IND vs NZ: 'അവന്‍ രങ്കന ഹരാത്തിനെ ഓര്‍മിപ്പിക്കുന്നു', അക്ഷര്‍ പട്ടേലിനെ പ്രശംസിച്ച് ബ്രാഡ് ഹോഗ്
സിഡ്‌നി: ലഭിച്ച ചുരുങ്ങിയ അവസരങ്ങളില്‍ നിന്ന് തന്നെ തന്റെ മികവ് തെളിയിക്കാന്‍ അക്ഷര്‍ പട്ടേലിന് സാധിച്ചിരിക്കുകയാണ്. അഞ്ച് ടെസ്റ്റില്‍ നിന്ന് 33 വിക്കറ്റുകളാണ് ഇടം കൈയന്‍ സ്പിന്നര്‍ സ്വന്തമാക്കിയത്. ഇതില്‍ അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യന്‍ പിച്ചുകളില്‍ എതിരാളികളെ പ്രയാസപ്പെടുത്തുന്ന ബൗളറായി അക്ഷര്‍ മാറിയിരിക്കുകയാണെന്ന് പറയാം. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ തന്റെ ബൗളിങ് പ്രകടനത്തിലൂടെ അക്ഷറിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അക്ഷറിന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. അക്ഷര്‍ പട്ടേലിന്റെ ബൗളിങ് മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കന ഹരാത്തിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. ഹരാത്തിനെപ്പോലെ തന്നെ തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കുന്ന സ്പിന്നറാണ് അക്ഷര്‍. വലിയ ടേണ്‍ ഇല്ലെങ്കിലും പന്തിന്റെ ലൈനും ലെങ്തും കാത്ത് വിക്കറ്റ് നേടാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്.
Also Read: IND vs NZ: 'കൈവിടില്ല, പ്രതിഭയാണവന്‍', രഹാനെയുടെ ഫോം ഔട്ട് പ്രശ്‌നമാക്കുന്നില്ലെന്ന് ദ്രാവിഡ്

'അക്ഷര്‍ പട്ടേലിന്റെ ബൗളിങ് എന്നെ രങ്കന ഹരാത്തിനെ ഓര്‍മ്മിപ്പിക്കുകയാണ്. പന്തിന്റെ ലൈനിലും ലെങ്തിലും കൃത്യതയുള്ള ഹരാത്ത് പന്തിന്റെ വേഗതയിലും മികച്ച നിയന്ത്രണമുള്ളയാളാണ്. വലം കൈയന്‍ മാര്‍ക്കെതിരേ എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിയുന്ന ഹരാത്ത് എപ്പോഴും സ്റ്റംപിന് ആക്രമിക്കുന്ന താരമാണ്. ബാറ്റ്‌സ്മാന് ഒരു തരത്തിലും ആശ്വാസം നല്‍കില്ല. ഓഫ് സ്റ്റംപിന് പുറത്ത് മോശം പന്തുകള്‍ എറിയുന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. ബാറ്റ്‌സ്മാനെ റണ്‍സ് നേടാന്‍ പ്രയാസപ്പെടുത്തുന്നു. ഇതേ രീതി തന്നെയാണ് അക്ഷറിന്റേതും'-ഹോഗ് പറഞ്ഞു.
Also Read: IND vs NZ: രണ്ടാം ടെസ്റ്റില്‍ എവിടെ മാറ്റം വേണം? മൂന്ന് പേര്‍ പുറത്തേക്ക്, പകരക്കാര്‍ ഇവര്‍

ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത് അക്ഷര്‍ മാത്രമാണ്. കൃത്യതയുള്ള പന്തുകളുമായി ബാറ്റ്‌സ്മാന് പഴുതു നല്‍കാത്ത ബൗളറാണ് അദ്ദേഹം. മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും അക്ഷര്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരക്കെത്തിയപ്പോള്‍ അക്ഷറിന്റെ ബൗളിങ്ങിന് മുന്നിലാണ് അടി പതറിയത്.
Also Read: IPL 2022: ഒരു സംശവും വേണ്ട, ഹര്‍ദിക്കിനെ മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തണം; മക്ലെനഗന്‍

സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ പ്രയാസമുള്ള ബൗളറാണ് അക്ഷറെന്നും ഹോഗ് പറഞ്ഞു. 'അക്ഷര്‍ പട്ടേലിനെ സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ പ്രയാസമാണ്. കാരമം അവന്‍ എപ്പോഴും ലക്ഷ്യം വെക്കുന്നത് സ്റ്റംപിലേക്കാണ്. തന്റെ ഉയരക്കൂടുതലിനെ അവന്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ നിയന്ത്രണത്തോടെ സ്വീപ് കളിക്കുക ബുദ്ധിമുട്ടാണ്. വളരെ അപൂര്‍വ്വമായി മാത്രമാണ് അവനെ സ്വീപ് ഷോട്ട് കളിക്കുന്നത് കണ്ടിട്ടുള്ളത്. കാരണം സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോള്‍ ടോപ് എഡ്ജ് ആകാനോ എല്‍ബിഡിബ്ല്യു ആകാനോയാണ് സാധ്യത'-ഹോഗ് പറഞ്ഞു.
Also Read: IND vs NZ: മുംബൈ ടെസ്റ്റില്‍ ഓപ്പണറായി സാഹ!, ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ച് ജാഫര്‍

ഇന്ത്യ വളരെ വൈകി ഉപയോഗിച്ച പ്രതിഭയാണ് 27കാരനായ അക്ഷര്‍ പട്ടേല്‍. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും അദ്ദേഹത്തിന് കഴിവുണ്ട്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് നിരയില്‍ തലമുറ മാറ്റം അധികം വൈകാതെ ആവിശ്യമായി വരും. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ട് അക്ഷര്‍ പട്ടേലിന് കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ നല്‍കേണ്ടതായുണ്ട്. ടി20 ഫോര്‍മാറ്റിലും അക്ഷറിനെ ഇന്ത്യ സജീവമായി പരിഗണിക്കുന്നുണ്ട്.
Also Read: IND vs NZ: 'അവര്‍ ശക്തമായി തിരിച്ചുവരും' രഹാനെയേയും പുജാരയേയും പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് അക്ഷര്‍ പട്ടേല്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ അക്ഷര്‍ പട്ടേല്‍ ആദ്യം ഉള്‍പ്പെട്ടെങ്കിലും പിന്നീട് അക്ഷറിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തി. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ അക്ഷര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ബാറ്റിങ്ങില്‍ അല്‍പ്പം കൂടി ശ്രദ്ധ നല്‍കി പ്രകടനം മെച്ചപ്പെടുത്തിയാല്‍ ടീമിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം മാറുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications