IND vs IRE: ഒന്നൊന്നര തിരിച്ചുവരവ് ആവുമോ? സഞ്ജുവിന്റെ പടയൊരുക്കം
അയര്‍ലാന്‍ഡുമായി ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പര സഞ്ജു സാംസണിനെ സംബന്ധിച്ച് സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള അവസാനത്തെ അവസരമായിരിക്കും. രണ്ടു ടി20കളുടെ പരമ്പരയാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ അയര്‍ലാന്‍ഡുമായി ഇന്ത്യ കളിക്കുന്നത്. ഇവയില്‍ മികച്ച പ്രകടനം നടത്താനായിരിക്കും സഞ്ജുവിന്റെ ശ്രമം. നേരത്തേ ലഭിച്ച അവസരങ്ങളൊന്നും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായിരുന്നില്ല.

അയര്‍ലാന്‍ഡിലേക്കു തിരിക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരത്ത് സഞ്ജു ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. മൂന്ന്- നാലു മണിക്കൂറോളം താരം നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. അയര്‍ലാന്‍ഡിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ തിളങ്ങുന്നതിനായി ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെയാണ് സഞ്ജു ബാറ്റിങ് പരിശീലനം നടത്തിയത്.

ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിനെതിരേ സഞ്ജു സാംസണ്‍ ബോള്‍ ഡിഫന്‍ഡ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് സഞ്ജു ദേശീയ ടീമിലേക്കു മടങ്ങിയെത്തിയത്. സ്ഥിരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാല്‍ സഞ്ജുവിനു ഐറിഷ് പര്യടനത്തിലേക്കു നറുക്കുവീഴുകയായിരുന്നു.
ദേശീയ ടീമിലെത്താന്‍ അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ തടസം റിഷഭാണ്. ഇഷാന്‍ കിഷന്‍ ഫോം വീണ്ടെടുത്തതും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് മടങ്ങിയെത്തിയതും സഞ്ജുവിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി റിസ്വാന്‍, ബുംറയ്ക്കു കൂട്ട് ഷഹീന്‍!- ഇതാ സൂപ്പര്‍ ടീം

അയര്‍ലാന്‍ഡില്‍ ദിനേശ് കാര്‍ത്തികും ഇഷാന്‍ കിഷനും ഇന്ത്യന്‍ സംഘത്തിലുണ്ട്. എങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനു പ്ലെയിഹ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കാരണം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യ മൂന്നു വിക്കറ്റ് കീപ്പര്‍മാരെ ഒരുമിച്ച് കളിപ്പിച്ചിരുന്നു.
അയര്‍ലാന്‍ഡിനെതിരേ ബാറ്റിങില്‍ സ്‌പെഷ്യല്‍ പ്രകടനം നടത്താനായാല്‍ മാത്രമേ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനാവുകയുള്ളൂ. അതു വഴി വരാനിരിക്കുന്ന പരമ്പരകളുടെയും തുടര്‍ന്ന് ടി20 ലോകകപ്പിന്റെയും ഭാഗമാവുകയായിരിക്കും താരത്തിന്റെ ലക്ഷ്യം.

ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു മുന്നില്‍ ഇനിയുള്ളത് മൂന്നു പരമ്പരകള്‍ മാത്രമാണ്. ഇവയിലൊന്നാണ് അയര്‍ലാന്‍ഡുമായിട്ടുള്ളത്. അതിനു ശേഷം ഇംഗ്ലണ്ടുമായി മൂന്നു ടി20കളും വെസ്റ്റ് ഇന്‍ഡീസുമായി മൂന്നു ടി20കളും ഇന്ത്യ കളിക്കും. അതിനാല്‍ തന്നെ അയര്‍ലാന്‍ഡിനെതിരേ കസറിയാല്‍ മാത്രമേ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായുള്ള പരമ്പരകളിലേക്കു സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ റിഷഭ് പന്തും ഉണ്ടാവുമെന്നതിനാല്‍ അദ്ദേഹത്തിനു ടീമിലെത്തുക എളുപ്പമായിരിക്കില്ല.
Asia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യക്കു വേണ്ടി 13 ടി20കളിലാണ് സഞ്ജു ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നു നേടാനായത് 14.5 ശരാശരിയില്‍ 174 റണ്‍സ് മാത്രം. പ്രതിഭയുണ്ടായിട്ടും അതു അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിക്കാനായില്ലെന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ വീക്ക്‌നെസ്. അയര്‍ലാന്‍ഡ് പര്യടനത്തിലെങ്കിലും തന്റെ യഥാര്‍ഥ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് 27 കാരന്‍.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നു 146.79 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 458 റണ്‍സായിരുന്നു.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications