Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വൈഭവ് മിന്നിക്കുമെന്ന് എന്താണുറപ്പ്? 2 ഐപിഎല്‍ അല്ലേ കളിച്ചുള്ളൂ!! ഞെട്ടിച്ച് കറെന്‍

ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കവെ ഈ വന്‍ ഹൈപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍.

ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മല്‍സരത്തിലും വൈഭവ് അരങ്ങേറാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് വരുന്നത്.

SAM CURRAN

പകരം സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി തന്നെ ഓപ്പണിങില്‍ തുടരുമെന്നാണ് റിപ്പോര്‍ക്കുകള്‍. സഞ്ജു തുടര്‍ച്ചയായി മൂന്നു ടി20കളിലും ഫ്‌ളോപ്പായി മാറിയ സാഹചര്യത്തില്‍ വൈഭവിനെ ഉടന്‍ ഇലവനിലേക്കു കൊണ്ടു വരണമെന്ന ആവശ്യം ശക്തമാണ്.

IND vs ENG: 5, 0, 1; സഞ്ജൂ നീ തീര്‍ന്നു!! ഇനി വൈഭവ് കളിക്കട്ടെ, വഴിമാറൂ; ആരാധകരോഷം

IND vs ENG: 5, 0, 1; സഞ്ജൂ നീ തീര്‍ന്നു!! ഇനി വൈഭവ് കളിക്കട്ടെ, വഴിമാറൂ; ആരാധകരോഷം

ഹൈപ്പ് കാക്കുമോ?

ഏതൊരു ക്രിക്കറ്ററെയും പോലെ വൈഭവ് സൂര്യവംശിയുടെ കരിയറിലും ഉയര്‍ച്ചകളും താഴ്ചകളുമെല്ലാം ഉണ്ടാവുമെന്നാണ് സാം കറെന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും വലിയ സമ്മര്‍ദ്ദത്തിലും 15 കാരന്‍ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നും അറിയാനുണ്ടെന്നും അദ്ദേഹം പറയുന്നു.

'ഞങ്ങളെപ്പോലെയല്ല, ഒരു ഇന്ത്യന്‍ ക്രിക്കറ്ററായിരിക്കുകയെന്നത് ഇന്ത്യയില്‍ അതിനേക്കാള്‍ വളരെ വലുതാണ്. വൈഭവ് സൂര്യവംശി അതു എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതായിരിക്കും ഏറ്റവും വലിയ ചാലഞ്ച്. ഒന്നോ, രണ്ടോ ഐപിഎല്‍ സീസണുകള്‍ മാത്രമേ അവന്‍ കളിച്ചിട്ടുള്ളൂ, അതിനു ശേഷം നേരെ ഇന്ത്യന്‍ ടീമിലുമെ്ത്തി.

വൈഭവിനെ സഹായിക്കാന്‍ ചുറ്റിലും ആളുകളുണ്ടായിരിക്കുമെന്നു എനിക്കറിയാം. പക്ഷെ അരങ്ങേറാന്‍ അവസരം ലഭിക്കുന്നതു വരെയും അവന്‍ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നു നിങ്ങള്‍ക്കറിയില്ല. ഏതൊരു ക്രിക്കറ്ററെയും പോലെ വൈഭവിന്റെയും കരിയറിലും ഉയര്‍ച്ചയും താഴ്ചയുമെല്ലാമുണ്ടാവും'- കറെന്‍ വ്യക്തമാക്കി.

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

'വെറും 15ാം വയസ്സില്‍ തന്നെ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് വളരെ രസകരമായിട്ടുള്ള സ്‌റ്റോറിയാണ്. എതിര്‍ ടീമിലെ താരമായിരുന്നിട്ട് പോലും വൈഭവ് സൂര്യവംശിയുടെ കഴിവുകളെ അഭിനന്ദിക്കേണ്ടിയും വരും. വലിയ തരത്തിലുള്ള ശ്രദ്ധയാണ് അവനു ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ ഇംഗ്ലണ്ടില്‍ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നറിയാന്‍ കൗതുകമുണ്ട്. നേരത്തേ വേഗം കുറഞ്ഞ പ്രതലങ്ങളിലാവും വൈഭവ് കളിച്ചിട്ടുണ്ടാവുക. പക്ഷെ ഇംഗ്ലണ്ടില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരിക്കും. എങ്കിലും അവന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വളരെ സ്‌പെഷ്യലാണ്'- കറെന്‍ കൂട്ടിച്ചേര്‍ത്തു.

VAIBHAV SOORYAVANSHI

അതേസമയം, നേരത്തേ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി കളിക്കവെ ഇംഗ്ലണ്ടിന്റെ ജൂനിയര്‍ ടീമിനെ വൈഭവ് പഞ്ഞിക്കിട്ടിരുന്നു. ഈ വര്‍ഷമാദ്യം നടന്ന ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഇത്.

വെറും 80 ബോളില്‍ താരം വാരിക്കൂട്ടിയത് 175 റണ്‍സായിരുന്നു. ആയുഷ് മാത്രെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമെല്ലാം വൈഭവായിരുന്നു.

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

വൈഭവിന്റെ കളി കാണാനിഷ്ടം

വൈഭവ് സൂര്യവംശിയുയുടെ അഗ്രസീവ് ബാറ്റിങ് ശൈലിയുടെ ആരാധകന്‍ കൂടിയാണ് താനെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സാം കറെന്‍. വെറും 15ാം വയസ്സില്‍ അവന്‍ ഈ തരത്തില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഇതേ പ്രായത്തില്‍ താന്‍ സ്‌കൂളില്‍ അടിച്ചുപൊളിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

'15ാം വയസ്സില്‍ വൈഭവ് സൂര്യവംശി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ കൂളാണ്. ഇതേ പ്രായത്തില്‍ ഞാന്‍ സറേയിലുള്ള (Surrey) സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്നു.

ഇവിടെ അവനാവട്ടെ അഹമ്മദാബാദ് പോലെയുള്ള പിച്ചുകളില്‍ ബൗളര്‍മാരെ തല്ലിപ്പറത്തുകയാണ്. അവന്‍ തല താഴ്ത്തി പിടിക്കണമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം വൈഭവിന്റെ കളി കാണാന്‍ എനിക്കിഷ്ടമാണ്. അതു എന്റെ ബൗളിങിനെതിരേ ആയിരിക്കരുതെന്നു മാത്രം'- കറെന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 3, 2026, 21:27 [IST]
Other articles published on Jul 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+