Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബൂം ബൂം, ഇതു ചരിത്രം- ഇംഗ്ലണ്ടില്‍ ഈ റെക്കോര്‍ഡിട്ട ആദ്യ ഇന്ത്യന്‍ പേസര്‍!

ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിങ് ഇതിഹാസങ്ങളുടെ നിരയിലേക്കു തന്റെ പേര് കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് സ്റ്റാര്‍ പേസര് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റുകള്‍ കൊയ്തതോടെയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്. ഓവലില്‍ അക്ഷരാര്‍ഥത്തില്‍ ബുംറ ഷോ തന്നെയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.

7.2 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹം ആറു പേരെ മടക്കിയത്. ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് വില്ലി, ബ്രൈഡന്‍ കാര്‍സെ എന്നിവരായിരുന്നു ബുംറയുടെ ഇരകള്‍.

1

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് ജസ്പ്രീത് ബുംറയെ ഈ മല്‍സരത്തില്‍ തേടിയെത്തിയിക്കുന്നത്. ഏകദിനത്തില്‍ ഇംഗ്ലണ്ടില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യത്തെ ഇന്ത്യന്‍ പേസറായി ബുംറ മാറിയിരിക്കുകയാണ്. ഏകദിനത്തില്‍ ബുംറയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കൂടിയാണ് ഈ മല്‍സരത്തില്‍ കണ്ടത്.

T20 World cup 2022: ഇതു കോലിയുടെയല്ല, രോഹിത്തിന്‍റെ ഇന്ത്യ! ബാബറോടു അക്തര്‍

2

ഇന്ത്യയുടെ ഒരു ബൗളര്‍ മാത്രമേ നേരത്തേ ഇംഗ്ലണ്ടില്‍ ഏകദിന ക്രിക്കറ്റില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളൂ. സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ആദ്യമായി ഇവിടെ ഈ നേട്ടം കൈവരിച്ചത്.
2018ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലായിരുന്നു കുല്‍ദീപ് ചരിത്രം കുറിച്ചത്. ഇപ്പോഴിതാ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ബുംറയും എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരിക്കുകയാണ്.

T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും

3

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനം കൂടിയാണ് ജസ്പ്രീത് ബുംറയുടേത്. ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിക്കു അവകാശപ്പെട്ടതാണ്. നാലു റണ്‍സ് മാത്രം വഴങ്ങി ആറു പേരെ ബിന്നി പുറത്താക്കിയതാണ് എക്കാലത്തെയും മികച്ച പ്രകടനം.
രണ്ടാംസ്ഥാനത്തു മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ്. 12 റണ്‍സിനു ആറു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ബുംറ മൂന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ആശിഷ് നെഹ്‌റ (23/6), കുല്‍ദീപ് യാദവ് (25/6) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

4

ഓവലില്‍ ഏകദിനത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റുകളെടുത്ത ആദ്യത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയാണ് ജസ്പ്രീത് ബുംറ.
വിദേശത്തു ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ബുംറ തന്റെ പേരിലാക്കിയിരിക്കുന്നത്. നേരത്തേ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയുടെ പേരിലായിരന്നു റെക്കോര്‍ഡ്. 23 റണ്‍സിനു അഹേം ആറു വിക്കറ്റുകളെടുത്തിരുന്നു. ഇതാണ് നാലു റണ്‍സ് കുറച്ചു വിട്ടുകൊടുത്ത് ആറു പേരെ പുറത്താക്കി ബുംറ തിരുത്തിയത്.

5

അതേസമയം, ഇന്ത്യക്കു 111 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 25.2 ഓവറില്‍ വെറും 110 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 30 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറാണ് ടോപ്‌സ്‌കോറര്‍. 32 ബോളില്‍ അദ്ദേഹം ആറു ബൗണ്ടറികളടിച്ചു. ഡേവിഡ് വില്ലി 21ഉം ബ്രൈഡന്‍ കാര്‍സെ 15ഉം മോയിന്‍ അലി 14ഉം റണ്‍സ്് നേടി. ഇംഗ്ലീഷ് നിരയില്‍ നാലു പേരാണ് പൂജ്യത്തിനു പുറത്തായത്. ബുംറ ആറു വിക്കറ്റികളെടുത്തപ്പോള്‍ മൂന്നു വിക്കറ്റുമായി മുഹമ്മദ് ഷമി മികച്ച പിന്തുണയേകി.

Story first published: Tuesday, July 12, 2022, 20:43 [IST]
Other articles published on Jul 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+