Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അവന്‍ എന്നെ തടയുന്നു, ഇടിക്കട്ടെയെന്നു റിഷഭ്, കൊടുത്തോയെന്ന് രോഹിത്!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി20 മല്‍സരത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങിയത് റിഷഭ് പന്തായിരുന്നു. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച സര്‍പ്രൈസ് നീക്കം കൂടിയായിരുന്നു ഇത്.

1

രോഹിത്തും ടീമിലേക്കു മടങ്ങിയെത്തിയ വിരാട് കോലിയും ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് റിഷഭ് ക്രീസിലേക്കു വന്നത്. ബാറ്റിങിനിടെ ഇരുവരും തമ്മിലുള്ള രസകരമായ ഒരു സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്റ്റംപ്‌മൈക്കുകള്‍ ഇവ പിടിച്ചെടുത്തതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.

2


ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഓവറില്‍ തന്നെയായിരുന്നു സംഭവം. ബൗളര്‍ ഡേവിഡ് വില്ലിയായിരുന്നു. രണ്ടാമത്തെ ബോളില്‍ രോഹിത് ശര്‍മ സിംഗിളെടുത്തപ്പോള്‍ റിഷഭ് പന്ത് സ്‌ട്രൈക്ക് നേരിട്ടു. മൂന്നാമത്തെ ബോള്‍ ഓണ്‍ സൈഡിലേക്കു കളിച്ച് റിഷഭ് സിംഗിള്‍ നേടുകയും ചെയ്തു. എന്നാല്‍ റിഷഭ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു സിംഗിളിനായി കുതിക്കവെ ബൗളര്‍ വില്ലി ഇതു തടസ്സപ്പെടുത്തുന്ന തരത്തില്‍ നില്‍ക്കുകയായിരുന്നു. ഇതാണ് റിഷഭിനെ അസ്വസ്ഥനാക്കിയത്. അതിനു ശേഷം റിഷഭും രോഹിത്തും തമ്മില്‍ നടത്തിയ സംഭാഷണമാണ് സ്റ്റംപ് മൈക്കില്‍ പതിഞ്ഞത്.

അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

3

ഞാന്‍ റണ്ണെടുക്കാന്‍ ഓടവെ ഇവന്‍ മുന്നില്‍ വന്നു നില്‍ക്കുകയാണെന്നായിരുന്നു രോഹിത് ശര്‍മയോടു റിഷഭ് പന്ത് ഹിന്ദിയില്‍ പറഞ്ഞത്. ഞാന്‍ അവനെ ഇടിക്കട്ടെയെന്നും പിന്നാലെ റിഷഷ് നായകനോടു ചോദിക്കുന്നതും കേള്‍ക്കാം.
ഇതിനു രോഹിത് നല്‍കിയ മറുപടിയും രസകരമാണ്. എന്തുകൊണ്ട് പാടില്ല? നീ ഉറപ്പായിട്ടും ഇടിക്കൂയെന്നായിരുന്നു റിഷഭിനെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് രോഹിത്തിന്റെ വാക്കുകള്‍.

4

ഡേവിഡ് വില്ലിക്കെതിരേ കാര്യമായി റണ്‍സെടുക്കാന്‍ റിഷഭ് പന്തിന് ഈ ഓവറില്‍ സാധിച്ചില്ല. ഒരു ബോള്‍ നേരിട്ട താരം ഒരു റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ ഒരു സിക്‌സറടിച്ചിരുന്നു. എന്നാല്‍ വില്ലിയുടെ അടുത്ത ഓവറില്‍ റിഷഭ് രോഹിത്ത് പറഞ്ഞതു പോലെ വില്ലിയെ നന്നായി തല്ലി. രണ്ടു ബൗണ്ടറിയും ഒരു സിക്‌സറും റിഷഭ് ഈ ഓവറില്‍ പറത്തി. വില്ലി രണ്ടു വൈഡുകള്‍ കൂടി ഈ ഓവറില്‍ എറിഞ്ഞതോടെ ഇന്ത്യക്കു 17 റണ്‍സ് ലഭിക്കുകയും ചെയ്തു.

IND vs ENG: പോണ്ടിങേ, നിങ്ങള്‍ തീര്‍ന്നു! ലോക റെക്കോര്‍ഡ് രോഹിത് എടുക്കും

5

രോഹിത് ശര്‍മ- റിഷഭ് പന്ത് ജോടി ഇന്ത്യക്കു പ്രതീക്ഷിച്ചതു പോലെയൊരു തുടക്കം തന്നെയാണ് നല്‍കിയത്. രണ്ടു പേരും ഒരുപോലെ അഗ്രസീവായി തന്നെ ബാറ്റ് വീശി. ഓപ്പണിങ് വിക്കറ്റില്‍ ഈ ജോടി 49 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. അഞ്ചാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ രോഹിത് പുറത്തായതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. അരങ്ങേറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ റിച്ചാര്‍ഡ് ഗ്ലീസനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ വിക്കറ്റ് കീപ്പറും നായകനുമായ രോഹിത് ശര്‍മ പിറകിലേക്കു ഓടിയ ശേഷം മുന്നിലേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.

അതേസമയം, കളിയില്‍ ഇന്ത്യ 49 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും ഇന്ത്യ നേടിയിരിക്കുകയാണ്. അവസാന മല്‍സരം ഇന്നു രാത്രി നടക്കും.

Story first published: Sunday, July 10, 2022, 14:36 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+