For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അയര്‍ലാന്‍ഡിനെതിരേ കളിച്ചു, അഞ്ചു പേര്‍ക്ക് ഇംഗ്ലണ്ടിനെതിരേ സ്ഥാനമുറപ്പ്!

മൂന്നു ടി20കളാണ് ഇംഗ്ലണ്ടുമായി ഇന്ത്യ കളിക്കുന്നത്

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യയുടെ അടുത്ത ടി20 പരമ്പര കരുത്തരായ ഇംഗ്ലണ്ടുമായിട്ടാണ്. ജൂലൈ ഏഴു മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ശക്തമായ ടീമിനെ തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഇറക്കുക. അയര്‍ലാന്‍ഡിലെ പരമ്പരയില്‍ പല സീനിയര്‍ താരങ്ങളും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നില്ല. അവരെല്ലാം ഇംഗ്ലണ്ടിനെതിരേ ടീമിലേക്കു മടങ്ങിയെത്തും.

1

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ അയര്‍ലാന്‍ഡില്‍ കളിച്ച അതേ ടീം തന്നെയായിരിക്കും ഇറങ്ങുകയെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. രണ്ടും മൂന്നും ടെസ്റ്റുകളിലായിരിക്കും നായകന്‍ രോഹിത് ശര്‍മ, വിരാട് കോലിയടക്കമുള്ളവര്‍ ഉണ്ടാവുകയെന്നാണ് വിവരം. അയര്‍ലാന്‍ഡിലെ ടി0 പരമ്പരയിലെ അഞ്ചു പേര്‍ ഇംഗ്ലണ്ടിനെതിരേയും ടി20 പരമ്പരയില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഇവര്‍ ആരൊക്കെയാണെന്ന് അറിയാം.

ദീപക് ഹൂഡ

ദീപക് ഹൂഡ

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായിരുന്നു ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. കളിച്ച രണ്ടു മല്‍സരങ്ങളിലും തിളങ്ങിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു. ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച ആദ്യ ടി20യില്‍ ഓപ്പണറായി ഇറങ്ങിയ ഹൂഡ 29 ബോളില്‍ പുറത്താവാതെ 47 റണ്‍സ് അടിച്ചെടുത്തിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ഇടിവെട്ട് സെഞ്ച്വറിയാണ് താരം നേടിയത്. 57 ബോളില്‍ 104 റണ്‍സ് ഹൂഡ വാരിക്കൂട്ടുകയായിരുന്നു. ഇന്ത്യ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.

ആവേശ് ഖാന്‍

ആവേശ് ഖാന്‍

ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് ഇംഗ്ലണ്ടുമായുളള ടി20 പരമ്പരയിലും ഇടം പിടിക്കാന്‍ സാധ്യതയുളള മറ്റൊരാള്‍. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ ആവേശ് മികച്ച പ്രകടനങ്ങളിലൂടെ പതിയെ ടീമിലെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബോള്‍ നന്നായി ബൗണ്‍സ് ചെയ്യിക്കാന്‍ സാധിക്കുന്ന അദ്ദേഹത്തിനു വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ വേദിയായ ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളില്‍ നേട്ടം കൊയ്യാനാവും.
അയര്‍ലാന്‍ഡിനെതിരേ ആദ്യ ടി20യിലാണ് ആവേശ് കളിച്ചത്. രണ്ടോവറില്‍ 22 റണ്‍സിനു ഒരു വിക്കറ്റെടുത്തിരുന്നു. സൗത്താഫ്രിക്കയുമായുള്ള മുമ്പത്തെ ടി20 പരമ്പരയില്‍ 18 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം.

IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

അയര്‍ലാന്‍ഡിനെതിരേ ഒരു അവസരം മാത്രമേ സഞ്ജു സാംസണിനു ലഭിച്ചുള്ളൂ. അദ്ദേഹം അതു നന്നായി മുതലെടുക്കുകയും ചെയ്തു. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 42 ബോളില്‍ 77 റണ്‍സ് അടിച്ചെടുത്തിരുന്നു. സഞ്ജുവിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ഇതിനു മുമ്പ് 39 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ ഐപിഎല്ലിലും രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം ബാറ്റിങില്‍ തിളങ്ങിയിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 146.79 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 458 റണ്‍സായിരുന്നു. അയര്‍ലാന്‍ഡിനെതിരേ കസറിയതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരേ സഞ്ജുവിന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. പവര്‍പ്ലേയില്‍ അദ്ദേഹം വല്ലപ്പോഴും മാത്രമേ ബൗള്‍ ചെയ്തു കാണാറുള്ളൂ. നിര്‍ണായകമായ അവസാന ഓവറുകളിലാണ് ഹര്‍ഷലിന്റെ പ്രകടനം ടീമിനു കൂടുതല്‍ ആവശ്യമായി വരുന്നത്.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

6

സൗത്താഫ്രിക്കയ്‌ക്കെിരായ പരമ്പരയില്‍ ഹര്‍ഷല്‍ ഏഴു വിക്കറ്റുകള്‍ നേടിയിരുന്നു. കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹമായിരുന്നു. കഴിഞ്ഞ രണ്ടു ഐപിഎല്ലുകളിലായി ആര്‍സിബിക്കു വേണ്ടി 30 മല്‍സരങ്ങളില്‍ നിന്നും 51 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. പക്ഷെ അയര്‍ലാന്‍ഡിനെതിരേ രണ്ടാം ടി20യിലാണ് താരം കളിച്ചത്. ഇതില്‍ നന്നായി തല്ലും വാങ്ങി. നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ ഹര്‍ഷലിനു ഒരു വിക്കറ്റാണ് നേടാനായത്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറുടെ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയ താരമാണ് ഇഷാന്‍ കിഷന്‍. 2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 17 ടി20കളില്‍ നിന്നും 32.75 ശരാശരിയില്‍ 134.01 സ്‌ട്രൈക്ക് റേറ്റോടെ 524 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലെ ടോപ്‌സ്‌കോററുമായിരുന്നു ഇഷാന്‍. 150.36 സ്‌ട്രൈക്ക് റേറ്റില്‍ 206 റണ്‍സാണ് താരം അടിച്ചെടുത്തത്.
അയര്‍ലാന്‍ഡിനെതിരേ രണ്ടു ടി20യിലും കളിച്ചെങ്കിലും ഇഷാനു കാര്യമായ ഇംപാക്ടുണ്ടാക്കാനായിരുന്നില്ല. ആദ്യ കളിയില്‍ 26 റണ്‍സെടുത്ത താരം രണ്ടാമത്തേതില്‍ മൂന്നു റണ്‍സിനും പുറത്താവുകയായിരുന്നു.

Story first published: Thursday, June 30, 2022, 19:07 [IST]
Other articles published on Jun 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+