IND vs ENG: സഞ്ജു ഇനി വേണോ? അതോ വൈഭവോ, ഇന്ത്യക്ക് വേണ്ടത് ഈ 11!! ശ്രീകാന്ത് പറയുന്നു
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ടീം ഇന്ത്യയുടെ ഇംഗ്ലീഷ് പരീക്ഷ ബുധനാഴ്ച തുടങ്ങുകയാണ്. ടി20, ഏകദിന ഫോര്‍മാറ്റുകളിലായി എട്ടു മല്‍സരങ്ങളാണ് ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിലുള്ളത്. അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടുക, ഇന്ത്യന്‍ സമയം രാത്രി 10 മണി മുതല്‍ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ റിവര്‍സൈഡ് ഗ്രൗണ്ടിലാണ് ആദ്യ ടി20 നടക്കാനിരിക്കുന്നത്.
അയര്‍ലാന്‍ഡിനോടേറ്റ 0-2ന്റെ വന്‍ നാണക്കേട് തീര്‍ക്കാന്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു ജയിച്ചേ തീരുകയുള്ളൂ. വിജയത്തോട തന്നെ ഈ പരമ്പരയ്ക്കു തുടക്കം കുറിക്കുകയാവും ഇന്ത്യന്‍ ലക്ഷ്യം. ആദ്യ ടി29ക്കുള്ള ഇന്ത്യയുടെ ബെസ്റ്റ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്.

ടീമില്‍ ആരെല്ലം?
ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയെപ്പറ്റി സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ആദ്യ ടി20യില്‍ ആരെയൊക്കെയാണ് ഇന്ത്യ ഇറക്കേണ്ടതെന്നു കെ ശ്രീകാന്ത് തിരഞ്ഞെടുത്തത്. ടീമിന്റെ ബാറ്റിങി ലൈനപ്പിലല്ല, ബൗളിങ് ലൈനപ്പിലാണ് അദ്ദേഹം ചില മാറ്റങ്ങള്‍ പ്രധാനമായും നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ഇലവനില്‍ നിന്നു അദ്ദേഹം മാറ്റി നിര്‍ത്തി. പകരം അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഓപ്പണിങില്‍ തന്നെ തുടരട്ടെയെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം.
'ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ പേസ് ബൗളിങ് കോമ്പിനേഷനില്‍ മാറ്റം ആവശ്യമാണ്. അര്‍ഷ്ദീപ് സിങിന്റെ ബൗളിങിന് ഇപ്പോള്‍ മൂര്‍ച്ചയില്ല. ചിലപ്പോള്‍ വിക്കറ്റുകളെടുക്കും, ചിലപ്പോഴാവട്ടെ വിക്കറ്റും കിട്ടാറില്ല. ഞാന്‍ പേസര്‍മാരായി ടീമിലെടുക്ക മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവരെയായിരിക്കും.
പ്രിന്‍സ് യാദവ് വളരെ മികച്ച താരമാണെന്നാണ് ഞാന്‍ കരുതുന്നത്. വളരെ സ്ഥിരതയുള്ള, വിക്കറ്റുകളെടുക്കുന്ന ബൗളറാണ് അവന്‍. അയര്‍ലാന്‍ഡിനെതിരേ വളരെ നല്ല ബൗളിങ് കാഴ്ചവയ്ക്കാന്‍ പ്രിന്‍സിനായിരുന്നു.
ഹര്‍ഷിത്ത് മികച്ച ബൗളറാണെന്നു വീണ്ടും തെളിയിക്കുകയാണ്. ബാറ്റ് കൂടി ചെയ്യന്‍ സാധിക്കുന്ന ബൗളറാണ് അവന്‍. ഇംഗ്ലണ്ടിനെതിരേ എട്ടാം നമ്പറില്‍ ഹര്‍ഷിത്ത് കളിക്കട്ടെ.
വരുണ്‍ ചക്രവര്‍ത്തിയെ ഞാന്‍ തീര്‍ച്ചയായും ടീമിലേക്കു കൊണ്ടു വരും. വാഷിങ്ടണ്‍ സുന്ദറിനെയൊന്നും ഇലവനില്‍ ആവശ്യമില്ല. വരുണും അക്ഷര്‍ പട്ടേലുമാണ് രണ്ടു ഓഫ്‌സ്പിന്നര്‍മാരായി കളിക്കേണ്ടത്'- ശ്രീകാന്ത്
വ്യക്തമാക്കി.
ഓപ്പണിങില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ തുടരട്ടെ. മുന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ഞാന്‍ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തുക.

എട്ടില്‍ ഹര്‍ഷിത് റാണയും ഒമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയും അവസാന രണ്ടു സ്ഥാനങ്ങളില്‍ പ്രിന്‍സ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെയുമെടുക്കും. ഞാന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണെങ്കില്‍ ഈ ഇലവനെയാണ് ആദ്യ ടി20യില്‍ ഇറക്കുക.
ബോള്‍ സീം ചെയ്യുന്ന സാഹചര്യങ്ങളില്‍സി സിറാജ് അപകടകാരിയായിരിക്കും. അതു വളരെ വ്യക്തമാണ്. കൂടാതെ പ്രിന്‍സും ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ നന്നായി പന്തെറിയും. നേരത്തേ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിക്കവെ ഈ തരത്തിലുള്ള പിച്ചില്‍ അവന്റെ ഉജ്ജ്വല പ്രകടനനം നമ്മള്‍ കണ്ടിട്ടുള്ളതാണ്'- ശ്രീകാന്ത് വിശദമാക്കി.
ശ്രീകാന്ത് തിരഞ്ഞെടുത്ത ഇന്ത്യന്‍ 11
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവവര്‍ത്തി, മുഹമ്മദ് സിറാജ്, പ്രിന്‍സ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


