Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പ്രഹരശേഷി 52.38 & 55.32!! രോഹിത്തിന് എന്തുപറ്റി? യുവതാരത്തിനും പങ്ക്, അറിയാം

കാര്‍ഡിഫ്: ഇംഗ്ലീഷ് മണ്ണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ ഓപ്പറണറും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ. വലിയൊരു ഇന്നിങ്‌സ് കളിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടും അദ്ദേഹത്തിനു അതു സാധിച്ചില്ല.

26 റണ്‍സ് മാത്രമെടുത്ത് ഹിറ്റ്മാന്‍ മടങ്ങുകയായിരുന്നു. 47 ബോളുകള്‍ നേരിട്ട ഇന്നിങ്‌സില്‍ ഓരോ ഫോറും സിക്‌സറും മാത്രം. സ്ഥിരം അഗ്രസീവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ ഡിഫന്‍സീവ് സമീപനമാണ് രോഹിത്തിന്റെ ഇന്നിങ്‌സിലൂടനീളം കണ്ടത്. 55.32 എന്ന മോശം സ്‌ട്രൈക്ക് റേറ്റും ഇതു ഇതു തന്നെയാണ് കാണിക്കുന്നത്.

ROHIT SHARMA

തുടക്കം മുതല്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാറുള്ള യഥാര്‍ഥ രോഹിത്തിനു ഇതെന്തു പറ്റിയെന്ന സംശയങ്ങളാണ് ഉയരുന്നത്. നേരത്തേ ഇന്ത്യ ആറു വിക്കറ്റിനു ജയിച്ച ആദ്യ മാച്ചിലും ഇതേ രീതിയില്‍ പരുങ്ങിക്കളിച്ച രോഹിത്തിനെയാണ് കണ്ടത്.

21 ബോളില്‍ ഒരു ഫോറടക്കം 11 റണ്‍സ് മാത്രമെടുത്ത് മടങ്ങുകയും ചെയ്തു. 52.38 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റിലാണിത്. യഥാര്‍ഥത്തില്‍ എന്താണ് രോഹിത്തിന് സംഭവിച്ചത്?.

എവിടെ ആ പഴയ രോഹിത്?

ഇന്ത്യന്‍ കുപ്പാത്തില്‍ രോഹിത് ശര്‍മ ഈ തരത്തില്‍ ഏകദിനത്തില്‍ പതറുന്നതിനു പിന്നില്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ്. നേരത്തേ അദ്ദേഹം ഈ തരത്തിലുള്ള സമീപനമായിരുന്നില്ല ബാറ്റിങില്‍ സ്വീകരിച്ചതെന്നു കാണാം. വ്യക്തിഗത നേട്ടങ്ങള്‍ക്കായി ശ്രമിക്കാതെ എല്ലായ്‌പ്പോഴും ടീമിനായി ബാറ്റ് ചെയ്തിരുന്നയാളാണ് രോഹിത്.

ഫിഫ്റ്റികളും സെഞ്ച്വറികളുമൊന്നും അദ്ദേഹം ഒരിക്കലും ലക്ഷ്യമിട്ടിരുന്നില്ല. കാരണം അന്നു ടീമിലെ സ്ഥാനത്തെ കുറിച്ച് രോഹിത്തിനു ആശങ്കകളില്ലായിരുന്നു. തന്റെ സ്‌കോര്‍ എന്തു തന്നെയാണെങ്കിലും ടീമിലെ സ്ഥാനമുറപ്പാണെന്ന് ഗ്യാരണ്ടിയിരുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ കാലം മാറി.

ഏതു നിമിഷവും ടീമില്‍ നിന്നും പുറത്തായേക്കുമെന്ന നൂല്‍പ്പാലത്തിലൂടെയാണ് രോഹിത് കടന്നു പോവുന്നത്. അദ്ദേഹം വീണാല്‍ പകരം ടീമില്‍ കയറിപ്പറ്റാന്‍ യുവതാരം യശസ്വി ജയ്‌സ്വാളും തക്കം പാര്‍ത്തു നില്‍ക്കുന്നു. അവസാനമായി കളിച്ച മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചയാള്‍ കൂടിയാണ് ജയ്‌സ്വാള്‍.

ഇത്ര മികച്ച ഫോമില്‍ ടീമില്‍ അവസരം കാത്ത് ജയ്‌സാള്‍ നില്‍ക്കുമ്പോള്‍ രോഹിത്തിന് എങ്ങനെയാണ് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുക?വലിയ ഇന്നിങ്‌സുകളിലെങ്കില്‍ സ്വാഭാവികമായും ജയസ്വാളിനായി ഇന്ന് അല്ലെങ്കില്‍ നാളെ, വഴി മാറി കൊടുക്കേണ്ടി വരുമെന്ന ബോധ്യം രോഹിത്തിനുണ്ട്.

ROHIT SHARMA

ഈ കാരണത്താല്‍ ഇപ്പോള്‍ ടീമിനു വേണ്ടിയല്ല, മറിച്ച് തനിക്കായി സ്വയം റണ്‍സ് നേടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ബാറ്റിങില്‍ പഴയതു പോലെ റിസ്‌ക്കുകളെടുക്കാനും അദ്ദേഹം തയ്യാറല്ല. ഇപ്പോള്‍ ഡിഫന്‍സീവ് ശൈലിയിലേക്കു രോഹിത് വീണു പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

ഇനി രണ്ടാമത്തെ കാരണത്തിലേക്കു വന്നാല്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ എങ്ങനെയെങ്കിലും ടീമിന്റെ ഭാഗമാവണമെന്ന അതിയായ ആഗ്രഹമാണ്. മറ്റൊരു വെറ്ററനായ വിരാട് കോലിക്കു ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പാണെങ്കിലും രോഹിത്തിന്റെ സാധ്യതകള്‍ ഇപ്പോഴും തുലാസിലാണ്.

ഫിറ്റ്‌നസും ഫോമും ഒരുപോലെ കാത്തുസൂക്ഷിക്കാനായാല്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡില്‍ അദ്ദേഹം ഇടം പ്രതീക്ഷിക്കേണ്ടതുമുള്ളൂ. ലോകകപ്പെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ വച്ചു കളിക്കുന്നതിന്റെ അതിയായ സമ്മര്‍ദ്ദവും രോഹിത്തിനുണ്ട്. ഇതും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

Story first published: Thursday, July 16, 2026, 20:13 [IST]
Other articles published on Jul 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+