For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE 2022: റിഷഭും ശ്രേയസും എവിടെ, പുറത്താക്കിയതോ? ഇതാണ് സംഭവം

ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്

അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി 17 അംഗ സംഘത്തെയാണ് അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയക്കുന്നത്. രണ്ടു ടി20കളുടെ പരമ്പരയിലാണ് ഈ മാസം അവസാനത്തെടെ ഇന്ത്യയും അയര്‍ലാന്‍ഡും കൊമ്പുകോര്‍ക്കുന്നത്.

രണ്ടു പ്രമുഖ താരങ്ങളുടെ തിരിച്ചുവരവായിരുന്നു ഇന്ത്യന്‍ ടീമിലെ മുഖ്യ ആകര്‍ഷണം. ഒരാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആണെങ്കില്‍ മറ്റൊരാള്‍ സൂര്യകുമാര്‍ യാദവുമാണ്. സംഘത്തിലെ ഏക പുതുമുഖം മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രപാഠിയാണ്. പക്ഷെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവം ഐറിഷ് പര്യടനത്തിനുള്ള സംഘത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്താണ് ഇതിന്റെ യഥാര്‍ഥ കാരണമെന്നറിയാം.

1

യഥാര്‍ഥത്തില്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെ അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്നും തഴഞ്ഞതല്ല. മറിച്ച് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരാരയ ടെസ്റ്റ് പരമ്പരയുടെ ഭാഗമായതിനാലാണ് ഇരുവരെയും പരിഗണിക്കാതിരുന്നത്.
സൗത്താഫ്രിയ്‌ക്കെതിരേ നടക്കുന്ന ടി20 പരമ്പര ഞായറാഴ്ച അവസാനിക്കും. അതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പര്യടനത്തിനായി തിരിക്കുകയും ചെയ്യും. ഈ മാസം 26, 28 തിയ്യതികളിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി20 പരമ്പര.

2

അയര്‍ലാന്‍ഡ് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ടീമിലുള്ളവര്‍ നേരത്തേ അയര്‍ലാന്‍ഡിലേക്കു പറക്കും. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തിലുള്ള റിഷഭ് പന്തും ശ്രേയസ് അയ്യരും ഇവര്‍ക്കൊപ്പമുണ്ടാവില്ല. ഇരുവരും ഇംഗ്ലണ്ടിലേക്കായിരിക്കും തിരിക്കുന്നത്.
ജൂലൈയില്‍ ഇംഗ്ലണ്ടുമായുള്ള ഏക ടെസ്റ്റിനു തയ്യാറെടുക്കുകയെന്നതാണ് ഇരുവരുടെയും ലക്ഷ്യം. ഈ ടെസ്റ്റിനു മുമ്പ് ഇംഗ്ലണ്ടില്‍ ഒരു സന്നാഹ മല്‍സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ സംഘത്തിലും റിഷഭ്, ശ്രേയസ് എന്നിവരുണ്ടാവും.

സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍

3

ജൂണ്‍ 24 മുതല്‍ 27 വരെ ലെസ്റ്ററില്‍ വച്ചായിരിക്കും ഇന്ത്യന്‍ ടീം പരിശീലന മല്‍സരം കളിക്കുക. കടുപ്പമേറിയ ടെസ്റ്റിനു മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ ഇന്ത്യക്കു മുന്നിലുള്ള അവസാനത്തെ അവസരമായിരിക്കും ഈ ടെസ്റ്റ്.
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരമാണ് റിഷഭ്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ പുതുമുഖമായ കെഎസ് ഭരതാണ്.

4

ശ്രേയസ് അയ്യരും ടെസ്റ്റ് ടീമിന്റെ ഭാഗമാണെങ്കിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്ന കാര്യം സംശയമാണ്. കാരണം ചേതേശ്വര്‍ പുജാര ഫോം വീണ്ടെടുത്ത് ടീമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. ഹനുമാ വിഹാരിയും മികച്ച ഫോമിലാണ്. അതിനാല്‍ തന്നെ ശ്രേയസിനു ടീമില്‍ ഇടം ലഭിച്ചേക്കില്ല.

ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

5

ഒരേയൊരു ടെസ്റ്റിനു ശേഷം ഇംഗ്ലണ്ടുമായി വൈറ്റ് ബോള്‍ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ കളിക്കുന്നത്. ജൂലൈ ഏഴു മുതല്‍ 17 വരെയായിരിക്കും വൈറ്റ് ബോള്‍ പരമ്പര നടക്കുന്നത്.
അതിനു ശേഷം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്കു പറക്കും. അവിടെ മൂന്നു ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Thursday, June 16, 2022, 12:42 [IST]
Other articles published on Jun 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+