Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് ഏറ്റവും നല്ല തീരുമാനം, ഇതാ കാരണങ്ങള്‍

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസ് ക്യാപ്റ്റനായി വന്നത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. രണ്ടു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും കൊമ്പുകോര്‍ക്കുന്നത്. ഈ മാസം 26, 28 തിയ്യതികളിലാണ് മല്‍സരങ്ങള്‍. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ അയര്‍ലാന്‍ഡിലേക്കു പറക്കുന്നത്. ഇവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാലാണ് ടീമിലേക്കു പരിഗണിക്കാതിരുന്നത്.

1

ഇതാദ്യമായിട്ടാണ് റിഷഭിനു ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. താരത്തില്‍ മികച്ചൊരു ക്യാപ്റ്റന്‍ ഒളിഞ്ഞുനില്‍പ്പുണ്ടെന്നത് കഴിഞ്ഞ ഐപിഎല്‍ തുടങ്ങുന്നതുവരെ ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് കഴിഞ്ഞതോടെ ഈ ധാരണ മാറുകയും ചെയ്തു. ഹാര്‍ദിക്കിനെ ഇപ്പോള്‍ ഇന്ത്യന്‍ നായകനാക്കിയിരിക്കുന്നത് ബിസിസിഐയുടെ ഏറ്റവും മികച്ച തീരുമാനം തന്നെയാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

ഐപിഎല്ലിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

ഐപിഎല്ലിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

അതിശയിപ്പിക്കുന്ന ക്യാപ്റ്റന്‍സിയായിരുന്നു കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവച്ചത്. വ ളരെ കൂളായി ടീമിനെ നയിച്ച അദ്ദേഹം ഐപിഎല്‍ കിരീടവും ജിടിക്കു നേടിക്കൊടുത്തു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടൈറ്റന്‍സ് പ്ലേഓഫിലും ഫൈനലിലുമെല്ലാം ഈ ഫോം ആവര്‍ത്തിക്കുകയും ചെയ്തു.
നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയെപ്പോലും നയിച്ച് പരിചയമില്ലാത്ത ഹാര്‍ദിക്കിനെ ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷെ ഫൈനലില്‍ ഹാര്‍ദിക് ട്രോഫിയുയര്‍ത്തിയപ്പോള്‍ സംശയിച്ചവര്‍ക്കു അന്തം വിട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

3

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയോടായിരുന്നു ഹാര്‍ദിക്കിനെ പലരും വിശേഷിപ്പിച്ചത്. തന്റെ ടീമിലെ ഒറ്റക്കെട്ടായി ഒരുമിച്ച് കൊണ്ടു പോവുന്നതിലും കളിക്കാരെ പിന്തുണച്ച് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ടീമിലെ ഓരോ താരത്തിന്റെയും റോളിനെക്കുറിച്ച് ഹാര്‍ദിക്കിനു വ്യക്തമായ ധാരണയുമുണ്ടായിരുന്നു. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയെ നയിക്കാന്‍ മറ്റാരേക്കാളും യോഗ്യനാണ് ഹാര്‍ദിക്കെന്നതില്‍ തര്‍ക്കമില്ല.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഭാവിയിലെ ഫുള്‍ടൈം ക്യാപ്റ്റന്‍

ഭാവിയിലെ ഫുള്‍ടൈം ക്യാപ്റ്റന്‍

രോഹിത് ശര്‍മയ്ക്കു ശേഷം വിശ്വസ്തനായ ഒരു ഭാവി ക്യാപ്റ്റനെ തികയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രോഹിത്ത് ഒന്നോ, രണ്ടോ വര്‍ഷം കൂടി മാത്രമേ നായകസ്ഥാനത്തു തുടരാന്‍ സാധ്യതയുള്ളൂ. ചിലപ്പോള്‍ അതിനു മുമ്പ് തന്നെ അദ്ദേഹം ക്യാപ്റ്റന്‍സി ഒഴിഞ്ഞേക്കും. രോഹിത്തിനു ശേഷം ആര് എന്ന ചോദ്യത്തിനു ഇന്ത്യക്കു ഇപ്പോഴും കൃത്യമായ ഉത്തരമില്ല.
നിലവില്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ്. പക്ഷെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പലര്‍ക്കും വലിയ മതിപ്പില്ല. രാഹുലിനു കീഴില്‍ കളിച്ച നാലു മല്‍സരങ്ങളിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു.

5

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് നായകസ്ഥാനത്തേക്കു വരാനിടയുള്ള മറ്റൊരു താരം. സൗത്താഫ്രിക്കയുമായി നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതും അദ്ദേഹമാണ്. പക്ഷെ റിഷഭിന്റെ ക്യാപ്റ്റന്‍സി ഇതുവരെ അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ അയര്‍ലാന്‍ഡ് പര്യനത്തില്‍ ക്യാപ്റ്റനാക്കിയത് താരത്തിന്റെ നേതൃപാടവം തിരിച്ചറിയാന്‍ ഇന്ത്യയെ സഹായിക്കും. അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പര തുത്തുവാരാന്‍ ഇന്ത്യക്കു സാധിച്ചാല്‍ അതു ഭാവിയിലെ സ്ഥിരം ക്യാപ്റ്റാവാനുള്ള ഹാര്‍ദിക്കിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ക്യാപ്റ്റനാവുമ്പോള്‍ മികച്ച പ്രകടനം

ക്യാപ്റ്റനാവുമ്പോള്‍ മികച്ച പ്രകടനം

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ ടീമിനെ നയിക്കുമ്പോഴാണ് ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം നമ്മള്‍ കണ്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കവെ ബാറ്റിങിലും ബൗളിങിലുമെല്ലാം ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ടൂര്‍ണമെന്റില്‍ ജിടിയുടെ ടോപ്‌സ്‌കോററും ഹാര്‍ദക്കായിരുന്നു.

7

15 മല്‍സരങ്ങളില്‍ നിന്നും 44.27 ശരാശരിയില്‍ 131.2 സ്‌ട്രൈക്ക് റേറ്റോടെ 487 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കൂടാതെ ബൗളിങില്‍ 7.27 ഇക്കോണി റേറ്റില്‍ എട്ടു വിക്കറ്റുകളും ഹാര്‍ദിക് വീഴ്ത്തി. രാജസ്ഥാന്‍ റോയല്‍സുമായുള്ള ഫൈനലില്‍ 17 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും മാച്ച് വിന്നിങ് ഇന്നിങ്‌സുകളുമായി ഹാര്‍ദിക് ടീമിനെ കരകയറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ നായകസ്ഥാനവും ഇപ്പോള്‍ ലഭിച്ചതോടെ അയര്‍ലാന്‍ഡിനെതിരേ അദ്ദേഹത്തിനു ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തു കൊണ്ടുവരാന്‍ സാധിച്ചേക്കും.

Story first published: Friday, June 17, 2022, 13:50 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+