Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജുവും വൈഭവുമടക്കം 4 ഓപ്പണര്‍മാരും ഒറ്റ 11ല്‍!!! ഇതാ ടീം, കോളെടുക്കേണ്ടത് ഗംഭീര്‍

ബെല്‍ഫാസ്റ്റ്: ഒരു മാസത്തോളം നീളുന്ന യുകെ പര്യടനത്തിനായി ടീം ഇന്ത്യ യാത്ര തിരിച്ചുകഴിഞ്ഞു. ആദ്യം അയര്‍ലാന്‍ഡ്, പിറകെ ഇംഗ്ലണ്ടെന്നതാണ് ഇന്ത്യന്‍ ടീമിന്റെ ദൗത്യം. വെള്ളിയാഴ്ച രാത്രി 7.30നു ബെല്‍ഫാസ്റ്റിലാണ് അയര്‍ലാന്‍ഡുമായുള്ള ഇന്ത്യയുടെ ആദ്യ ടി20.

രണ്ടാമങ്കം ഞായറാഴ്ച ഇതേ വേദിയില്‍ തന്നെയാണ്. സൂര്യകുമാര്‍ യാദവ് മാറി പകരം ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഇന്ത്യയുടെ കന്നി പരമ്പര കൂടിയാണിത്. അതിശക്തമായ ടീമിനെയാണ് പരമ്പരയില്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നും ഏറ്റവും മികച്ച 11 പേരെ തിരഞ്ഞെടുക്കുകയെന്നതാണ് ശ്രേയസിനു മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച്.

VAIBHAV ABHISHEK SANJU ISHAN IND vs IRE

ഓപ്പണിങിലാണ് ഏറ്റവുമധികം ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടീമില്‍ നില്‍ക്കവെ തന്നെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെയും ആദ്യമായി ടീമിലേക്കു കൊണ്ടു വന്നിരിക്കുകയാണ്.

ഇവരെ കൂടാതെ ഓപ്പണിങില്‍ കളിക്കാന്‍ ഇഷാന്‍ കിഷനും സംഘത്തിലുണ്ട്. എന്നാല്‍ നാലു പേരെയും ഒരുമിച്ച് ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കിടിലന്‍ ടീമിനെ ഇന്ത്യക്കു പരീക്ഷിക്കാന്‍ സാധിക്കും. അതു എങ്ങനെയാണെന്നു നമുക്കു നോക്കാം.

ഇതാ കിടിലന്‍ ലൈനപ്പ്

മിന്നുന്ന പ്രകടനങ്ങളിലൂടെ 15ാം വയസ്സില്‍ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വന്നിരിക്കുന്ന വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം അയര്‍ലാന്‍ഡിനെതിരേ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. താരം അതു അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്.

വൈഭവിനൊപ്പം ഓപ്പണിങ് ജോടിയായി ഇന്ത്യക്കായി ഇറങ്ങുക മറ്റൊരു വെടിക്കെട്ട് ബാറ്ററും ലോക ഒന്നാം നമ്പറുമായ അഭിഷേക് ശര്‍മയുമായിരിക്കും. ഈ ജോടികള്‍ ക്രീസില്‍ ഒന്നിക്കുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി ഇന്ത്യയുടേത് മാറും.

അഭിഷേകും വൈഭവും ഇടംകൈയന്‍ ബാറ്റര്‍മാരാണെന്നതു മാത്രമാണ് ഒരേയൊരു പ്രശ്‌നം. ഈ സഖ്യം വിജയിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതാണ്. ഈ സഖ്യം ക്ലിക്കായില്ലെങ്കില്‍ മാത്രമേ ഇതിലൊരാളുടെ പൊസിഷന്‍ മാറ്റുന്നതിനെപ്പറ്റി ആലോചിക്കേണ്ട കാര്യവുമുള്ളൂ.

അഭിയും വൈഭവും ഓപ്പണിങിലേക്കു വന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഓപ്പണിങില്‍ കസറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യക്കു മൂന്നാം നമ്പറിലേക്കു മാറ്റേണ്ടതായി വരും.

ഇതൊരു മോശം തീരുമാനമായിരിക്കില്ല. ഓപ്പണിങ് പോലെ തന്നെ അദ്ദേഹത്തിനു ഏറ്റവും യോജിച്ച പൊസിഷനാണിത്. ഐപിഎല്ലില്‍ സഞ്ജു ഏറ്റവുമധികം കളിച്ചിട്ടുള്ളതും മൂന്നാം നമ്പറില്‍ തന്നെ.

നാലാമായി ഇറങ്ങുക ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ടി20യില്‍ അദ്ദേഹത്തിനു യോജിച്ച പൊസിഷനും കൂടിയാണിത്. മാത്രമല്ല ഓപ്പണര്‍മാര്‍ ഇടകൈയന്‍മാരായതിനാല്‍ തന്നെ തുടര്‍ന്നു വരുന്ന രണ്ടു പേരും വലംകൈ ബാറ്റര്‍മാരാവുന്നത് ടീമിനു കൂടുതല്‍ ബാലന്‍സും നല്‍കും.

SHREYAS IYER

ശ്രേയസ് കഴിഞ്ഞാല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇഷാന്‍ കിഷനും പുതിയ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുമാണ് ബാറ്റ് ചെയ്യുക. ഓപ്പണിങ് മുതല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് ഇഷാന്‍. അതിനാല്‍ തന്നെ അഞ്ചാം നമ്പര്‍ അദ്ദേഹത്തിനു വലിയ വെല്ലുവിളിയും ആയേക്കില്ല.

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും അക്ഷര്‍ പട്ടേലുമാണ്. ബൗളിങിനേക്കാള്‍ ബാറ്റിങില്‍ ടീമിനു മുതല്‍ക്കൂട്ടാവുന്നയാളാണ് ദുബെ. ഒമ്പതാമന്‍ പേസര്‍ ഹര്‍ഷിത് റാണയാണ്. ബാറ്റിങ് കൂടി വഴങ്ങുന്ന ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.

വരണ്‍ ചക്രവര്‍ത്തിയുടെ അഭാവത്തില്‍ യുവതാരം രവി ബിഷ്‌നോയിയാവും ടീമിലെ പ്രധാന സ്പിന്നര്‍. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങുമായിരിക്കും.

ഇന്ത്യയുടെ ബെസ്റ്റ് 11

വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, June 23, 2026, 18:02 [IST]
Other articles published on Jun 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+