Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഞങ്ങള്‍ കട അടച്ചിട്ടില്ല', എന്തിനും തയ്യാര്‍! ഇന്ത്യക്കു ബെയര്‍സ്റ്റോയുടെ മുന്നറിയിപ്പ്

ഇന്ത്യയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ബാക്ക് ഫൂട്ടിലാണെങ്കിലും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലെന്നു ഇംഗ്ലന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോ. രണ്ടു ദിവസവും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ മല്‍സരത്തില്‍ 257 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യ നേടിക്കഴിഞ്ഞു. നാലാം ദിനം വലിയൊരു വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ നേടിയത് 416 റണ്‍സായിരുന്നു. മറുപടിയില്‍ 300നുള്ളില്‍ ആതിഥേയരെ എറിഞ്ഞിട്ട ഇന്ത്യ 132 റണ്‍സിന്റെ ലീഡ് പിടിച്ചെടുക്കുകയും ചെയ്തു. ബെയര്‍‌സ്റ്റോയുടെ (106) സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിനെ രക്ഷിച്ചത്. മറ്റാര്‍ക്കും ഫിഫ്റ്റി പോലും നേടാനായില്ല.

1

റണ്‍ചേസ് തീര്‍ച്ചയായും കടുപ്പം തന്നെയായിരിക്കും. ഞങ്ങള്‍ക്കെല്ലാം അതു നന്നായി അറിയാം. ഒന്നാമിന്നിങ്‌സില്‍ കുറച്ചുകൂടി റണ്‍സെടുത്ത് ഇന്ത്യന്‍ ടോട്ടലിനോടു കുറേക്കൂടി അടുത്തെത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അതേ സമയത്തു തന്നെ ഞങ്ങള്‍ ഇപ്പോഴുള്ള പൊസിഷന്‍ നോക്കിയാല്‍ വളരെ മോശമായിട്ടല്ല പെര്‍ഫോം ചെയ്തതെന്നു കാണാം.
നാലാംദിനം രാവിലെ തന്നെ ഇന്ത്യയുടെ ചില വിക്കറ്റുകള്‍ വീഴ്ത്താനായിരിക്കും ശ്രമം. ഞങ്ങള്‍ക്കു ചേസായിരിക്കുമെന്നു ടോസിന്റെ സമയത്തു സ്‌റ്റോക്‌സ് പരാമര്‍ശിച്ചതു പോലെ അതിനു വേണ്ടി തന്നെയായിരിക്കും ടീം ശ്രമിക്കുക. ഞങ്ങള്‍ 'കട പൂട്ടില്ല',അതുറപ്പാണെന്നും ജോണി ബെയര്‍സ്‌റ്റോ വ്യക്തമാക്കി.

2

രണ്ടാംദിനം അവസാനം ഞങ്ങള്‍ ബാറ്റ് ചെയ്യവെ കാര്യങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ നന്നായി ബൗള്‍ ചെയ്തു. കടുപ്പമേറിയ സമയങ്ങളിലൂടെ ഞങ്ങള്‍ക്കു കടന്നുപോവേണ്ടി വന്നു. രണ്ടാംദിനം ഞങ്ങളെ സംബന്ധിച്ച് ബാറ്റിങ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. മൂന്നാംദിനം രാവിലെ ഞങ്ങള്‍ക്കു കളിയിലേക്കു തിരികെവരാന്‍ സാധിച്ചു. അതു തന്നെയായിരിക്കും നാലാം ദിനവും തങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയെന്നും ജോണി ബെയര്‍സ്‌റ്റോ പറഞ്ഞു.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

3

ഇംഗ്ലണ്ടിനെ സംബന്ധിച്ച് രണ്ടാംദിനത്തിലെ അവസാനത്തെ സെഷനെന്നത് അതിജീവനം മാത്രമായിരുന്നു. പോസിറ്റീവ് മാനസികാവസ്ഥയുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഏു ഘട്ടത്തെയും മറികടക്കാന്‍ സാധിക്കും. പോസിറ്റീവ് ചിന്താഗതി നിലനിര്‍ത്തുന്നതിനൊപ്പം ശാന്തമായിരിക്കുകയും ബോളുകള്‍ തിരഞ്ഞെടുത്ത് കളിക്കുകയും വേണമെന്നും ജോണി ബെയര്‍സ്‌റ്റോ ചൂണ്ടിക്കാട്ടി.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 2022ല്‍ ടെസ്റ്റില്‍ തന്റെ അഞ്ചാമത്തെ സെഞ്ച്വറി കൂടിയാണ് ബെയര്‍സ്‌റ്റോ നേടിയത്. ഇതോടെ ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി അദ്ദേഹം മാറുകയും ചെയ്തു.

4

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനിടെ ജോണി ബെയര്‍സ്‌റ്റോയം ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ബെയര്‍‌സ്റ്റോ ബാറ്റ് ചെയ്യവെയായിരുന്നു കോലി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടു മല്‍സരാര്‍ഥികള്‍ അവരുടെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുന്നതായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ഇവയെല്ലാം കളിയുടെ ഭാഗമാണെന്നും ബെയര്‍‌സ്റ്റോ വ്യക്തമാക്കി.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

5

10 വര്‍ഷത്തോളമായി ഞങ്ങള്‍ പരസ്പരം കളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അതു ആവേശകരവുമാണ്. ടെസ്റ്റില്‍ കളിക്കുന്ന മല്‍സരാര്‍ഥികള്‍ മാത്രമാണ് ഞങ്ങള്‍. അതുകൊണ്ടാണ് ഞങ്ങള്‍ ഗെയിം കളിക്കുന്നത്. അതാണ് ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 4, 2022, 14:37 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+