Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവും റുതുരാജും ഔട്ട്! നയിക്കാന്‍ രോഹിത്- ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ത്രസിപ്പിക്കുന്ന ടെസ്റ്റ് പോരാട്ടത്തിനു പിന്നാലെ ടി20 വെടിക്കെട്ടിനു വ്യാഴാഴ്ച തുടക്കമാവുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം വ്യാഴാഴ്ച രാത്രി നടക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് കളിയാരംഭിക്കുന്നത്.

കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തേ നടന്ന ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 പരമ്പരയില്‍ തിരിച്ചെത്തും. മൂന്നു മല്‍സരങ്ങളിലും ടീമിനെ നയിക്കുക ഹിറ്റ്മാനാണ്.

1

മറുഭാഗത്ത് പുതിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കു കീഴിലാണ് ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കിറങ്ങുക. വിരമിച്ച ഒയ്ന്‍ മോര്‍ഗനു പകരമാണ് ബട്‌ലര്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. ആദ്യ ടി20ക്കും ശേഷിച്ച രണ്ടു ടി20കള്‍ക്കും ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണുള്‍പ്പെടെ ചിലര്‍ ആദ്യ ടി20യില്‍ മാത്രമേ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.

2

രോഹിത് ശര്‍മയുടെ മടങ്ങിവരവോടെ രണ്ടു പേര്‍ക്കു ആദ്യ ടി20യില്‍ സ്ഥാനം നഷ്ടമാവും. ഒരാള്‍ സഞ്ജു സാംസണാണെങ്കില്‍ മറ്റൊരാള്‍ റുതുരാജ് ഗെയ്ക്വാദുമാണ്. നേരത്ത അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യിലും തുടര്‍ന്നുള്ള രണ്ടു സന്നാഹ മല്‍സരങ്ങളിലും സഞ്ജു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിരുന്നു.പക്ഷെ രോഹിത് തിരിച്ചെത്തിയതോടെ സഞ്ജുവിനുവഴി മാറിക്കൊടുക്കേണ്ടി വരും.

IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

3

ഇഷാന്‍ കിഷനായിരിക്കും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാവുക. നേരത്തേ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളിലും റുതുരാജായിരുന്നു ഇഷാന്റെ ഓപ്പണിങ് പങ്കാളി. രോഹിത്തിനു ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം നല്‍കിയതിനെ തുടര്‍ന്നായിരുന്നു റുതുരാജിനു അവസരം ലഭിച്ചത്.

4

ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക മിന്നുന്ന ഫോമിലുള്ള ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരിക്കും. ഈ പൊസിഷനില്‍ അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളിലും തര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. 47*, 104 എന്നിങ്ങനെയായിരുന്നു ഹൂഡയുടെ സ്‌കോറുകള്‍. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്! വിന്‍ഡീസില്‍ കളിച്ചേക്കും

5

അതിനു ശേഷം ഡെര്‍ബിഷെയറിനെതിരേ നടന്ന ടി20 സന്നാഹത്തിലും ഹൂഡ ഫിഫ്റ്റിയുമായി മിന്നിച്ചു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഇനി മാറ്റി നിര്‍ത്തുക ഇന്ത്യക്കു അസാധ്യമായിരിക്കും. ഹൂഡയ്ക്കു പിന്നാലെ നാലാം നമ്പറില്‍ കളിക്ക സൂര്യകുമാര്‍ യാദവാണ്. അയര്‍ലാന്‍ഡുമായുള്ള പരമ്പരയിലും രണ്ടു സന്നാഹങ്ങളിലും കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും സൂര്യയുടെ സ്ഥാനത്തിനു ഭീഷണിയില്ല.

6

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ആറാം നമ്പറിലുമെത്തും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും ഡികെയായിരിക്കുമെന്നാണ് സൂചന.
ഏഴു എട്ടും സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ കളിക്കും. ഭുവനേശ്വര്‍ കുമാര്‍, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചഹല്‍ എന്നിവരും ടീമിലുണ്ടാവും. 11ാമനാവാന്‍ മൂന്നു പേര്‍ തമ്മിലാണ് മല്‍സരം. ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണിത്. ഇവരില്‍ ആവേശിനു അവസരം ലഭിക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍.

Story first published: Wednesday, July 6, 2022, 11:02 [IST]
Other articles published on Jul 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+