IND vs ENG: ലോകകപ്പ് കഴിഞ്ഞ് സഞ്ജു വട്ടപ്പൂജ്യം!! പകരം അവനെ ഇറക്കൂ, കലിപ്പില്‍ മുന്‍ താരം
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായി ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യ നിര്‍ബന്ധമായും കളിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്.
ടി20 ലോകകപ്പിനു ശേഷം ദേശീയ ടീമിനായി, കളിച്ച മല്‍സരങ്ങളിലെല്ലാം ഫ്‌ളോപ്പായ മലയാളി സൂപ്പര്‍ സഞ്ജു സാംസണിനെ ഉടന്‍ പുറത്താക്കണമെന്നു അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു.

അയര്‍ലാന്‍ഡിനെതിര സമാരിച്ച രണ്ടു ടി20കളുടെ പരമ്പരയിലാണ് 15 കാരനായ വൈഭവ് ആദ്യമായി സീനിയര്‍ ടീമിലേക്കു വിളിക്കപ്പെട്ടത്. പക്ഷെ രണ്ടു മല്‍സരങ്ങളിലും താരത്തിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.
പകരം സഞ്ജു- അഭിഷേക് എന്ന വിജയിച്ച കോമ്പിനേഷന്‍ തന്നെ ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരേ മഴ കാരണം ഉപേക്ഷിക്കപ്പെട്ട ആദ്യ കളിയിലും വൈഭവിനെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇതോടെയാണ് അടുത്ത മാച്ചിലെങ്കിലും താരം ഉറപ്പായും അരങ്ങേറണമെന്ന് സ്വന്തം യൂട്യൂബ് ചാനലില്‍ ബദ്രിനാഥ് ആവശ്യപ്പെട്ടത്.
സഞ്ജു ഒന്നും ചെയ്തിട്ടില്ല
ഐസിസി ടി20 ലോകകപ്പില്‍ ഫൈനലിലടക്കം മാച്ച് വിന്നിങ് പ്രകടനം നടത്തി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായെങ്കിലും അതിനുശേഷം സഞ്ജു സാംസണ് കാര്യമായി ഒന്നുംചെയ്തിട്ടില്ലെന്നാണ് എസ് ബദ്രിനാഥ് തുറന്നടിക്കുന്നത്.
'മികച്ച ഫോമിലുള്ള ഒരു കളിക്കാരനെ സംബന്ധിച്ച് ടൈമിങെന്നത് വളരെ പ്രധാനമാണ്. ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോകവെ വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയേ തീരൂ. ഫോമില്‍ അല്ലാത്തപ്പോള്‍ അവനെ കളിപ്പിക്കുന്നതില്‍ യാതൊരു കാര്യവുമില്ല.
ആത്മവിശ്വാസമെന്നത് സ്‌പോര്‍ട്‌സില്‍ എല്ലാമാണ്. വൈഭവാകട്ടെ ആത്മവിശ്വാസത്തിന്റെ നെറുകയിലുമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ അവന്‍ ഉറപ്പായും കളിച്ചേ തീരുകയുള്ളൂ.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാത്രമല്ല,. ടൂര്‍ണമെന്റിനു ശേഷം മഹത്തായി ഒന്നും തന്നെ ചെയ്തിട്ടുമില്ല'-ബദ്രിനാഥ് ചൂണ്ടിക്കാട്ടി.
എങ്കിലും സഞ്ജു സാംസണിനെ ഒഴിവാക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. എങ്കിലും മികച്ച ഫോമിലുള്ള വൈഭവ് അവസരമില്ലാതെ പുറത്തിരിക്കുന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നും ബദ്രിനാഥ് പറഞ്ഞു.
ഇന്ത്യയിലും ശ്രീലങ്കയിലും നടന്ന ടി20 ലോകകപ്പില്‍ തുടക്കത്തിലെ മല്‍സരങ്ങളില്‍ അവസരങ്ങളില്ലാതെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഒടുവില്‍ സൗത്താഫ്രിക്കയുമായുള്ള ആദ്യ സൂപ്പര്‍ എട്ട് മാച്ചില്‍ തോറ്റ് ഇന്ത്യ പുറത്താവലിന്റെ വക്കിലായതോടെയാണ് ഓപ്പണിങ് കോമ്പിനേഷന്‍ (അഭിഷേക്- ഇഷാന്‍ കിഷന്‍) മാറ്റി പകരം സഞ്ജുവിനെ ഓപ്പണറാക്കിയത്. പിന്നെ ടീമിന തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ശേഷിച്ച നാലു മാച്ചുകളും ജയിച്ച് ഇന്ത്യ കപ്പുയര്‍ത്തുകയും ചെയ്തു. ഇതില്‍ മൂന്നിലും 80 പ്ലസ് സ്‌കോറുകളുമായി സഞ്ജു കസറി. 97*, 89, 89 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. അഞ്ചിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 321 റണ്‍സായിരുന്നു.

അയര്‍ലാന്‍ഡുമായുള്ള കഴിഞ്ഞ ടി20 പരമ്പര.ില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വേണ്ടത്ര തീവ്രതയോടെ കളിച്ചില്ലെന്നാണ് ബദ്രിനാഥിന്റെ നിരീക്ഷണം ടീമിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നും ഇതാണെന്നു അദ്ദേഹം പറഞ്ഞു.
ആ രണ്ട് തോല്‍വികളിലും ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗില്‍ വേണ്ടത്ര തീവ്രതയില്ലായിരുന്നു. വൈഭവ് സൂര്യവംശിയെ ന്ത്യ ഇനി കളിപ്പിക്കാനും അതു കാരണമായി മാറുന്നുവെന്നും ബദ്രിനാഥ് അഭിപ്രായപ്പെട്ടു.
അതേസമയം, മഴയെടുത്ത ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെതിരേ ബാറ്റിങില്‍ നല്ല പ്രകടനം നടത്താന്‍ ഇന്ത്യക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം ടീം അടിച്ചെടുത്തത് 189 റണ്‍സെന്ന വിന്നിങ് സ്‌കോറും അടിച്ചെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


