For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: 'കാണ്‍മാനില്ല', 2021ല്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം, ഈ 6 പേര്‍ എവിടെ?

ഹാര്‍ദിക്കാണ് ഇന്ത്യയെ നയിക്കുന്നത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കു പിന്നാലെ അയര്‍ലാന്‍ഡുമായി പരമ്പര കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള 17 അംഗ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ത്രിപാഠി ടീമിലെ ഏക പുതുമുഖമായപ്പോള്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തിരികെയെത്തുകയും ചെയ്തു.

ഇവ ഒഴിച്ചുനിര്‍ത്തിയാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അതേ സംഘം തന്നെയാണ് അയര്‍ലാന്‍ഡിലേക്കു പറക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാല്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ അയര്‍ലാന്‍ഡില്‍ കളിക്കില്ല.

1

അതേസമയം, കഴിഞ്ഞ വര്‍ഷവും ഇന്ത്യ ഒരേ സമയത്തു രണ്ടു ടീമുകളെ ഇറക്കിയിരുന്നു. ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ വൈറ്റ് ബോള്‍ ടീം ശ്രീലങ്കയിലും പരമ്പര കളിച്ചു. അന്നു മൂന്നു ടി2കളുടെ പരമ്പരയില്‍ ആറു പേരായിരുന്നു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പക്ഷെ ഇവരൊന്നും തന്നെ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

 പൃഥി ഷാ

പൃഥി ഷാ

വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായും മലയാളി കൂടിയായ ഇടംകൈയന്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ടി20 അരങ്ങറ്റം നടത്തിയവരാണ്. കന്നി മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് അന്നു പൃഥ്വി പുറത്തായത്. കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് അടുത്ത രണ്ടു കളികള്‍ താരത്തിനു നഷ്ടമാവുകയും ചെയ്തു.
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനം നടത്താന്‍ പൃഥ്വിക്കായിരുന്നു. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡ് പര്യടനത്തിനു പരിഗണിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്താവട്ടെ കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണറായി ഇറങ്ങി മിന്നുന്ന പ്രകടനം നടത്തിയ താരത്തിനു റോയല്‍സില്‍ ഇതാവര്‍ത്തിക്കാനായില്ല. ബാറ്റിങ് പൊസിഷന്റെ കാര്യത്തിലും ദേവ്ദത്തിന് അനിശ്ചിതത്വമുണ്ടായിരുന്നു. ആദ്യം മധ്യനിരയിലും പിന്നീട് ഓപ്പണിങിലുമെല്ലാം താരം പരീക്ഷിക്കപ്പെട്ടു. പക്ഷെ തിളങ്ങാനായില്ല. ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റ ടി20 പരമ്പരയില്‍ ഇന്ത്യക്കൊപ്പവും ദേവ്ദത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

നിതീഷ് റാണ

നിതീഷ് റാണ

മധ്യനിര ബാറ്റര്‍ നിതീഷ് റാണ, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരും ശ്രീലങ്കയുമായുളള ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയവരുടെ കൂട്ടത്തിലുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴസിനു വേണ്ടിയാണ് റാണ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ബാറ്റിങില്‍ സ്ഥിരത കുറവാണെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മ.
ശ്രീങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ റാണ കളിച്ചിരുന്നു. ഇവയില്‍ നിന്നു 55.55 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. കഴിഞ്ഞ ഐപിഎല്ലിലും റാണയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതാണ് സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ തഴയപ്പെടാന്‍ കാരണം.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ലങ്കയ്‌ക്കെതിരേ അരങ്ങേറി മാസങ്ങള്‍ക്കകം ടി20 ലോകകപ്പിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് വരുണ്‍. എന്നാല്‍ ലോകകപ്പില്‍ ദയനീമായിരുന്നു പ്രകടനം. ഇതോടെ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനൊപ്പവും വരുണ്‍ വമ്പന്‍ ഫ്‌ളോപ്പായിരുന്നു. ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് താരത്തിനു ബുദ്ധിമുട്ടാവും.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

ചേതന്‍ സക്കാരിയ

ചേതന്‍ സക്കാരിയ

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ പേസ് ബൗളിങ് ജോടികളാണ് ചേതന്‍ സക്കാരിയയും മലയാളി കൂടിയായ സന്ദീപ് വാര്യരും. ലങ്കയുമായുള്ള രണ്ടാം ടി20യില്‍ അരങ്ങേറിയ സക്കാരിയക്കു ലഭിച്ചത് ഒരു വിക്കറ്റാണ്. മൂന്നാമത്തെ മല്‍സരത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും ബൗള്‍ ചെയ്യാനായില്ല. 2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു സക്കാരിയയെ ദേശീയ ടീമിലെത്തിച്ചത്. എന്നാല്‍ അവസാനത്തെ ഐപിഎല്ലില്‍ താരം ഡല്‍ഹി ക്യാപ്പിറ്റല്‍സിലായിരുന്നു. പക്ഷെ ഡിസിക്കായി ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ സക്കാരിയക്കു അവസരം ലഭിച്ചുള്ളൂ. ഇവയില്‍ കാര്യമായ ഇംപാക്ടുമുണ്ടാക്കാനായില്ല.

സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍

ശ്രീലങ്കയ്‌ക്കെതിരേ ഒരു മല്‍സരത്തില്‍ മാത്രമാണ് സന്ദീപ് കളിച്ചത്. ഈ മല്‍സരത്തില്‍ വിക്കറ്റില്ലാതെ 23 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. നെറ്റ് ബൗളറായിട്ടായിരുന്നു താരം സംഘത്തിലെത്തിയത്. എന്നാല്‍ ടീമിലെ ചില താരങ്ങള്‍ക്കു കൊവിഡ് പിടിപെട്ടതോട അപ്രതീക്ഷിതമായി സന്ദീപിന് അരങ്ങേറാന്‍ അവസരമൊരുങ്ങുകയായിരുന്നു. അതേസമയം, കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചിരുന്നില്ല. ലേലത്തില്‍ അണ്‍സോള്‍ഡാവുകയായിരുന്നു.

Story first published: Friday, June 17, 2022, 16:26 [IST]
Other articles published on Jun 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+