ഗില്‍ ഒരു മണ്ടത്തരം കാണിച്ചു!! ജയിച്ചിട്ടും ശ്രീകാന്ത് ഹാപ്പിയല്ല, ചൂണ്ടിക്കാണിച്ച പിഴവിങ്ങനെ
ബെര്‍മിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ആദ്യ ആദ്യ ഏകിനത്തില്‍ ആറു വിക്കറ്റിന്റെ ഗംഭീര ജയത്തോടെ തന്നെ ടീം ഇന്ത്യ തുടങ്ങിയെങ്കിലും മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത് ഹാപ്പിയല്ല.
ഈ മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഒരു പിഴവ് വരുത്തിയതായും അതു ഒഴിവാക്കാമായിരുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എജ്ബാസ്റ്റണില്‍ നടന്ന കളിയില്‍ ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും മികവ് പുലര്‍ത്തിയാണ് ഇംഗ്ലീഷ് പടയെ ഇന്ത്യ തീര്‍ത്തത്.
ഹാരി ബ്രൂക്കും സംഘവും നല്‍കിയ 259 റണ്‍സിന്റെ വിജയലക്ഷ്യം 45.2 ഓവറില്‍ നാലു വിക്കറ്റുകള്‍ മമാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ഗില്ലിന്റെ അബദ്ധം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് ശുഭ്മന്‍ ഗില്ലിന്റെ ഭാഗത്തു നിന്നു സംഭവിച്ചിട്ടുള്ള അബദ്ധം കെ ശ്രീകാന്ത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
'ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു സമയത്തു ആറു വിക്കറ്റിനു 107 റണ്‍സെന്ന നിലയിലായിരുന്നു. ഞാനായിരുന്നെങ്കില്‍ വാഷിങ്ടണ്‍ സുന്ദറിനെ ആ സമയത്തു തുടര്‍ച്ചയായി ബൗളിങില്‍ ഉപയോഗിച്ചേനെ.
വാഷിക്കെതിരേ ലിയാം ഡോസന്‍ അഗ്രസീവായി കളിച്ചേക്കുകയും അതു പുറത്താവലില്‍ കലാശിക്കുകയും ചെയ്യുമായിരുന്നു. ഒടുവില്‍ ആ രീതിയില്‍ തന്നെയാണ് ഡോസന്‍ ഔട്ടാവുകയും ചെയ്തത്. ആകമിച്ചു കളിക്കാനുള്ള ശ്രമത്തിനിടെ നമുക്ക് വിക്കറ്റ് ലഭിക്കുകയായിരുന്നു.
പക്ഷെ ഇന്ത്യന്‍ ടീം ആ സമയത്തു വാഷിയെ കൊണ്ടു വന്ന് അത്തരമൊരു പരീക്ഷണത്തിനു മുതിരാത സേഫ്റ്റി മോഡിലേക്കു മാറുകയായിരുന്നു. മീഡിയം പേസര്‍മാരെ കൊണ്ട് ബൗള്‍ ചെയ്യിച്ചു കൊണ്ടിരിക്കുയും ചെയ്തു. അതു ശുഭ്മന്‍ ഗില്ലിനു സംഭവിച്ച ഒരു പിഴവാണ്'- ശ്രീകാന്ത് വിലയിരുത്തി.
'ജസ്പ്രീത് ബുംറയെയും ആ സമയത്ത് ഇന്ത്യ പെട്ടെന്നു തന്നെ ബൗളിങിലേക്കു കൊണ്ടു വരേണ്ടതുമായിരുന്നു. ഒരു വിക്കറ്റ് കൂടി മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യക്കു ആവശ്യം.
അതു ലഭിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് പെട്ടെന്നു ഓള്‍ഔട്ടാവുകയും ചെയ്യുമായിരുന്നു. ഇന്ത്യ ആ സമയത്ത് ഒരു ട്രിക്ക് മിസ്സ് ചെയ്തു. ആറിനു 107 റണ്‍സില്‍ നിന്നും ഇംഗ്ലണ്ട് 175 റണ്‍സിനു മുകളില്‍ നേടാനും പാടില്ലായിരുന്നു'- ശ്രീകാന്ത് പറയുന്നു.
മധ്യ ഓവറുകളില്‍ ഇംഗ്ലണ്ടിനെ പ്രതീക്ഷിച്ചതു പോലെ പിടിച്ചുനിര്‍ത്താനായില്ലെങ്കിലും 50 ഓവര്‍ ക്രീസില്‍ തുടരാന്‍ അവരെ ഇന്ത്യ അനുവദിച്ചില്ല. 47.5 ഓവറിലാണ് 258 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരം കയറിയത്.
അവരെ ഇതിനു സഹായിച്ചത് ഏഴാം വിക്കറ്റിലെ സെഞ്ച്വറു കൂട്ടുകട്ടൊണ്. ലിയാം ഡോസന്‍ - ജോ റൂട്ട് ജോടി 134 ബോളില്‍ 121 റണ്‍സ് അടിച്ചെടുത്തു. ആറു വിക്കറ്റിനു 107ല്‍ ഒരുമിച്ച ജോടി 44ാം ഓവില്‍ 228 റണ്‍സിലാണ് വേര്‍പിരിഞ്ഞത്.

സുന്ദറിനെ ഉപയോഗിച്ചില്ല
ഇന്ത്യക്കു വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ വെറും നാലോവറുകള്‍ മാത്രമേ ബൗള്‍ ചെയ്തുള്ളൂ. 13 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. വാഷിക്ക് ഈ മല്‍സരത്തില്‍ കൂടുതല്‍ ഓവറുകള്‍ ഇന്ത്യ തീര്‍ച്ചയായും നല്‍കണമായിരുന്നുവെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം.
'വാഷിങ്ടണ്‍ സുന്ദര്‍ കൂടുതല്‍ ബൗള്‍ ചെയ്യേണ്ടതായിരുന്നു. വളരെ മികച്ച ബൗളിങാണ് അവന്‍ കാഴ്ചവച്ചത്. കുറേക്കൂടി ഓവറുകള്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ ലിയാം ഡോസനെയും വാഷി ഔട്ടാക്കുമായിരുന്നു.
ഡോസന്‍ ചിലപ്പോള്‍ ഒന്നോ, രണ്ടോ സിക്‌സറുകള്‍ നേടിയേക്കാം. പക്ഷെ മൂന്നാമത്തെ ബോളില്‍ ഔട്ടാവുകയും ചെയ്യുമായിരുന്നു. ഡോസനെതിരേ ഒരു എന്‍ഡില്‍ സ്പിന്നറെയും മറ്റൊരു എന്‍ഡില്‍ മീഡിയം പേസറെയും പരീക്ഷിക്കമായിരുന്നു'- ശ്രീകാന്ത് നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


