Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രണ്ടാം ടെസ്റ്റില്‍ എവിടെ മാറ്റം വേണം? മൂന്ന് പേര്‍ പുറത്തേക്ക്, പകരക്കാര്‍ ഇവര്‍

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴുവരെ മുംബൈയില്‍ നടക്കാന്‍ പോവുകയാണ്. കാണ്‍പൂരില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലാണ് പിരിഞ്ഞത്. അതിനാല്‍ രണ്ടാം ടെസ്റ്റില്‍ ജയം നേടുന്ന ടീമാവും പരമ്പര നേടുക. ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതോടെ വിലപ്പെട്ട പോയിന്റാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തട്ടകത്തില്‍ പരമാവധി പോയിന്റ് നേടേണ്ടതാണ്.

രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇല്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങിയത്. എന്നാല്‍ രണ്ടാം ടെസ്റ്റിലേക്ക് നായകന്‍ വിരാട് കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ ശക്തമാവും. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്തുമെന്നുറപ്പ്. കോലിയുമായി ആലോചിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

ഇന്ത്യയെ സംബന്ധിച്ച് മുംബൈ ടെസ്റ്റില്‍ ജയിക്കാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും. അതുകൊണ്ട് തന്നെ ആവിശ്യമായ മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്ന കാര്യം ഉറപ്പാണ്. മുംബൈ ടെസ്റ്റില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രഹാനെ ഔട്ട് കോലി ഇന്‍

രഹാനെ ഔട്ട് കോലി ഇന്‍

കാണ്‍പൂരില്‍ ഇന്ത്യയെ നയിച്ചത് അജിന്‍ക്യ രഹാനെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമാണ്. അടുത്തിടെയൊന്നും പ്രതീക്ഷക്കൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രഹാനെക്കായിട്ടില്ല. 20.35 ശരാശരിയിലാണ് സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം. അതുകൊണ്ട് തന്നെ രഹാനെയെ മാറ്റിനിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വിരാട് കോലി തിരിച്ചെത്തുമ്പോള്‍ അജിന്‍ക്യ രഹാനെയെത്തന്നെ മാറ്റി നിര്‍ത്താനാണ് സാധ്യത. കാരണം ആദ്യ മത്സരത്തില്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കോലി വരുമ്പോള്‍ രഹാനെക്ക് സ്ഥാനം നഷ്ടമാവാനാണ് സാധ്യത.

സാഹക്ക് പകരം ഭരത്

സാഹക്ക് പകരം ഭരത്

37കാരനായ വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി സാഹ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കിന്റെ പ്രയാസങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ സാഹക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. പകരം കെ എസ് ഭരതിന് അരങ്ങേറ്റത്തിനുള്ള അവസരമൊരുങ്ങും.

സാഹക്ക് പകരക്കാരനായി കാണ്‍പൂരില്‍ ഭരത് കീപ്പറായി എത്തുകയും സ്റ്റംപിങ് ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡുള്ള ഭരത്തിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ സാഹക്ക് പകരക്കാരനായി മുംബൈയില്‍ ഭരത്തിന് അവസരം ലഭിച്ചേക്കും.

ഇഷാന്ത് ശര്‍മക്ക് പകരം സിറാജ്

ഇഷാന്ത് ശര്‍മക്ക് പകരം സിറാജ്

ആദ്യ ടെസ്റ്റില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ഇഷാന്ത് ശര്‍മ കാഴ്ചവെച്ചത്. പിച്ചില്‍ നല്ല സ്വിങ്ങുണ്ടായിരുന്നെങ്കിലും അതിനെ മുതലാക്കി പന്തെറിയാന്‍ ഇഷാന്ത് ശര്‍മക്കായില്ല. മറ്റെല്ലാവരും ഒരു വിക്കറ്റെങ്കിലും നേടിയപ്പോള്‍ ഇഷാന്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. പ്രായം അദ്ദേഹത്തെ തളര്‍ത്തുണ്ടെന്ന് ശരീര ഭാഷയില്‍ നിന്ന് വ്യക്തം.

ഈ സാഹചര്യത്തില്‍ ഇഷാന്ത് ശര്‍മക്ക് മുംബൈയില്‍ വിശ്രമം അനുവദിച്ചേക്കും. പകരക്കാരനായി മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം സിറാജ് നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത് വളരെ കുറവാണ്. കൂടുതലും വിദേശ ടെസ്റ്റുകളിലാണ് സിറാജിന് അവസരം ലഭിച്ചതെന്ന് പറയാം.

Story first published: Tuesday, November 30, 2021, 10:08 [IST]
Other articles published on Nov 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+