Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 'കൈവിടില്ല, പ്രതിഭയാണവന്‍', രഹാനെയുടെ ഫോം ഔട്ട് പ്രശ്‌നമാക്കുന്നില്ലെന്ന് ദ്രാവിഡ്

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. ഇന്ത്യ വലിയ വിജയ പ്രതീക്ഷ അവസാന സമയത്ത് ഉയര്‍ത്തിയെങ്കിലും അവസാന വിക്കറ്റിലെ സന്ദര്‍ശകരുടെ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് ജയം നിഷേധിക്കുകയായിരുന്നു. തട്ടകത്തില്‍ വിലപ്പെട്ട പോയിന്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ പ്രയാസപ്പെടുത്തുന്നത്. പ്രധാനമായും അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍. രണ്ട് പേരും ഇന്ത്യന്‍ ടീമിലെ വിശ്വസ്തന്‍മാരാണെങ്കിലും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സമീപകാലത്തായി സാധിക്കുന്നില്ല. 2021ല്‍ 12 ടെസ്റ്റ് കളിച്ച രഹാനെ 411 റണ്‍സാണ് ആകെ നേടിയത്. ശരാശരി 19.57 മാത്രം. മികച്ച യുവതാരങ്ങള്‍ അവസരം തേടുന്നതിനാല്‍ രഹാനെയെ ഇന്ത്യ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.

1

എന്നാല്‍ രഹാനെക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നിലപാടാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്വീകരിച്ചിരിക്കുന്നത്. രഹാനെയുടെ ഫോം ഔട്ട് വലിയ കാര്യമാക്കുന്നില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. 'രഹാനെയുടെ നിലവിലെ ഫോം ആലോചിച്ച് ആരും ആശങ്കപ്പെടേണ്ട. തീര്‍ച്ചയായും അവനും നിങ്ങളും കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പ്രതിഭാശാലിയായ താരമാണവന്‍. ഇതിന് മുമ്പ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഭയും അനുഭവസമ്പത്തുമുള്ള രഹാനെക്ക് ഒരു ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കും. അത് അവനും ഞങ്ങള്‍ക്കുമറിയാം'-ദ്രാവിഡ് പറഞ്ഞു.

2

വിരാട് കോലിക്ക് പകരക്കാരനായി കാണ്‍പൂരില്‍ അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യര്‍ സെഞ്ച്വറി പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. അതുകൊണ്ട് തന്നെ ശ്രേയസിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല. രണ്ടാം മത്സരത്തില്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തുടരുകയും അജിന്‍ക്യ രഹാനെ വഴിമാറിക്കൊടുക്കാനുമാണ് സാധ്യത.

3

അതേ സമയം ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ പ്ലേയിങ് 11നെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞത്. 'രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11ന്‍ തീരുമാനിച്ചിട്ടില്ല. ഇത്ര നേരത്തെ തീരുമാനിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ നല്‍കിയത് കാണ്‍പൂര്‍ ടെസ്റ്റിലും മുംബൈക്കുള്ള യാത്രിയിലുമാണ്. അവിടുത്തെ പിച്ചിന്റെ സാഹചര്യവും താരങ്ങളുടെ ഫിറ്റ്‌നസും പരിശോധിക്കേണ്ടതായുണ്ട്. വിരാട് കോലി ടീമിനോടൊപ്പം ചേരുന്നുണ്ട്. അതുകൊണ്ട് അവനോട് കൂടി സംസാരിച്ച ശേഷമാവും തീരുമാനമെടുക്കുക'- ദ്രാവിഡ് പറഞ്ഞു.

4

ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന കോലിയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് പുതു ഊര്‍ജം നല്‍കും. രാഹുല്‍ ദ്രാവിഡ്-വിരാട് കോലി കൂട്ടുകെട്ടിന് രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ട് പോലെ തിളങ്ങാനാവുമോയെന്ന് കാലം തെളിയിക്കും. ഇന്ത്യയുടെ സമീപകാല ടെസ്റ്റ് പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. 2013ന് ശേഷം തട്ടകത്തില്‍ ഒരു പരമ്പര പോലും നഷ്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കോലിയുടെ തിരിച്ചുവരവോടെ ഇന്ത്യ വിജയം തന്നെയാണ് മുംബൈയില്‍ പ്രതീക്ഷിക്കുന്നത്.

5

ഇന്ത്യ മുംബൈ ടെസ്റ്റില്‍ രണ്ട് മാറ്റം കൂടി വരുത്തിയേക്കും. പരിക്കിന്റെ പിടിയിലുള്ള വൃദ്ധിമാന്‍ സാഹക്ക് പകരം കെ എസ് ഭരത് മുംബൈ ടെസ്റ്റില്‍ കളിച്ചേക്കും. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് പേസര്‍ ഇഷാന്ത് ശര്‍മയാണ്. പഴയ മൂര്‍ച്ചയില്ലാത്ത ഇഷാന്തിന് പകരം യുവ പേസറായ മുഹമ്മദ് സിറാജിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. മുംബൈയിലെ പിച്ച് ബാറ്റിങ്ങിനെ കൂടുതല്‍ പിന്തുണച്ചേക്കും. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാരുടെ പോരാട്ടമായി രണ്ടാം ടെസ്റ്റ് മാറിയേക്കും.

Story first published: Tuesday, November 30, 2021, 11:17 [IST]
Other articles published on Nov 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+