Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഇന്ത്യ 'നേടിയത്' 227 റണ്‍സ്, പക്ഷെ ഐറിഷ് ലക്ഷ്യം 226- കാരണമറിയാം

അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പര ടീം ഇന്ത്യ തൂത്തുവാരിക്കഴിഞ്ഞു. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കന്നി പരമ്പര തന്നെ പോക്കറ്റിലാക്കി തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ആദ്യ ടി20യില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ നേടിയത്. പക്ഷെ രണ്ടാം ടി20 ഇഞ്ചോടിഞ്ചായിരുന്നു. 400ന്് മുകളില്‍ റണസ് പിറന്ന ത്രില്ലറില്‍ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. നാലു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

1

കളിയില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്. പക്ഷെ റണ്‍ചേസ് തുടങ്ങിയതോടെ ഐറിഷ് ലക്ഷ്യം 226 റണ്‍സായി കുറഞ്ഞത് പലരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതിന്റെ കാരണം എന്തായിരുന്നുവെന്നറിയാം.

2

ഇന്ത്യന്‍ ഇന്നിങ്‌സിലെ 19ാം ഓവറിലെ ചില സംഭവവികാസങ്ങളായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ 227ല്‍ നിന്നും 225ലേക്കു കുറയാനുള്ള കാരണം. ഈ ഓവറിലെ ആദ്യ ബോളില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു ഫുള്‍ ടോസ് ലോങ് ഓണിലേക്കു കളിച്ചിരുന്നു. ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്ത ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍ണി തന്റെ ഇടതുവശത്തേക്കു ഓടിയ ശേഷം ബോള്‍ പിടിച്ചെടുക്കുകയായിരുന്നു.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണി കിട്ടി!- ടീമുടമ പറയുന്നു

3

ഈ സമയത്ത് ഹാര്‍ദിക്കും നോണ്‍സ്‌ട്രൈക്കര്‍ഡ ഹര്‍ഷല്‍ പട്ടേലും ചേര്‍ന്ന് ഡബിള്‍ നേടിയിരുന്നോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വന്നു. രണ്ടു റണ്‍സ് നേടിയെന്ന നിഗമനത്തിലാണ് ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഏഴു വിക്കറ്റിനു 227 റണ്‍സിലെത്തിയത്.

എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരികയായിരുന്നു. 19ാം ഓവറിലെ ആദ്യത്തെ ബോൡ ഹാര്‍ദിക് പാണ്ഡ്യ ലോങ് ഓണിലേക്കു ഷോട്ട് പായിച്ചെങ്കിലും റണ്‍സൊന്നും നേടിയില്ലെന്നു വ്യക്തമായി. ഇതേ തുടര്‍ന്നാണ് അയര്‍ലാന്‍ഡിന്റെ വിജയലക്ഷ്യം 228ല്‍ നിന്നും 226 ആക്കി പുനര്‍ നിശ്ചയിച്ചത്.

4

ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത് രണ്ടു പേരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ ദീപക് ഹൂഡ കന്നി സെഞ്ച്വറി ഈ മല്‍സരത്തില്‍ കുറിച്ചപ്പോള്‍ സഞ്ജു സാംസണ്‍ കന്നി ഫിഫ്റ്റിയും ഈ മല്‍സരത്തില്‍ കണ്ടെത്തി. ഈ മല്‍സരത്തിനു മുമ്പ് ഹൂഡയുടെ ഉയര്‍ന്ന സ്‌കോര്‍ 47ഉം സഞ്ജുവിന്റേത് 39ഉം ആയിരുന്നു ഹൂഡ ഇതു 104 വരെയെത്തിച്ചപ്പോള്‍ സഞ്ജു 77 റണ്‍സും സ്‌കോര്‍ ചെയ്തു.

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

5

വെറും 57 ബോളിലാണ് ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 104 റണ്‍സുമായി ഹൂഡ ഐറിഷ് ബൗളര്‍മാരെ കശാപ്പ് ചെയ്തത്. സഞ്ജുവാകട്ടെ 42 ബോളില്‍ ഒമ്പതു ബൗണ്ടറിയും നാലു സിക്‌സറുമടക്കം 77 റണ്‍സും നേടി. മറ്റാരും 20 റണ്‍സ് പോലുമെടുത്തില്ല.

6

അയര്‍ലാന്‍ഡും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇന്ത്യയും പതറി. വിജയത്തിനു തൊട്ടരികില്‍ വരെയെത്തിയ ശേഷം അവര്‍ കീഴടങ്ങുകയായിരുന്നു. ഉമ്രാന്‍ മാലിക്കെറിഞ്ഞ അവസാന ഓവറിലെ അവസാന ബോളില്‍ സിക്‌സറായിരുന്നു അയര്‍ലാന്‍ഡിനു വേണ്ടിയിരുന്നത്. പക്ഷെ ഒരു റണ്‍സ് മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. അഞ്ചു വിക്കറ്റിനു 221 റണ്‍സെടുത്ത് അവര്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
60 റണ്‍സെടുത്ത നായകനും ഓപ്പണറുമായ ആന്‍ഡ്രു ബാല്‍ബിര്‍ണിയാണ് അയര്‍ലാന്‍ഡിന്റെ ടോപ്‌സ്‌കോററായത്. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് അദ്ദേഹം വെടിക്കെട്ട് ഇന്നിങ്‌സാണ് കളിച്ചത്. 37 ബോളില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയും ബാല്‍ബിര്‍ണിയടിച്ചു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് 18 ബോളില്‍ 40ഉം ജോര്‍ജ് ഡോക്രെല്‍ പുറത്താവാതെ 16 ബോളില്‍ 34 റണ്‍സും നേടി.

Story first published: Wednesday, June 29, 2022, 19:31 [IST]
Other articles published on Jun 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+