Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിക്കു രക്ഷയില്ല, വീണ്ടും ഫ്‌ളോപ്പ്- ടീമിനു പുറത്തേക്ക്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കഷ്ടകാലം അടുത്തൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യിലും അദ്ദേഹം ദയനീയ പരാജയമായി മാറി. മൂന്നു ബോളുകള്‍ നേരിട്ട കോലിക്കു ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

തകര്‍പ്പന്‍ ഫോമിലുള്ള ദീപക് ഹൂഡയ്ക്കു പകരം കോലിയെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദുരന്തമാവുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും കോലി പുറത്താവലിന്റെ വക്കിലുമെത്തിയിരിക്കുകയാണ്.

1

ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ വിരാട് കോലിക്കു ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയും വരാനിരിക്കുന്ന ഏകദിന പരമ്പരയും ഒരുപോലെ നിര്‍ണായകമാണ്. ഇവയിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കാനാണ് സെലക്ടര്‍മാരും ബിസിസിഐയും ആലോചിക്കുന്നതെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആദ്യ ടി20യില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. രണ്ടാം ടി20യില്‍ തിരിച്ചെത്തിയപ്പോള്‍ മുഴുവന്‍ ശ്രദ്ധയും അദ്ദേഹത്തില്‍ തന്നെയായിരുന്നു. പക്ഷെ ടീമിലെ തന്റെ സ്ഥാനമുറപ്പിക്കാനുള്ള ആദ്യത്തെ അവസരം കോലി പാഴാക്കുകയും ചെയ്തു.

2

ഇഷാന്‍ കിഷനെ ഇന്ത്യ രണ്ടാം ടി20യില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ രോഹിത്തിനൊപ്പം കോലി ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റിഷഭ് പന്തിനാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇന്ത്യ പരീക്ഷിച്ചത്.
ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സുമായി രോഹിത്- റിഷഭ് സഖ്യം ഇന്ത്യക്കു മികച്ച തുടക്കം നല്‍കുകയും ചെയ്തിരുന്നു. രോഹിത് പുറത്തായ ശേഷം അഞ്ചാം ഓവറിലാണ് കോലി ക്രീസിലേക്കു വന്നത്. ആദ്യ ബോൡ റണ്ണൊന്നും ലഭിച്ചില്ല. മോയിന്‍ അലിയുടെ അടുത്ത ഓവറില്‍ സിംഗിളുമായി അദ്ദേഹം അക്കൗണ്ട് തുറന്നു.

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

3

തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ കോലി വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്. അരങ്ങേറ്റക്കാരനായ റിച്ചാര്‍ഡ് ഗ്ലീസന്റെ ലെങ്ത് ഡെലിവെറിക്കെതിരേ കോലി ആഞ്ഞു വീശുകയായിരുന്നു. പക്ഷെ ടൈമിങ് അമ്പെ പാളി. ടോപ്പ് എഡ്ജായ ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റിലേക്കാണ് പോയത്. ഡേവിഡ് മലാന്‍ പിറകിലേക്കു ഓടിയ ശേഷം തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ കോലിയെ മടക്കുകയും ചെയ്തു. ഇതു കണ്ട് അവിശ്വസനീയതോടെ അല്‍പ്പ സമയം ക്രീസില്‍ നിന്ന ശേഷം അദ്ദേഹം പവലിയനിലേക്കു മടങ്ങുകയായിരുന്നു.

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

4

രണ്ടാം ടി20യില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ മിന്നുന്ന വിജയം കൊയ്ത ടീമില്‍ നാലു മാറ്റങ്ങളോടയാണ് ഇന്ത്യ കളിച്ചത്. വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ഡേവിഡ് വില്ലി.

Story first published: Saturday, July 9, 2022, 20:08 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+