Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: രണ്ടിലൊന്നുറപ്പ്!! ഇന്ത്യ ഇറക്കുക ഇതിലൊരു 11, സഞ്ജു ഒന്നില്‍ മാത്രം, ബെസ്റ്റേത്?

ഐസിസി ടി20 ലോകകപ്പിലെ കിരീട വിജയത്തിനു ശേഷം ടി20യില്‍ ഇന്ത്യ ഈയാഴ്ച വീണ്ടും കളത്തിലേക്ക്. അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. രാത്രി 7.30 മുതല്‍ ബെല്‍ഫാസ്റ്റിലാണ് ആദ്യ പോരാട്ടം. അടുത്ത മല്‍സരം ഞായറാഴ്ച രാത്രി 7.30ന് ഇതേ വേദിയില്‍ തന്നെ നടക്കും.

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള പരമ്പരകളിലൊന്നാണിത്. ഇതിലൊന്ന് ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം കളിക്കുന്ന ആദ്യ പരമ്പരയെന്നതാണ്. അടുത്തതാവട്ടെ പുതിയ ടി20 ക്യാപ്റ്റനനായി ശ്രേയസ് അയ്യരുടെ അരങ്ങേറ്റം കൂടിയായിരിക്കും അയര്‍ലാന്‍ഡിലേത്. മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ടീമില്‍ പോലുമില്ല.

VAIBHAV SOORYAVANSHI

മറ്റൊരു പ്രത്യേകത കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി ആദ്യമായി സീനിയര്‍ ടീമിലേക്കു വന്ന പരമ്പരയെന്നതാണ്. ഈ തരത്തില്‍ ആരാധര്‍ ഏറെ ആകാംക്ഷയോടൊണ് ഈ പരമ്പരയെ ഉറ്റുനോക്കുന്നത്. വൈഭവിന്റെ വരവോടെ മലയാളി സൂപ്പര്‍ താരവും ഓപ്പണറുമായ സഞ്ജു സാംസണ്‍ പുറത്താവുമോയെന്നതാണ് ഇനി അറിയാനുള്ളത്.

IPL 2027: ജയ്‌സ്വാള്‍ എംഐ ക്യാപ്റ്റന്‍!!! ഹാര്‍ദിക് ആര്‍ആറിലേക്ക്? എല്‍എസ്ജി നായകനാവാന്‍ സൂര്യ

IPL 2027: ജയ്‌സ്വാള്‍ എംഐ ക്യാപ്റ്റന്‍!!! ഹാര്‍ദിക് ആര്‍ആറിലേക്ക്? എല്‍എസ്ജി നായകനാവാന്‍ സൂര്യ

പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചേക്കാവുന്ന രണ്ടു വ്യത്യസ്ത ടീം കോമ്പിനേഷനുകള്‍ ഏതൊക്കെയാണന്നു നോക്കാം. ഇതിലൊന്നായിരിക്കും ഇന്ത്യ ഇറക്കുകയെന്നും ഉറപ്പാണ്. രണ്ടു വ്യത്യസ്ത ഇലനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ആദ്യത്തെ ടീം കോമ്പിനേഷന്‍

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യക്കു വേണ്ടി വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 15 കാരനെ സീനിയര്‍ ടീമില്‍ പരീക്ഷിക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു അവസരം ഇനി ലഭിക്കാനുമില്ല. അതിനാല്‍ വൈഭവിനെ കയറൂരി വിടാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍.

വൈഭവിനൊപ്പം ഓപ്പണിങില്‍ കളിക്കുക അഭിഷേക് ശര്‍മയായിരിക്കും. കാരണം ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ അദ്ദേഹത്തെ ഒഴിവാക്കി കൊണ്ട് ഒരു ഇലവന്‍ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് താല്‍പ്പര്യം കാണിക്കില്ല, മാത്രമല്ല വൈഭവ്- അഭിഷേക് ജോടി പവര്‍പ്ലേ മുഴുവന്‍ ബാറ്റ് ചെയ്താല്‍ ഇന്ത്യക്കു 200 പ്ലസ് ടോട്ടലും ഉറപ്പാണ്.

IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി

IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി

ഈ ഇലവനില്‍ സഞ്ജു സാംസണിനു അവസരമുണ്ടാവില്ല. അദ്ദേഹത്തിനു ബെഞ്ചിലേക്കു മാറേണ്ടി വരുമ്പോള്‍ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തും. കഴിഞ്ഞ ടി20 ലോകകപ്പിലും ഐപിഎല്ലിലുമെല്ലാം വണ്‍ഡൗണായി കളിച്ച് കസറിയ ബാറ്ററാണ് അദ്ദേഹം. ടീമിന്റെ കീപ്പറും ഇഷാന്‍ തന്നെ.

ഇഷാന് ശേഷം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ എന്നിവരുടെ ഊഴമായിരിക്കും. നേതൃനിരയിലേക്കു വന്നതിനാല്‍ രണ്ടു പേരും ഇനി ടീമിലെ സ്ഥിരം സാന്നിധ്യവുമായിരിക്കും. ഇവര്‍ക്കു ശേഷം ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരെയാവും ഇന്ത്യ പരീക്ഷിക്കുക.

ആറാമന്‍ ശിവം ദുബെയായിരിക്കും. ഏഴില്‍ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കാണാം. പരിക്കു കാരണം സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ പരമ്പരയുടെ ഭാഗമല്ലാത്തതിനാല്‍ നിതീഷ് മികവ് തെളിയിക്കാന്‍ ലഭിക്കുന്ന മികച്ച അവസരമായിരിക്കും ഇത്.

നിതീഷിനു ശേഷം എട്ടില്‍ പരിചയ സമ്പനായ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. ഒമ്പതാമന്‍ ഹര്‍ഷിത് റാണയാണ്. ഇതു ഒമ്പതാം നമ്പര്‍ വരെ ബാറ്റിങില്‍ ടീമിനു ആഴവും നല്‍കും. രവി ബിഷ്‌നോയ് ആയിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ടീമിലെ 11ാമന്‍ അര്‍ഷ്ദീപ് സിങുമായിരിക്കും.

ഇന്ത്യന്‍ 11- വൈഭവ്, അഭിഷേക്, ഇഷാന്‍ (കീപ്പര്‍), ശ്രേയസ് (ക്യാപ്റ്റന്‍), തിലക്, ദുബെ, നിതീഷ്, അക്ഷര്‍, ഹര്‍ഷിത്, ബിഷ്‌നോയ്, അര്‍ഷ്ദീപ്.

SANJU GAMBHIR

രണ്ടാത്തെ ടീം കോമ്പിനേഷന്‍

ഇന്ത്യയുടെ രണ്ടാമത്തെ ടീം കോമ്പിനേഷനെടുത്താല്‍ അവിടെ ഓപ്പണിങില്‍ മാറ്റമുണ്ടാവില്ല. പക്ഷെ വണ്‍ഡൗണായി ഇഷാന്‍ കിഷനു പകരം ബാറ്റ് ചെയ്യുക സഞ്ജു സാംസണാണ്. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന ഇഷാന് വിശ്രമവും നല്‍കും.

IND vs IRE: വൈഭവ് അരങ്ങേറും, സഞ്ജു ബെഞ്ചിലേക്ക്!! സൂര്യ തെറിച്ചതോടെ പണി വരുന്നു?

IND vs IRE: വൈഭവ് അരങ്ങേറും, സഞ്ജു ബെഞ്ചിലേക്ക്!! സൂര്യ തെറിച്ചതോടെ പണി വരുന്നു?

നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ തന്നെ തുടരും. പക്ഷെ എട്ടില്‍ അക്ഷര്‍ പട്ടേലിനു പകരം വാഷിങ്ടണ്‍ സുന്ദറായിരിക്കും കളിക്കുക.

ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും സ്ഥിരം സാന്നിധ്യമായിരിക്കുകയാണ് വാഷി. പെര്‍ഫോം ചെയ്യാതിരുന്നിട്ടും ടീമിലുള്ള ഏക താരവും അദ്ദേഹമാണ്. ഒമ്പതു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ ഹര്‍ഷിത് റാണ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ തന്നെ തുടര്‍ന്നും ഇറങ്ങും.

ഇന്ത്യന്‍ 11- വൈഭവ്, അഭിഷേക്, സഞ്ജു (കീപ്പര്‍), ശ്രേയസ് (ക്യാപ്റ്റന്‍), തിലക്, ദുബെ, നിതീഷ്, വാഷിങ്ടണ്‍ ഹര്‍ഷിത്, ബിഷ്‌നോയ്, അര്‍ഷ്ദീപ്.

Story first published: Monday, June 22, 2026, 13:31 [IST]
Other articles published on Jun 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+