IND vs IRE: ഇറങ്ങിയത് 4ല്‍!! ഐറിഷ് ടീമിനെതിരേ സഞ്ജുവിന്റെ അവസാന മാച്ചില്‍ സംഭവിച്ചതെന്ത്? വീഡിയോ
ബെല്‍ഫാസ്റ്റ്: ഒരു വലിയ ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യ ഈയാഴ്ച ടി20 ക്രിക്കറ്റ് ആവേശത്തിലേക്കു മടങ്ങിയെത്തുകയാണ്. അയര്‍ലാന്‍ഡുമായുള്ള ഇന്ത്യയുടെ രണ്ടു ടി20കളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും. ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ്ബില്‍ രാത്രി 7.30 മുതലാണ് മല്‍സരം.
വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ യുകെ പര്യടനത്തിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഐറിഷ് ടീമുമായുള്ള പരമ്പര കഴിഞ്ഞാല്‍ ഇംഗ്ലണ്ടുമായി അഞ്ചു ടി20കളും മൂന്ന് ഏകദിനങ്ങളും കൂടി യുകെയില്‍ ഇന്ത്യ കളിക്കും.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ അയര്‍ലാന്‍ഡിലേ്ക്കു അയച്ചിട്ടുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവമായ സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്. ഐറിഷ് ടീമിനെതിരേ സഞ്ജു അവസാനമായി ടി20 കളിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.
സഞ്ജു അന്നു മിന്നിച്ചോ?
2023ല്‍ ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ കളിക്കാനെത്തിയപ്പോഴായിരുന്നു സഞ്ജു സാംസണ്‍ ഐറിഷ് മണ്ണില്‍ അവസാനമിറങ്ങിയത്. ഈ പരമ്പരയില്‍ ടീമിനെ നയിച്ചതാവട്ടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമായിരുന്നു.
ആദ്യത്തെ രണ്ടു ടി20കളിലും ജയിച്ച് ഇന്ത്യ പരമ്പര കൈക്കലാക്കിയപ്പോള്‍ അവസാനത്തെ മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഡബ്ലിനില്‍ ഇന്ത്യ 33 റണ്‍സിനു ജയിച്ച രണ്ടാം ടി20യിലായിരുന്നു സഞ്ജു അവസാനം കളിച്ചത്.
ഇപ്പോഴത്തേതു പോലെ അന്നു അദ്ദേഹം ഓപ്പണറായിരുന്നില്ല. മധ്യനിരയില്‍ വ്യത്യസ്ത പൊസിഷനിലായിരുന്നു സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഐറിഷ് ടീമിനെതിരേയുള്ള ആ കളിയിലേക്കു വന്നാല്‍ നാലാം നമ്പറിലാണ് മലയാളി താരം കളിച്ചത്.
അഞ്ചാം ഓവറില്‍ തിലക് വര്‍മ (1) പുറത്തായി ടീം രണ്ടു വിക്കറ്റിനു 34 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു ഇത്. ഓപ്പണിങിലെത്തി മികച്ച ഇന്നിങ്‌സ് കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദായിരുന്നു അപ്പോള്‍ ക്രീസില്‍. റുതുവിനെ കൂട്ടുപിടിച്ച് സഞ്ജു മൂന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഇതോടെ ടീം ടോട്ടല്‍ 100 കടക്കുകയും ചെയ്തു.

അര്‍ഹിച്ച ഫിഫ്റ്റി സഞ്ജു കുറിക്കുമെന്നു കരുതിയെങ്കിലും 10 റണ്‍സകലെ വീണു. ബെഞ്ചമിന്‍ വൈറ്റിന്റെ ബൗളിങില്‍ ബൗള്‍ഡാവുകയായിരുന്നു. 26 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം മികച്ച ഇംപാക്ടുണ്ടാക്കിയ ഇന്നിങ്‌സ് കൡച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. 153,85 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.
അയര്‍ലാന്‍ഡില്‍ സഞ്ജുവിന്റെ അവസാന ഇന്നിങ്‌സിന്റെ വീഡിയോ കാണാം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 185 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. റുതുരാജായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. 43 ബോളില്‍ 58 റണ്‍സെടുത്ത് അദ്ദേഹം മടങ്ങി.
റുതു കഴിഞ്ഞാല്‍ ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍ സഞ്ജുവും റിങ്കു സിങുമായിരുന്നു (21 ബോളില്‍ 38). റണ്‍ചേസില്‍ ഐറിഷ് ടീം എട്ടു വിക്കറ്റിനു 152 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. റിങ്കുവായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കുകയായിരുന്നു.
അയര്‍ലന്‍ഡ് ടി20ക്കുള്ള ഇന്ത്യന്‍ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ് കൃഷ്ണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

