For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി ടീമിനു ബാധ്യത! സ്ഥാനം മറ്റാര്‍ക്കെങ്കിലും കൊടുക്കൂ- തുറന്നടിച്ച് മുന്‍ പാക് താരം

ഒരു റണ്‍സാണ് കോലിക്കു രണ്ടാം ടി20യില്‍ നേടാനായത്

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യന്‍ ടീമിനു വലിയൊരു ബാധ്യതയായി കോലി മാറിയിരിക്കുകയാണെന്നും തന്റെ സ്ഥാനം മറ്റാര്‍ക്കെങ്കിലും വിട്ടു നല്‍കണമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യിലും കോലി ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹത്തിനു വെറും ഒരു റണ്‍സാണ് നേടാനായത്. കോലിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനായി മിന്നുന്ന ഫോമിലുള്ള ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഇന്ത്യക്കു കൈവിടേണ്ടി വരികയും ചെയ്തിരുന്നു. ഇതിനെതിരേ വ്യാപക വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

1

വലിയ താരങ്ങള്‍ പുറത്തിരിക്കുമ്പോഴും ടീം നന്നായി പെര്‍ഫോം ചെയ്യുന്നു. യുവതാരങ്ങള്‍ അവരുടെ റോള്‍ വളരെ നന്നായി തന്നെ ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ താന്‍ ടീമിന്റെ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണെന്നു വലിയ താരം മനസ്സിലാക്കണം. വിരാട് കോലി ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒന്നുകില്‍ അദ്ദേഹം സ്വയം ടീമില്‍ നിന്നും വഴിമാറിക്കൊടുക്കണം. അല്ലെങ്കില്‍ ടി20 ലോകകപ്പിനു മുമ്പ് ടീമിലേക്കു ശക്തമായി തിരിച്ചുവരണമെന്നും ഡാനിഷ് കനേരിയ നിര്‍ദേശിച്ചു.

ക്യാപ്റ്റന്‍ വരുണ്‍ ആരോണ്‍, ധോണി വിക്കറ്റ് കീപ്പര്‍!- നിങ്ങളറിയാത്ത ധോണിയുടെ നായകര്‍

2

യഥാര്‍ഥ വിരാട് കോലി എവിടെയാണ്? അദ്ദേഹത്തിനു എന്താണ് സംഭവിച്ചിരിക്കുന്നത്? റണ്‍സ് എവിടേക്കാണ് അപ്രത്യക്ഷമായത്? അദ്ദേഹം ഒരു ബോക്‌സിലേക്കു പോയെന്നാണ് ഞാന്‍ കരുതുന്നത്.
കോല വൈകാതെ തന്നെ വലിയ സ്‌കോര്‍ നേടുമെന്നു ഒരുപാട് ആളുകള്‍ പറയുന്നു. പക്ഷെ കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടതായിരുന്നുവെന്നു ഞാന്‍ അന്നു തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍

3

ഐപിഎല്ലില്‍ കളിക്കുന്നതിനു പകരം വിരാട് കോലി രണ്ടു മാസം വിശ്രമിച്ച് കളിക്കളത്തിലേക്കു മടങ്ങിവരികയായിരുന്നു ചെയ്യേണ്ടതെന്നും ഡാനിഷ് കനേരിയ പറയുന്നു. ഐപിഎല്‍ വേണ്ടെന്നു വച്ച് കോലിക്കു ബ്രേക്കെടുക്കാമായിരുന്നു. പക്ഷെ അദ്ദേഹം ടൂര്‍ണമെന്റില്‍ കളിച്ച് സമയം പാഴാക്കുകയാണ് ചെയ്തത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള സമയമാണിത്. ഇപ്പോള്‍ കോലി ടീമിനു ഭാരമായി മാറുകയും ചെയ്തിരിക്കുന്നു. ഇന്ത്യയോ, പാകിസ്താനോ ആയിക്കൊള്ളട്ടെ വലിയ താരങ്ങള്‍ കളിച്ചില്ലെങ്കില്‍ അവരുടെ ടീമിനുനന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്നതില്‍ കഴമ്പില്ലെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

4

അതേസമയം, തുടര്‍ച്ചയായ രണ്ടാമത്തെ വിജയത്തോടെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയയില്‍ ഇന്ത്യ 2-0ന്റെ അഭേദ്യമായ ലീഡ് നേടിക്കഴിഞ്ഞു. അവസാന മല്‍സരം ഇന്നു രാത്രി നടക്കും. രണ്ടാം ടി20യില്‍ 49 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിനു 170 റണ്‍സാണ് നേടിയത്. പുറത്താവാതെ 46 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഒരു ഘട്ടത്തില്‍ അഞ്ചിനു 89ലേക്കു വീണ ഇന്ത്യയെ രക്ഷിച്ചത്. നായകന്‍ രോഹിത് ശര്‍മ 31ഉം റിഷഭ് പന്ത് 26ഉം റണ്‍സെടുത്തിരുന്നു.

5

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ 121 റണ്‍സിനു അവര്‍ കൂടാരം കയറി. മോയിന്‍ അലി (35), ഡേവിഡ് വില്ലി (33*) ന്നിവരുടെ ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റുകളെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

Story first published: Sunday, July 10, 2022, 9:35 [IST]
Other articles published on Jul 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+