
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പരീക്ഷണ ക്യാപ്റ്റനായി വന്ന് ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയതോടെയാണ് ധോണിയെന്ന ക്യാപ്റ്റനെ ലോകം തിരിച്ചറിഞ്ഞത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല. കരിയറില്‍ ധോണി പല നായകര്‍ക്കും കീഴില്‍ കളിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ നിങ്ങള്‍ അറിയാന്‍ സാധ്യതയില്ലാത്ത ചില ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന
ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും എംഎസ് ധോണിക്കു കീഴില്‍ ദീര്‍ഘകാലം കളിച്ചിട്ടുള്ള താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. എന്നാല്‍ റെയ്‌നയ്ക്കു കീഴിലും ധോണി കളിച്ചിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.
2012ലെ ടി20 ചാംപ്യന്‍സ് ലീഗില്‍ സിഎസ്‌കെയും മാറ്റുരച്ചിരുന്നു. ഡര്‍ബനില്‍ യോര്‍ക്ക്‌ഷെയറുമായുള്ള കളിയില്‍ റെയ്‌ന ക്യാപ്റ്റനായപ്പോള്‍ ധോണി ടീമംഗം മാത്രമായിരുന്നു. ഈ കളിയില്‍ ചെന്നൈ്ക്കായി വിക്കറ്റ് കാത്തത് വൃധിമാന്‍ സാഹയുമായിരുന്നു.
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ

അജിങ്ക്യ രഹാനെ
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ എംഎസ് ധോണി കളിച്ചിരുന്നു. 2017ലെ ഐപിഎല്ലിലായിരുന്നു ഇത്. അന്നു റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്്‌സ് ടീമിനൊപ്പമായിരുന്നു ധോണി. സ്ഥിരം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ നിന്നും പിന്‍മാറേണ്ടി വന്നപ്പോള്‍ പകരം രഹാനെ ക്യാപ്റ്റനാവുകയായിരുന്നു. ടീമിന്റെ വിക്കറ്റ് കാത്തത് ധോണിയായിരുന്നു. പക്ഷെ കളിയില്‍ പൂനെ വന്‍ പരാജയമേറ്റുവാങ്ങി.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു കീഴിലും എംഎസ് ധോണി കളിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ബ്ലൂ ടീമിനെ ഭാജി ഒരിക്കല്‍ നയിച്ചപ്പോള്‍ ധോണിയും സംഘത്തിലുണ്ടായിരുന്നു. മല്‍സരത്തില്‍ സെഞ്ച്വറിയോടെ ധോണി കസറുകയും ചെയ്തു. 61 ബോളില്‍ ഏഴു വീതം ബൗണ്ടറിയും സിക്‌സറുമടക്കം അദ്ദേഹം വാരിക്കൂട്ടിയത് 106 റണ്‍സായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടീം 42 ഓവറില്‍ ഒരു വിക്കറ്റിനു 362 റണ്‍സ് വാരിക്കൂട്ടി. മല്‍സരത്തില്‍ അവര്‍ അനായാസം വിജയിക്കുകയും ചെയ്തിരുന്നു.
90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

വരുണ്‍ ആരോണ്‍
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണും എംഎസ് ധോണിയുടെ ക്യാപ്റ്റനായിട്ടുണ്ടെന്നത് ആഅരെയും ആശ്ചര്യപ്പെടുത്തും. ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിക്കവെയായിരുന്നു ഇത്. 2015ലെ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന്റെ നായകന്‍ വരുണായിരുന്നു. ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു ധോണി.
ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ജാര്‍ഖണ്ഡ് പുറത്താവുകയായിരുന്നു. ഡല്‍ഹിയായിരുന്നു ക്വാര്‍ട്ടറില്‍ അവരെ തോല്‍പ്പിച്ചത്. ഡല്‍ഹിയും ഗുജറാത്തും തമ്മിലായിരുന്നു ഫൈനല്‍. 139 റണ്‍സ് വിജയത്തോടെ ഗുജറാത്ത് കിരീടം ചൂടുകയും ചെയ്തു.

മഹേല ജയവര്‍ധനെ
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ മഹേല ജയവര്‍ധനെയ്ക്കു കീഴിലും എംഎസ് ധോണി ഇറങ്ങിയിട്ടുണ്ട്. 2007ലെ ആഫ്രോ ഏഷ്യാ കപ്പില്‍ ഏഷ്യന്‍ ഇലവന്റെ നായകനായിരുന്നു ജയവര്‍ധനെ. ധോണി ടീമിന്റെ വിക്കറ്റ് കീപ്പറുമായിരുന്നു. ടൂര്‍ണമെന്റിലെ ഒരേ മല്‍സരത്തില്‍ ജയവര്‍ധനെയും ധോണിയും സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഈ കളിയിലെ ഏറ്റവും വലിയ ഹൈലൈറ്റും ഇവരുടെ കൂട്ടുകെട്ടായിരുന്നു.


Click it and Unblock the Notifications











