IND vs ENG: 5, 0, 1; സഞ്ജൂ നീ തീര്‍ന്നു!! ഇനി വൈഭവ് കളിക്കട്ടെ, വഴിമാറൂ; ആരാധകരോഷം
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഐസിസി ടി20 ലോകകപ്പില്‍ സംഭവിച്ചത് വെറുമൊരു 'കൈയബദ്ധം' ആണോയെന്നു സംശയിപ്പിക്കുന്ന തരത്തില്‍ സഞ്ജു സാംസണണിന്റെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. അയര്‍ലാന്‍ഡിനെതിരേ സമാപിച്ച പരമ്പരയിലെ വന്‍ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലും മലയാളി സൂപ്പര്‍ താരം വന്‍ ഫ്‌ളോപ്പായി മാറി.
ഏഴു ബോളുകള്‍ നേരിട്ട ശേഷം ഒരേയൊരു റണ്‍സ് മാത്രമെടുത്ത് സഞ്ജു ക്രീസ് വിട്ടു. തന്റെ പഴയ ഫോമിലേക്കു ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നു തെളിയിച്ച അദ്ദേഹം സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാനാവാതെ പാടുപെട്ടു. ഒടുവില്‍ പേസര്‍ സാക്വിബ് മഹമ്മൂദ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ ബോളില്‍ വിക്കറ്റും കൈവിട്ടു.

ഓഫ്സ്റ്റംപിനു പുറത്ത് ഒരു ഫുള്‍ ലെങ്ത്ത് ബോളാണ് സാക്വിബ് പരീക്ഷിച്ചത്. സഞ്ജു കിടിലനൊരു ഡ്രൈവും ചെയ്‌തെങ്കിലും ബാക്ക് വേര്‍ഡ് പോയിന്റില്‍ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ ടോം ബാന്റണ്‍ അതു കൈയ്ക്കുള്ളിലാക്കി.
ഈ കളിയിലും അവസരം തുലച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകരോഷമാണ് സഞ്ജു നേരിടുന്നത്. ഇനിയും സഞ്ജുവിനെ വച്ചുള്ള പരീക്ഷണം വേണ്ടെന്നും വൈഭവ് സൂര്യവംശിയെ പകരം കളിപ്പിക്കൂയെന്നും ആവശ്യമുയരുകയാണ്.
രൂക്ഷവിമര്‍ശനം
മിന്നുന ഫോമിലുള്ള വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും ടി20 ലോകകപ്പിലെ ഹീറോയിസത്തിന്റെ പേരില്‍ മാത്രം തന്നില്‍ വിശ്വാസമര്‍പ്പിച്ച ടീം മാനേജ്‌മെന്റിനെ ഒരിക്കല്‍ക്കൂടി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഈ കളിയില്‍ കൂടി ഫ്‌ളോപ്പായതോടെ ടീമില്‍ അദ്ദേഹത്തിന്റെ ദിനം എണ്ണപ്പെട്ടുവെന്നു തന്നെ ഉറപ്പിക്കാം. അയര്‍ലാന്‍ഡില്‍ 5, 0 എന്നിങ്ങനെ സ്‌കോറുകള്‍ക്കു ശേഷമാണ് വെറും ഒരു റണ്ണിന് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്.
'സഞ്ജു സാംസണിന്റെ പരാജയ കുതിപ്പ് തുടരുന്നു:
കഴിഞ്ഞ 3 മത്സരങ്ങള്‍: 5, 0, 1
ടി20 ലോകകപ്പില്‍ അദ്ദേഹം മൂന്ന് വീരോചിതമായ ഇന്നിംഗ്സുകള്‍ കളിച്ചു, പക്ഷേ ഇപ്പോള്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. വൈഭവ് സൂര്യവംശിക്ക് അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. സഞ്ജുവിന് ഒരു അവസരം കൂടി ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, വീണ്ടും പരാജയപ്പെട്ടാല്‍ അദ്ദേഹത്തെ ഒഴിവാക്കിയേക്കാം'.
'ഇന്ത്യന്‍ ടീമിനൊപ്പം ഇത് സഞ്ജു സാംസണിന്റെ അവസാന അന്താരാഷ്ട്ര പരമ്പരയായിരിക്കാം. അന്താരാഷ്ട്ര മത്സരങ്ങളില്‍ സഞ്ജു സാംസണിന് തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടായിരിക്കും'.
' സഞ്ജു സാംസണ്‍ കഴിഞ്ഞ 24 ഇന്നിംഗ്സുകള്‍:
DNB, DNB, 56, 13, DNB, 39, 24, DNB, 2, 37, 10, 06, 0, 24, 6, 22, 24, 97*, 89, 89, 5, 0, 1
544 റണ്‍സ് || ശരാശരി 35 || 169 SR || 4*50
അദ്ദേഹം കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടോ അതോ നമ്മള്‍ ഇപ്പോള്‍ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുക്കണോ?'

'സഞ്ജു സാംസണ്‍ നിങ്ങള്‍ തീര്‍ന്നു. ഈ ഇംഗ്ലണ്ട് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും നിങ്ങള്‍ പുറത്താവും. ഇനിയൊരു രണ്ടാം വരവില്ല. ടി20 ലോകകപ്പിലെ വെറും മൂന്ന് മികച്ച ഇന്നിങ്‌സുകളുടെ പേരില്‍ ടീമില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ വഴി മാറൂ. കൂടതല്‍ അര്‍ഹതയുള്ള വൈഭവ് സൂര്യവംശി ഇനി കളിക്കട്ടെ'.
' അടുത്ത മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്താകാന്‍ സാധ്യതയുണ്ട്, വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിച്ചേക്കാം. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ സഞ്ജു തന്റെ ഏറ്റവും മികച്ച മൂന്ന് ഇന്നിംഗ്‌സുകള്‍ കളിച്ചു, പക്ഷേ ദ്വിരാഷ്ട്ര പരമ്പരകളില്‍ അദ്ദേഹം എന്തുകൊണ്ട് ബുദ്ധിമുട്ടുന്നുവെന്ന് എനിക്കറിയില്ല.
പ്രധാന പ്രശ്‌നം, എല്ലാ മത്സരങ്ങളിലും അദ്ദേഹം സമ്മര്‍ദ്ദവും ഭയവും സഹിച്ചുകൊണ്ട് കളിക്കുന്നതായി തോന്നുന്നു എന്നതാണ്. അവസരം ലഭിച്ചതിന് ശേഷം വൈഭവ് സൂര്യവംശി മികച്ച പ്രകടനം കാഴ്ചവച്ചാല്‍ സഞ്ജു സാംസണിന്റെ ടി20 കരിയറിന് ഇത് അവസാനമാകുമെന്ന് തോന്നുന്നു'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

