IND vs ENG: 'രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്', പ്രശംസിച്ച് ഇന്‍സമാം
കറാച്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം രോഹിത് ശര്‍മ കളം നിറഞ്ഞാടുകയായിരുന്നു. 99 റണ്‍സ് ലീഡിന്റെ ക്ഷീണത്തിലിറങ്ങിയ ഇന്ത്യയെ രോഹിതിന്റെ സെഞ്ച്വറി പ്രകടനം മികച്ച നിലയിലേക്കെത്തിക്കുകയായിരുന്നു. 256 പന്തുകള്‍ നീണ്ടുനിന്ന ക്ലാസിക് ഇന്നിങ്‌സില്‍ 14 ബൗണ്ടറിയും ഒരു സിക്‌സുമാണ് രോഹിത് നേടിയത്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. നിലവില്‍ 171 റണ്‍സിന്റെ ലീഡും ഇന്ത്യക്കുണ്ട്. നാലാം ദിനം 300ന് മുകളില്‍ ലീഡ് പ്രതീക്ഷിച്ചാവും ഇന്ത്യ ഇറങ്ങുക.

ഇന്ത്യയെ സംബന്ധിച്ച് ശക്തമായ തിരിച്ചുവരവിനുള്ള ഊര്‍ജമാണ് രോഹിതിന്റെ പ്രകടനം നല്‍കിയിരിക്കുന്നത്. വിദേശത്തെ രോഹിതിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. അതും ഓവല്‍ പോലൊരു മൈതാനത്ത്. മറ്റ് നിരവധി റെക്കോഡുകളും ഓവലിലെ പ്രകടനത്തോടെ രോഹിത് നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ രോഹിതിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായിരുന്ന ഇന്‍സമാം ഉല്‍ ഹഖ്.
Also Read: T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

'മികച്ച ഇന്നിങ്‌സ് തന്നെയാണ് രോഹിത് കളിച്ചത്. അവന്‍ ഈ സെഞ്ച്വറി നേട്ടം അര്‍ഹിക്കുന്നു. മികച്ച പോരാട്ടവീര്യം പരമ്പരയിലുടെനീളം അവന്‍ കാണിച്ചിരുന്നു. ഒടുവില്‍ രോഹിത് ശര്‍മയുടെ ദിവസം എത്തിയിരിക്കുകയാണ്.രോഹിത് ശര്‍മ എത്രത്തോളം മികച്ച വമ്പനടിക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. ന്യൂബോളില്‍ ക്ഷമയോടെ കളിച്ച് നിലയുറപ്പിച്ച രോഹിത് തന്റെ സ്വഭാവിക ഷോട്ടുകളിലേക്ക് എത്തുകയായിരുന്നു. സിക്‌സറിലൂടെ സെഞ്ച്വറി നേടിയത് തന്റെ കഴിവില്‍ അവന്‍ എത്രത്തോളം വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണ്.
Also Read: INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

ആ സിക്‌സ് തനിക്ക് നേരത്തെ തന്നെ കളിക്കാമായിരുന്നെങ്കിലും ടീമിന്റെ സാഹചര്യത്തിന് അനുസരിച്ച് കളിക്കാനാണ് രോഹിത് ശ്രമിച്ചത്. സാഹചര്യത്തോട് സ്വയം പൊരുത്തപ്പെട്ട രോഹിത് എട്ടാം ടെസ്റ്റ് സെഞ്ച്വറി മനോഹരമായിത്തന്നെ നേടിയെടുത്തു. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ രോഹിതിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണിത്'-ഇന്‍സമാം പറഞ്ഞു.
Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍

ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനൊപ്പം (46) 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് സ്വന്തമാക്കിയത്. പരമ്പരയിലുടെനീളം രോഹിത്-രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യക്കായി തിളങ്ങുന്നുണ്ട്. രോഹിത്-രാഹുല്‍ ലീഡ്‌സില്‍ നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടിവന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇരുവരുടെയും പ്രകടനം പരമ്പരയില്‍ നിര്‍ണ്ണായകമായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ഭേദപ്പെട്ട പ്രകടനം ഇവര്‍ കാഴ്ചവെച്ചിരുന്നു. ഇതാണ് മികച്ച പോരാട്ടത്തിന് ഇന്ത്യയെ പ്രാപ്തമാക്കിയത്.
Also Read: T20 World Cup 2021: ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആര്? എട്ട് ടീമുകള്‍ പരിഗണിച്ച് റാങ്കിങ് അറിയാം

ഓപ്പണര്‍മാരുടെ കൂട്ടുകെട്ടിനെയും ഇന്‍സമാം പ്രശംസിച്ചു. 'രോഹിതിന്റെ സെഞ്ച്വറിക്കിടെ കെ എല്‍ രാഹുലിന്റെ 46 റണ്‍സിനെ അവഗണിക്കാനാവില്ല. രോഹിതും രാഹുലും ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഈ കൂട്ടുകെട്ടാണ് ന്യൂബോളിലെ വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യക്ക് അടിത്തറ പാകിയത്. ഇത്തരമൊരു കൂട്ടുകെട്ടില്ലാത്തത് നിരവധി തവണ ഇന്ത്യയെ വേട്ടയാടിയിട്ടുണ്ട്. രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ ആക്രമിക്കാനുള്ള മനോഭാവത്തോടെയാണ് ഇരുവരും ഇറങ്ങിയത്. പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ശ്രമിച്ചത്'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
Also Read: IND vs ENG: 'അവന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അനാവശ്യ പ്രതീക്ഷ', ജഡേജക്കെതിരേ വീണ്ടും സഞ്ജയ്

Also Read: INDvENG: ഇംഗ്ലണ്ടിനു എത്ര റണ്‍സ് വിജയലക്ഷ്യം നല്‍കണം? ലക്ഷ്മണ്‍ പറയുന്നു
വിരാട് കോലിക്കൊപ്പം (22) രവീന്ദ്ര ജഡേജയാണ് (9) ക്രീസില്‍. നാലാം ദിനം മൂന്ന് സെക്ഷനിലെങ്കിലും ഇന്ത്യക്ക് ബാറ്റ് ചെയ്യേണ്ടതുണ്ട്. വിരാട് കോലിയുടെയും അജിന്‍ക്യ രഹാനെയുടെയും മധ്യനിരയിലെ പ്രകടനം നിര്‍ണ്ണായകമാവും. റിഷഭ് പന്തും ശര്‍ദുല്‍ ഠാക്കൂറും അതിവേഗം റണ്‍സുയര്‍ത്തേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. 300ന് മുകളില്‍ ഇന്ത്യ വിജയലക്ഷ്യം നല്‍കേണ്ടതായുണ്ട്. മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇത്തരമൊരു വലിയ സ്‌കോര്‍ തന്നെ ഇന്ത്യ മുന്നോട്ടുവെക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications