For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ഐറിഷ് വേട്ടയ്ക്ക് ഇന്ത്യ, സഞ്ജു ഇറങ്ങും- പ്രിവ്യു, സാധ്യതാ ഇലവന്‍

ഞായറാഴ്ച ഡബ്ലിനിലാണ് മല്‍സരം

ഡബ്ലിന്‍: ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിനു ഞായറാഴ്ച തുടക്കമാവും. ആദ്യത്തെ ടി20 പോരാട്ടം ഞായറാഴ്ച ഡബ്ലിനിലെ ദി വില്ലേജില്‍ നടക്കും. രണ്ടു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടക്കമുള്ള വമ്പന്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റുകളെ അണിനിരത്തി പുതിയൊരു സംഘത്തെ ഇന്ത്യ അയര്‍ലാന്‍ഡിലേക്കു അയക്കുകയായിരുന്നു.

1

രാഹുല്‍ ത്രിപാഠിയാണ് ഇന്ത്യന്‍ സംഘത്തിലെ പുതുമുഖം. സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയില്‍ പുതുമുഖങ്ങളായെത്തിയ ഫാസ്റ്റ് ബൗളര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ അയര്‍ലാന്‍ഡിനെതിരേയും സംഘത്തിലുണ്ട്. ഈ പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

2

ഹാര്‍ദിക്കിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ക്യാപ്റ്റന്‍സി എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാരണം കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കി തന്റെ നേതൃമികവ് തെളിയിച്ച താരമാണ് അദ്ദേഹം. നായകനായി ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അനുഭവസമ്പത്തില്ലാത്ത താരമായിരുന്നു അദ്ദേഹം. പക്ഷെ ഐപിഎല്ലിലൂടെ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

3

ഇനി ഇന്ത്യന്‍ കുപ്പായത്തിലും ഇതു ആവര്‍ത്താക്കാന്‍ ഹാര്‍ദിക്കിനായാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായും അദ്ദേഹം പരിഗണിക്കപ്പെട്ടേക്കും. പുതിയ ക്യാപ്റ്റന്‍ മാത്രമല്ല പുതിയ കോച്ചും കൂടിയാണ് പര്യടനത്തില്‍ ഇന്ത്യക്കൊപ്പമുള്ളത്. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ വിവിഎസ് ലക്ഷ്മണിനാണ് അയര്‍ലാന്‍ഡില്‍ താല്‍ക്കാലിക ചുമതല.

4

മലയാളി താരം സഞ്ജു സാംസണ്‍, മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയില്‍ ഇരുവരു ടീമിലുണ്ടായിരുന്നില്ല. പരിക്കു കാരണം സൂര്യക്കു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ സഞ്ജു തഴയപ്പെടുകയായിരുന്നു.
റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിന്റെ ടീമിനൊപ്പം ചേര്‍ന്നതിനാലാണ് സഞ്ജുവിന് അയര്‍ലാന്‍ഡിനെതിരേ നറുക്കുവീണത്.

T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!

5

നേരത്തേ ദേശീയ ടീമിനൊപ്പം കളിക്കാന്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജുവിനായിരുന്നില്ല. ഇത്തവണ തീര്‍ച്ചയായും അദ്ദേഹത്തിനു തന്റെ കഴിവ് തെളിയിച്ചേ തീരൂ. വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ സഞ്ജു ഇറങ്ങാനാണ് സാധ്യത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി താരം ഈ റോളിലാണ് ഇറങ്ങിയിരുന്നത്. പക്ഷെ മൂന്നാം നമ്പറിലേക്കു സഞ്്ജുവിനു വെല്ലുവിളിയര്‍ത്തി ത്രിപാഠിയും രംഗത്തുണ്ട്.

6

ഇഷാന്‍ കിഷന്‍ - റുതുരാജ് ഗെയ്ക്വാദ് സഖ്യം തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി സഞ്ജുവും നാലാമനായി സൂര്യയും കളിക്കും. അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കായിരിക്കും. തൊട്ടുപിറകെ ദിനേശ് കാര്‍ത്തികിന്‍െ ഊഴമായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും ഡിക്കെ തന്നെയായിരിക്കും. യുസ്വേന്ദ്ര ചാഹലും രവി ബിഷ്‌നോയിയും സ്പിന്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കായിരിക്കും പേസ് ബൗളിങിന്റെ ചുമതല.

7

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്കാണ് ആധിപത്യം. മൂന്നു ടി20കളിലാണ് ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയിലെല്ലം വിജയം ഇന്ത്യക്കായിരുന്നു. 2009ല്‍ ആദ്യമായി കൊമ്പുകോര്‍ത്തപ്പോള്‍ എട്ടു വിക്കറ്റിനാണ് ഐറിഷ് പടയെ ഇന്ത്യ കശാപ്പ് ചെയ്തത്. 2018ലെ അടുത്ത ടി20യില്‍ 76 റണ്‍സിനും ഇന്ത്യ വിജയിച്ചുകയറി. അവസാനത്തെ ടി20യും ഇതേ വര്‍ഷം തന്നെയായിരുന്നു. അന്നു 143 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

8

ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് തുടങ്ങുന്നത്. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലാണ് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. സോണി ടെന്‍ ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം. കൂടാതെ സോണി ലിവ് ആപ്പിലൂടെയും കണി കാണാന്‍ സാധിക്കും.

9

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍.

അയര്‍ലാന്‍ഡ് ടി20 ടീം- ആന്‍ഡ്രു ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), മാര്‍ക്ക് അഡെയര്‍, കര്‍ട്ടിസ് കാംപെര്‍, ഗരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, സ്റ്റീഫന്‍ ഡൊഹേനി, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്ബ്രൈന്‍, ബാരി മക്കാര്‍ത്തി, കോണര്‍ ഓല്‍ഫേര്‍ട്ട്, പോള്‍ സ്റ്റിര്‍ലിങ്, ഹാരി ടെക്റ്റര്‍, ലോര്‍ക്കാന്‍ ടക്കര്‍, ക്രെയ്ഗ് യങ്.

Story first published: Friday, June 24, 2022, 10:33 [IST]
Other articles published on Jun 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+