For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND Vs IRE: വെല്‍ഡണ്‍ സഞ്ജൂ, ഇതാ പിറന്നു കന്നി ഫിഫ്റ്റി- കിടിലന്‍ ബാറ്റിങ്

14ാമത്തെ ടി20യിലാണ് താരത്തിന്റെ നേട്ടം

ഡബ്ലിന്‍: മലയാളി ആരാധകരുടെ മനം നിറച്ച് ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഏറെ പഴികേട്ടിട്ടുള്ള അദ്ദേഹം ഈ മല്‍സരത്തിനു ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 42 ബോളില്‍ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

അടിച്ചുപറത്തി സഞ്ജു. ഇത് മലയാളി Power Daa | *Cricket
1

31 ബോളുകളില്‍ നിന്നായിരുന്നു സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. കരിയറിലെ 14ാമത്തെ ടി20യിലയിരുന്നു അദ്ദേഹം തന്റെ ഫിഫ്റ്റി കണ്ടെത്തിയത്. നേരത്തേ 39 റണ്‍സായിരുന്നു ടി20യില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതു അദ്ദേഹം അയര്‍ലാന്‍ഡിനെതിരേ പഴങ്കഥയാക്കുയായിരുന്നു.

2

പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്ന ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് സഞ്ജു സാംസണിനു പ്ലെയിങ് ഇലവനിലേക്കു വന്നത്. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള അവസരം താരം പാഴാക്കിയതുമില്ല. നേരിട്ട ആദ്യ ബോള്‍ തന്നെ ബൗണ്ടറിയിലേക്കു പായിച്ച സഞ്ജു ഇന്നത്തെ ദിവസം തന്റേതായരിക്കുമെന്ന സൂചന കൂടിയാണ് നല്‍കിയത്.

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

3

ഓപ്പണിങ് പങ്കാളിയായ ഇഷാനെ ടീം സ്‌കോര്‍ 13ല്‍ നില്‍ക്കെ പുറത്തായെങ്കിലും സഞ്ജു കുലുങ്ങിയില്ല. രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡ ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് റോക്കറ്റ് വേഗത്തില്‍ കുതിച്ചു.മൂന്നാം ഓവറില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും ടീം സ്‌കോറിലേക്കു 176 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് കൂടിയാണിത്. നേരത്തേ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം ചേര്‍ന്നെടുത്ത 165 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

4

അയര്‍ലാന്‍ഡിനു 226 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റിനു 225 റണ്‍സെടുക്കുകയായിരുന്നു. ദീപക് ഹൂഡയുടെ (104) കന്നി സെഞ്ച്വറിയും സഞ്ജുവിന്റെ (77) കന്നി ഫിഫ്റ്റിയുമാണ് ഇന്ത്യയെ വലിയ ടോട്ടലിലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി ടി20യില്‍ സെഞ്ച്വറിയടിച്ച നാലാമത്തെ താരമായി ഹൂഡ മാറിയിരിക്കുകയാണ്. വെറും 57 ബോളിലാണ് ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കം ഹൂഡ 104 റണ്‍സ് വാരിക്കൂട്ടിയത്.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ മാലിക്ക്.

അയര്‍ലാന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡ്രു ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), ഗരെത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍കാന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡയര്‍, ആന്‍ഡി മക്ബ്രയന്‍, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, കോണര്‍ ഓല്‍ഫേര്‍ട്ട്.

Story first published: Tuesday, June 28, 2022, 23:26 [IST]
Other articles published on Jun 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+