Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു ഫ്‌ളോപ്പാവാന്‍ കാരണം അവന്‍!! രക്ഷിക്കാന്‍ വഴിയുണ്ട്, വൈറലായി വാക്കുകള്‍

മാഞ്ചസ്റ്റര്‍: ടീം ഇന്ത്യ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തവെ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് രണ്ടു താരങ്ങളാണ്. ഒരാള്‍ ഓപ്പണറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണാണെങ്കില്‍ മറ്റൊരാള്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയാണ്.

തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായതോടെ സഞ്ജുവിന്റെ ഫോമിനെ കുറിച്ചാണ് ചര്‍ച്ചകള്‍ മുറുകുന്നത്. അദ്ദേഹത്തെ ഇനിയുള്ള മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും ഒരു വിഭാഗം മുറവിളി കൂട്ടുന്നു.

SANJU SAMSON

വൈഭവിലേക്കു വന്നാല്‍ അസാധാരണ പ്രതിഭയും ഗംഭീര ഫോമുമുണ്ടായിട്ടും എന്തുകൊണ്ട് ഇന്ത്യ കളിപ്പിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് പലരുമുന്നയിക്കുന്ന സംശയം. സഞ്ജുവിനെ പുറത്താക്കി 15 കാരനെ പരീക്ഷിക്കണമെന്നു മുന്‍ താരങ്ങളടക്കം ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇതിനിടെ സഞ്ജുവിന്റെ ഇപ്പോഴത്തെ ദയനീയ ഫോമിനെ കുറിച്ച് അഭിപ്രായ പ്രകടനം നടക്കിയിരിക്കുകയാണ് സ്‌പോര്‍ട്‌സ് തക്കിന്റെ (Sports Tak) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ക്രിക്കറ്റ് വിദഗ്ധനുമായ വിക്രാന്ത് ഗുപ്ത. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇനി എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുകയാണ്.

സഞ്ജുവിന്റെ പ്രശ്‌നമെന്ത്?

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്കു അവകാശവാദമുന്നയിച്ച് വൈഭവ് സൂര്യവംശി ഇപ്പോള്‍ വന്നതാണ് സഞ്ജു സാംസണിനു തിരിച്ചടിയായിട്ടുള്ളതെന്നാണ് വിക്രാന്ത് ഗുപ്തയുടെ നിരീക്ഷണം. ഇതു സഞ്ജുവിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് തക്കിലെ ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

'എന്റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടുമായി ഇനി നടക്കാനിരിക്കുന്ന ടി20കളില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വൈഭവ് സൂര്യവംശിയെ അയക്കണം. എതിര്‍ ടീം ബൗളിങ് നിരയെ തീര്‍ക്കാനുള്ള ലൈസന്‍സ് നിങ്ങള്‍ അവര്‍ക്കു നല്‍കണം. നിങ്ങള്‍ ഓപ്പണര്‍മാരാണ്, പോയി തീര്‍ത്തേക്ക് എന്ന് അവരോടു ആവശ്യപ്പെടണം.

സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ കളിക്കട്ടെ. അദ്ദേഹം അതു നേരത്തേ പല തവണ ചെയ്തിട്ടുമുള്ളതാണ്. മൂന്നാം നമ്പറെന്നത് സഞ്ജുവിനു യോജിച്ചതാണ്. കാരണം, കുറച്ചു ബോളുകള്‍ക്കു ശേഷമോ, ഓവറുകള്‍ക്കോ ശേഷം മാത്രം സഞ്ജുവിനു ക്രീസിലെത്തിയാല്‍ മതി.

ആറോവറുകള്‍ക്കു ശേഷമാണ് വണ്‍ഡൗണായി അദ്ദേഹം ക്രീസില്‍ എത്തുന്നതെന്നു കരുതുക. അഭിഷേകും വൈഭവുമാണ് ഓപ്പണിങില്‍ കളിക്കുന്നതെങ്കില്‍ കുറഞ്ഞത് 90 റണ്‍സെങ്കിലും ചിലപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടാവും.

ബൗളര്‍മാരെല്ലാം സമ്മര്‍ദ്ദം കാരണം പതറിയിട്ടുമുണ്ടാവും. അപ്പോള്‍ ക്രീസിലെത്തിയാല്‍ ഇപ്പോഴത്തേതു പോലെ ഫൂട്ട് മൂവ്‌മെന്റില്ലാതെ സഞ്ജുവിനു കളിക്കേണ്ടി വരില്ല. കുറേക്കൂടി കാലുകളുടെ മൂവ്‌മെന്റും കാണാന്‍ സാധിക്കും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ സഞ്ജു ഔട്ടായിട്ടുള്ള ബോള്‍ നോക്കൂ. അതില്‍ ആരായാലും ചിലപ്പോള്‍ പുറത്തായിപ്പോവും. തോല്‍വികള്‍ നിങ്ങളെ പലപ്പോഴും ഭയപ്പെടുത്തിയേക്കും. വൈഭവ് സൂര്യവംശിയെ പോലെയൊരു താരം അവസരമില്ലാതെ ഡ്രസിങ് റൂമില്‍ ഇരിക്കുമ്പോള്‍ തനിക്കു പെര്‍ഫോം ചെയ്‌തേ തീരൂവെന്ന സമ്മര്‍ദ്ദം സഞ്ജുവിലും കാണും.

SANJU SAMSON

അഭിഷേക് രണ്ടു മല്‍സരങ്ങളില്‍ മികച്ച സ്‌കോറുകള്‍ നേടിക്കഴിഞ്ഞു. ഞാനും നേടിയേ തീരൂവെന്ന് സഞ്ജുവിന്റെ മനസ്സിലുണ്ടാവും. ഇതു ജീവിതത്തില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണ്.

വിരാട് കോലിയെയും രോഹിത് ശര്‍മയെയും പ്രായത്തിന്റെ പേരില്‍ നിങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നതു പോലെ ഒരിക്കല്‍ സഞ്ജുവിന്റെ കാര്യത്തിലും ഇതു തന്നെ ചെയ്യും. പ്രായത്തിന്റെയും സമീപകാല പ്രകടനങ്ങളുടെയും പേരില്‍ മാത്രം അദ്ദേഹത്തെയും നിങ്ങള്‍ വൈകാതെ വിലയിരുത്താനും തുടങ്ങും'- ഗുപ്ത വിശദമാക്കി.

അതേസമയം, ശനിയാഴ്ച രാത്രി ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20 മല്‍സരം സഞ്ജുവിന് ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. ഇതിലും ബാറ്റിങില്‍ ഫോമിലെത്തിയില്ലെങ്കില്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ കളിപ്പിക്കാനിടയില്ല.

Story first published: Friday, July 3, 2026, 13:54 [IST]
Other articles published on Jul 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+