IND vs ENG: ബുംറയ്ക്കു 'സെഞ്ച്വറി'! അക്രമിന്റെ റെക്കോര്‍ഡ് പഴങ്കഥ, കപിലും പിന്നില്‍
ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ റെക്കോര്‍ഡുകള്‍ കുറിക്കുന്നത് തുടരുകയാണ് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ. നേരത്തേ ടെസ്റ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടം അദ്ദേഹം ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ തന്റെ പേരിലാക്കിയിരുന്നു. ഇപ്പോള്‍ ബൗളിങിലും ചില വമ്പന്‍ റെക്കോര്‍ഡുകള്‍ക്കു അവകാശിയായിരിക്കുകയാണ് ബുംറ.
ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെയാണ് റെക്കോര്‍ഡുകള്‍ തീര്‍ത്ത് എലൈറ്റ് ബൗളര്‍മാരുടെ ക്ലബ്ബില്‍ അദ്ദേഹം അംഗമായി മാറിയത്.

രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ 100 ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ല് ജസ്പ്രീത് ബുംറ പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ ഇവിടെ 100 ഇരകളെ കണ്ടെത്തിയ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. പാകിസ്താന്റെ മുന്‍ ഇതിഹാസ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായ വസീം അക്രമിനെയാണ് ബുംറ പിന്തള്ളിയത്.
28 വയസ്സും 30 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അക്രം 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ 28 വയസ്സും 211 ദിവസവും പ്രായമുള്ളപ്പോള്‍ ബുംറ 100 പേരെ പുറത്താക്കിയിരിക്കുന്നത്.
സെന രാജ്യങ്ങളില്‍ 100 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ ആറാമത്തെ ബൗളര്‍ കൂടിയാണ് ജസ്പ്രീത് ബുംറ. 141 വിക്കറ്റുകളുമായി മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഇഷാന്ത് ശര്‍മ (130), സഹീര്‍ ഖാന്‍ (119), മുഹമ്മദ് ഷമി (119), കപില്‍ ദേവ് (117) എന്നിവരാണ് വിക്കറ്റ് കൊയ്ത്തില്‍ പിന്നിലുള്ളവര്‍.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെയും റെക്കോര്‍ഡ് ജസ്പ്രീത് ബുംറ പഴങ്കഥയാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായാണ് ബും മാറിയത്.
ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

1981-82ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കപില്‍ 22 വിക്കറ്റുകളെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ബുംറ തിരുത്തിയത്. 23 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. കളി ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ ബുംറ വിക്കറ്റുകള്‍ ഇനിയും നേടാനുള്ള സാധ്യത കൂടുതലാണ്. ബുംറ, കപില്‍ എന്നിവര്‍ കഴിഞ്ഞാല്‍ 19 വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍.
ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ ജസ്പ്രീത് ബുംറയാണ്. 44 ടെസ്റ്റുകളുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാംസ്ഥാനത്ത്. 40 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ (37), പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡി (37), ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് (34) എന്നിവരാണ് പിന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications