Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ആര്‍ആറിനോടും ചെന്നൈയോടും നോ പറഞ്ഞ് ഹാര്‍ദിക്ക്!!! ലക്ഷ്യം ആ ടീം മാത്രം, അറിയാം

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായി ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന കൂടുമാറ്റങ്ങളിലൊന്ന് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഇനിയൊരു സീസണ്‍ കൂടി ടീമില്‍ കാണില്ലെന്നു ഉറപ്പായിട്ടുണ്ട്.

ഹാര്‍ദിക്കിനെ ടീമില്‍ നിലനിര്‍ത്താന്‍ മുംബൈ ഫ്രാഞ്ചൈസിക്കാവട്ടെ ഒട്ടും താല്‍പ്പര്യവുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ പല മുന്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ടും ട്രേഡില്‍ അദ്ദേഹത്തിന്റെ കൈമാറ്റം സംബന്ധിച്ച് വാര്‍ത്തുകളും നിരന്തരം വരികയാണ്.

HARDIK PANDYA

അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു വട്ടം ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പ്രഥമ എഡിഷമിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് എന്നിവയിലൊരു ടീമിലേക്കാവും ഹാര്‍ദിക് മാറിയേക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതിനിടെ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് കൂടി ഇപ്പോള്‍ വരികയാണ്.

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

ഹാര്‍ദിക്കിന് താല്‍പ്പര്യം ആ ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കും രാജസ്ഥാന്‍ റോല്‍സിലേക്കും മാറാാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു താല്‍പ്പര്യമില്ലെന്ന വിവരമാണ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ യുവ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ യശസ്വി ജയ്‌സ്വാളിനെ മുംബൈ ഇന്ത്യന്‍സിനു കൈമാറി പകരം ഹാര്‍ദിക്കിനെ വാങ്ങാനായിരുന്നു റോയല്‍സിന്റെ പ്ലാന്‍. റിയാന്‍ പരാഗിനെ പുറത്താക്കി അദ്ദേഹത്തെ നായകസ്ഥാനം ഏല്‍പ്പിക്കാനും ആര്‍ആര്‍ തയ്യാറുമാണ്. പക്ഷെ ഹാര്‍ദിക്കിന് ഈ കൂടുമാറ്റത്തോടു താല്‍പ്പര്യമില്ല.

പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കു മാറാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മുംബൈ വിടുകയാണെങ്കില്‍ അതു കെകെആറിലേ്ക്കാവണമെന്ന താല്‍പ്പര്യമാണ് ഹാര്‍ദിക്കിനുള്ളത്. കെകെആറിന്റെ മികച്ച പാരമ്പര്യവും ചരിത്രവുമെല്ലാം ഹാര്‍ദിക്കിനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അങ്ങോട്ടു മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും ഇവയാണ്.

കെകെആറിലേക്കു മാറുക മാത്രമല്ല, അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ അവരെ നയിക്കാനും ഹാര്‍ദിക്കിന് അതിയായ ആഗ്രഹമുണ്ട്. കൈമാറ്റം സംബന്ധിച്ച് മുംബൈയും കൊല്‍ക്കത്തയും തമ്മില്‍ ഇപ്പോഴും അണിയറിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

ഹാര്‍ദിക്കിനു പകരം ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ഫിനിഷര്‍ റിങ്കു സിങിനെയുമായിരുന്നു കെകെആറില്‍ നിന്നും നേരത്തേ എംഐ ആവള്യപ്പെട്ടത്. പക്ഷെ ഈ രണ്ടു പേരെയും നല്‍കാന് തയ്യാറല്ലെന്ന നിലപാടില്‍ കൊല്‍ക്കത്ത ഉറച്ചു നില്‍ക്കുകയാണ്.

HARDIK PANDYA

ഗ്രീന്‍, റിങ്കു എന്നിവര്‍ക്കു പകരം യുവ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ആംഗ്രിഷ് രഘുവംശിക്കൊപ്പം പണവും ഹാര്‍ദിക്കിനായി നല്‍കാന്‍ തയ്യാറാണെന്നാണ് കെകെആര്‍ അറിയിച്ചിരിക്കുന്നത്. പക്ഷെ മുംബൈ ഇതിനോടു ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

നിരാശപ്പെടുത്തി ഹാര്‍ദിക്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം ഹാര്‍ദിക് പാണ്ഡ്യ ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു മുഴുവന്‍ മല്‍സരങ്ങളും അദ്ദേഹത്തിനു കളിക്കാനുമായില്ല.

ലീഗ് ഘട്ടത്തിലെ 10 മല്‍സരങ്ങളിലാണ് ഹാര്‍ദിക് ഇറങ്ങിയത്. ഇവയില്‍ നേടിയതാവട്ടെ 144.44 സ്‌ട്രൈക്ക് റേറ്റില്‍ വെറും 208 റണ്‍സ് മാത്രം. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെട്ടില്ല.

ഉയര്‍ന്ന സ്‌കോര്‍ ആര്‍സിബിക്കെതിരേ നേടിയ 40 റണ്‍സുമാണ്. 18, 9, 40, 14, 15, 1, 31, 18, 26, 34 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ബൗളിങിലാവട്ടെ ലഭിച്ചത് വെറും നാലു വിക്കറ്റുകള്‍ മാത്രം.

Story first published: Monday, June 29, 2026, 20:27 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+