IND vs IRE: ശ്രേയസ് വിരോധം, ഇന്ത്യന്‍ താരങ്ങള്‍ മനപ്പൂര്‍വ്വം ഉഴപ്പി!!! എല്ലാം നേരത്തേയുള്ള പ്ലാന്‍?
ടി20യില്‍ ലോക ചാംപ്യന്മാരയതിനു പിന്നാലെ അയര്‍ലാന്‍ഡ് പോലെയൊരു കുഞ്ഞന്‍ ടീമിനോടു ടി20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടത് ആരാധകര്‍ക്കു ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന സംശയത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.
ഫസ്റ്റ് ചോയ്ത് ടീമിനെ അണിനിരത്തിയിട്ടും ഐറിഷ് പടയോടു പൊരുതാന്‍ പോലുമാവാതെ നിരുപാധികമാണ് ശ്രേയസ് അയ്യരുടെ ടീം കീഴടങ്ങിയത്. ആരും തന്നെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഫലമാണ് ഈ പരമ്പരയിലേതെന്നു നിസംശയം പറയാം.

അതിനിടെ ഇന്ത്യന്‍ ടീമിലെ പല താരങ്ങളും മനപ്പൂര്‍വ്വം ഉഴപ്പിക്കളിച്ചതാണോയെന്ന സംശയങ്ങളും ചില കോണുകൡ നിന്നുമുയരുന്നുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. എന്തൊക്കെയാണ് ഇതിലുള്ള ആരോപണങ്ങളെന്നു നോക്കാം.
ശ്രേയസിനോടുള്ള ദേഷ്യം
സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി എത്തിയിരിക്കുന്ന ശ്രേയസ് അയ്യരോടുള്ള വിരോധവും ദേശ്യവും കാരണമാണ് അയര്‍ലാന്‍ഡിനെതിരേ പല താരങ്ങളും മനപ്പൂര്‍വ്വം മോശമായു കളിച്ചതെന്നാണ് ഇഷാന്‍ ഘോഷെന്ന പേരിലുള്ള എക്‌സിലെ പോസ്റ്റില്‍ ആരോപിക്കുന്നത്.
പുതിയ നായകനായി ശ്രേയസ് അയ്യരെ നിയമിക്കാനുള്ള തീരുമാനം അജിത് അഗാര്‍ക്കറുടേത് മാത്രമായിരുന്നു റിപ്പോര്‍ട്ടുകളിലുള്ളത്. ഗൗതം ഗംഭീറും സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരടക്കം ചിലര്‍ക്കു ഈ തീരുമാനത്തില്‍ അതൃപ്തിയുമുണ്ട്. നേരത്തേ പ്ലാന്‍ ചെയ്തതു പ്രകാരം അയര്‍ലാന്‍ഡിനെതിരേ അവര്‍ മോശപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു.
ഇഷാന്‍ കിഷന്റെ റണ്ണൈട്ട് പോലും എല്ലാം നേരത്തേ തയ്യാറാക്കിയിട്ടുള്ള പ്ലാന്‍ പോലെയാണ് കാണപ്പെടുന്നത്. ഈ പരമ്പരയില്‍ ഇന്ത്യ തോറ്റാല്‍ കുറ്റം മുഴുവന്‍ ശ്രേയസ് അയ്യര്‍ക്കാവുകയും നാകസ്ഥാനത്തു നിന്നും ടീമില്‍ നിന്നുമെല്ലാം പുറത്താക്കപ്പെട്ടേക്കുകയും ചെയ്യും.
മാത്രമല്ല അയ്യര്‍, ഗംഭീര്‍, കൂടാതെ ടീമിലെ ചില താരങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇടയില്‍ തര്‍ക്കങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഇങ്ങനെയായിരുന്നു എക്‌സിലെ പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്.
ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. പക്ഷെ ഇതില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഒരു കാര്യം സത്യമാണ്. സൂര്യയുടെ പിന്‍ഗാമിയായി ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു ശ്രേയസിനെ കൊണ്ടു വരുന്നതിനോടു ഗംഭീറിനു അത്ര താല്‍പ്പര്യമില്ലായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടി20 പ്ലാനുകളുടെ ഭാഗം പോലുമല്ലാത്ത ശ്രേയസിനെ ഒരു സുപ്രഭാത്തില്‍ തിരിച്ചു കൊണ്ടുവന്ന് ക്യാപ്റ്റന്‍സി നല്‍കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സഞ്ജുവിന്റെയടക്കം പേരും ഗംഭീര്‍ നിര്‍ദേശിച്ചിരുന്നു. പക്ഷെ മലയാളി താരത്തോടു തുടക്കം മുതല്‍ വലിയ താല്‍പ്പര്യമില്ലാത്തയാളാണ് മുഖ്യ സെലക്ടര്‍ അഗാര്‍ക്കര്‍.

screenshot/X
ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം തിളങ്ങിയ ശ്രേയസില്‍ അദ്ദേഹത്തിനു തികഞ്ഞ മതിപ്പുമായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരും അഗാര്‍ക്കറുടെ സമാനമായ അഭിപ്രായമുള്ളവരുമായിരുന്നു. ഈ കാരണത്താലാണ് ഗംഭീറിനു ഇഷ്ടമില്ലാതിരുന്നിട്ടും ഗംഭീറിനു നായകനായി നറുക്കുവീണത്.
ഐപിഎല്ലില്‍ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിട്ടുള്ളവരാണ് ഗംഭീറും ശ്രേയസും. 2023ലെ സീസണില്‍ കെകെആര്‍ ചാംപ്യമാരായപ്പോള്‍ ശ്രേയസ് ക്യാപ്റ്റനും ഗംഭീര്‍ ടീമിന്റെ ഉപദേശകനുമായിരുന്നു.
പക്ഷെ കിരീട വിജയത്തിനു ശേഷം ഗംഭീറിനാണ് മുഴുവന്‍ ക്രെഡിറ്റും കിട്ടിയതെന്നും ക്യാപ്റ്റനായിട്ടും താന്‍ അവഗണിക്കപ്പെട്ടുവെന്നുമുള്ള ആരോപണവുമായി ശ്രേയസ് രംഗത്തു വന്നിരുന്നു. ഇതോടെയാണ് ഇവര്‍ക്കിടയിലുള്ള ബന്ധത്തിലും വിള്ളല്‍ വീണു തുടങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


