംഗുലി. ഐപിഎല്‍ കരിയറിനു ഗില്‍ തുടക്കമിട്ടത് കെകെആറിനൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണ്‍ മുതല്‍ താരം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്.

കൊമേഡിയന്റെ പരിഹാസം
ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഴുവന്‍ കഴിവുകളും നേടിയെടുക്കാനുള്ള വഴിയെന്നത് കെകെആര്‍ വിടുകയാണ് എന്നായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പേര് പരാമര്‍ശിക്കാതെ അഭിജിത് ഗാംഗുലി ട്വിറ്ററില്‍ പരിഹാസ രൂപേണ കുറിച്ചത്. ഇതിനെ ശരിവച്ചും വിമര്‍ശിച്ചുമെല്ലാം ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

2018മുതല്‍ കെകെആറില്‍
2018ലെ മെഗാലേലത്തിലാണ് ശുഭ്മാന്‍ ഗില്‍ കെകെആറിലേക്കു വരുന്നത്. 2021 വരെ ടീമില്‍ തുടരുകയും ചെയ്തു. തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ച താരത്തെ പിന്നീട് ഓപ്പണിങിലേക്കു കെകെആര്‍ പ്രൊമോട്ട് ചെയ്യുകയായിരുന്നു. 2020ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 440ഉം 2021ല്‍ 17 മല്‍സരങ്ങളില്‍ നിന്നും 478ഉം റണ്‍സ് ഗില്‍ സ്‌കോര്‍ ചെയ്തിരുന്നു.
പക്ഷെ കെകെആറിനു താരത്തിന്റെ പ്രതിഭയില്‍ വേണ്ടത്ര വിശ്വാസമില്ലായിരുന്നു. തുടര്‍ന്നു 2021ലെ സീസണിനു ശേഷം ഒഴിവാക്കുകയും ചെയ്തു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ഗില്ലിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 483 റണ്‍സെടുത്ത താരം ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍

ഗംഭീറിന് എന്ത് സംഭവിച്ചു
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കളിയാക്കിക്കൊണ്ടുള്ള അഭിജിത് ഗാംഗുലിയുടെ ട്വീറ്റിനു താഴെ ഒരു യൂസര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു-
ആന്ദ്രെ റസ്സല്‍ എപ്പോഴാണ് കെകെആര്‍ വിട്ടത്? കെകെആര്‍ വിട്ട ശേഷം ഗൗതം ഗംഭീര്‍ എപ്പോഴാണ് ഐപിഎല്‍ കിരീടം ചൂടിയത് എന്ന് ഒരു യൂസര്‍ ചോദിച്ചു.
ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനുള്ള ഏറ്റവും മാര്‍ഗം കെകെആറില്‍ ചേരുകയാണെന്നു നിങ്ങള്‍ക്കു പറയാമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
Also Read: കളി നിര്‍ത്താമെന്നു മനസ്സ് പറഞ്ഞു! ആ വീഡിയോസ് കണ്ടതോടെ എല്ലാം മാറി- പാക് സൂപ്പര്‍ താരം

സ്‌കൈ മുതല്‍ മാവി വരെ
കൊല്‍ക്കത്ത നൈറ്റ്‌ഡൈഴ്‌സ് വിട്ടതിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു വന്ന് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളുടെ പേര് അക്കമിട്ട് നിരത്തിയാണ് ഒരു യൂസര്‍ അഭിജിത് ഗാംഗുലിയുടെ നിരീക്ഷണം ശരിവച്ചത്.
സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ശിവം മാവി, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം കെകെആറില്‍ നിന്നും പോയ ശേഷമാണ് ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കായി നടത്തുന്നതെന്നായിരുന്നു യൂസര്‍ ട്വീറ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications