IND vs NZ: അര്‍ഷ്ദീപ് വരുത്തുന്ന പിഴവ് ഇതാണ്! നോ ബോളുകളുടെ കാരണമറിയാം

ഇന്ത്യന്‍ ടീമിലേക്കു വന്ന ശേഷം വന്‍ പ്രതീക്ഷ നല്‍കിയ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിന് ഇപ്പോള്‍ സമയം അത്ര നല്ലതല്ല. നേരത്തേ ഡെത്ത് ഓവറുകളില്‍ ഏറ്റവും നന്നായി ബൗള്‍ ചെയ്തിരുന്ന താരമായിരുന്നു അദ്ദേഹമെങ്കില്‍ ഇപ്പോള്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നു കാണാം. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ ടി20യില്‍ നാലോവറില്‍ 51 റണ്‍സാണ് അര്‍ഷ്ദീപ വിട്ടുകൊടുത്തത്. ഇതില്‍ 27 റണ്‍സും 20ാം ഓവിലായിരുന്നു.
തുടര്‍ച്ചയായി മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ അവസാനത്തെ ഓവറില്‍ അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. നോ ബോളോടെയായിരുന്നു പേസര്‍ ഓവറിനു തുടക്കമിട്ടത്. ഇതു നേരെ സിക്‌സറിലേക്കു പറന്നു. അടുത്ത ഫ്രീഹിറ്റും സിക്‌സറിലാണ് കലാശിച്ചത്. ഇതോടെ ഒരു അംഗീകൃത ബോളില്‍ നിന്നു മാത്രം 13 റണ്‍സ് ന്യൂസിലാന്‍ഡിനു ലഭിച്ചു.
ഈ നോ ബോള്‍ വീക്ക്‌നെസ് സമീപകാലത്തായി അര്‍ഷ്ദീപിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഒരു മല്‍സരത്തില്‍ താരം എറിഞ്ഞത് അഞ്ചു നോ ബോളുകളായിരുന്നു. അര്‍ഷ്ദീപിനു ഈ നോ ബോള്‍ പ്രശ്‌നം പരിഹരിക്കാന്‍ വഴി ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരങ്ങളായ സഞ്ജയ് ബാംഗറും മുഹമ്മദ് കൈഫും.

ബൗളിങിനെക്കുറിച്ച് ആലോചിക്കണം
ആദ്യ ടി20യില്‍ അര്‍ഷ്ദീപ് സിങിനു വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ബാറ്റര്‍മാരെ കുഴക്കുന്ന വൈഡ് യോര്‍ക്കറുകളുടെ പേരിലാണ് അവന്‍ അറിയപ്പെടുന്നത്. പക്ഷെ ഈ മല്‍സരത്തില്‍ അര്‍ഷ്ദീപിനു ഇതു കഴിഞ്ഞില്ലെന്നു കാണാം.
തന്റെ ബൗളിങിനെക്കുറിച്ച് അവന്‍ അല്‍പ്പം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ബുദ്ധിപരമായി തീരുമാനമെടുക്കുകയും വേണം. ഇതൊരു യാത്രയാണ്. നിങ്ങള്‍ക്കു നല്ല തുടക്കം ലഭിച്ചേക്കാം. പക്ഷെ നിങ്ങളുടെ കഴിവുകള്‍ പരീക്ഷിക്കപ്പെടുന്ന ഘട്ടങ്ങളും വരും.
നിങ്ങള്‍ സ്വയം എത്ര വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. അതോടൊപ്പം അടിസ്ഥാന കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും വേണം. ഈ കാര്യങ്ങള്‍ അര്‍ഷ്ദീപ് ശ്രദ്ധിക്കുകയാണങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളറായി മാറിയേക്കാമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സഞ്ജയ് ബാംഗര്‍ പറഞ്ഞു.
Also Read: കരിയര്‍ നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്‍

റണ്ണപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കണം
അര്‍ഷ്ദീപ് സിങ് ബൗളിങിനിടെയുള്ള തന്റെ റണ്ണപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്നായിരുന്നു ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് നിര്‍ദേശിച്ചത്.
അര്‍ഷ്ദീപിന്റെ റണ്ണപ്പ് വളരെ ദൈര്‍ഘ്യമേറിയതാണ്. അതുകൊണ്ടായിരിക്കാം ഓവര്‍ സ്റ്റെപ്പിങ് പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
മാത്രമല്ല അമിതമായ റണ്ണപ്പ് കാരണം അവന്‍ സ്വന്തം ഊര്‍ജവും പാഴാക്കുകയാണ്. അതുകൊണ്ടു തന്നെ അര്‍ഷ്ദീപിന്റെ നോ ബോള്‍ പ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം ദൈര്‍ഘ്യമേറിയ റണ്ണപ്പാണ്.
ബൗള്‍ ചെയ്യുമ്പോള്‍ അവന്‍ ഒരുപാട് തവണ വശം മാറ്റിയെറിയാറില്ല.
ചിലപ്പോള്‍ മാത്രമേ റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ അടിസ്ഥാന കാര്യങ്ങളില്‍ അര്‍ഷ്ദീപ് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കൂടാതെ റിലാക്‌സായിരിക്കുകയും വേണം. അവന്‍ മികച്ച ബൗളര്‍ തന്നെയാണെന്നും കൈഫ് വിശദമാക്കി.
Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

യോജിച്ച് ബാംഗറും
മുഹമ്മദ് കൈഫിന്റെ ഈ അഭിപ്രായത്തോടു സഞ്ജയ് ബാംഗറും യോജിപ്പ് പ്രകടിപ്പിച്ചു. കൈഫ് പറഞ്ഞതു പോലെ അര്‍ഷ്ദീപ് സിങിന്റെ റണ്ണപ്പിന്‍െ ദൈര്‍ഘ്യം ആവശ്യത്തിലും കൂടുതലാണെന്നു എനിക്കും തോന്നിയിട്ടുണ്ട്. ഒരു ബൗളര്‍ ഇക്കാര്യം തിരിച്ചറിയേണ്ടത് ആവശ്യമാണ്.
വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബൗളറാണ് അര്‍ഷ്ദീപ്, ശരീരത്തിനു വലിയ ശക്തിയുമില്ല. ഇതാവാം ബൗളിങിനു വേഗം കൂട്ടുവാനായി ദൂരെ നിന്നും ഓടിയെത്തി പന്തെറിയുന്നതെന്നും ബാംഗര്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications