IND vs ENG: മിന്നിച്ച് തുടങ്ങി രോഹിത്, ഇഷാന്‍ ഫ്‌ളോപ്പ്, ഓപ്പണിങ് ദയനീയമെന്ന് ഫാന്‍സ്

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ തിളങ്ങാനാവാതെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മിന്നിച്ച് തുടങ്ങിയെങ്കിലും വമ്പന്‍ സ്‌കോറിലേക്കെത്താനായില്ല. 14 പന്തില്‍ 24 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടും. തിരിച്ചുവരവില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ രോഹിത് ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാനാവാതെ പോയി.
അതേ സമയം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാനാവുന്നില്ലെന്ന് മാത്രമല്ല മോശം ഷോട്ടുകള്‍ കളിച്ചാണ് ഇഷാന്‍ പുറത്താവുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇഷാന്‍ കിഷന്റെ സാധ്യതകള്‍ മങ്ങുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തിക്കളിക്കേണ്ട പവര്‍പ്ലേ ഓവറുകളില്‍ ഇഷാന്‍ മെല്ലെപ്പോക്ക് ബാറ്റിങ്ങുമായി നിരാശപ്പെടുത്തുകയാണ്.

ഒന്നാം വിക്കറ്റില്‍ 29 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവര്‍ക്കും ചേര്‍ന്ന് സൃഷ്ടിക്കാനായത്. ഇഷാനെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാണ്. ലോകകപ്പില്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറാവാനാണ് സാധ്യത. രാഹുലിനെ മറികടക്കാന്‍ ഇഷാന്‍ വെടിക്കെട്ട് പ്രകടനം തന്നെ കാഴ്ചവെക്കേണ്ട സാഹചര്യത്തിലാണ് അദ്ദേഹം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്നത്.
ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

മത്സരത്തിലൂടെ നായകനായി 1000 ടി20 റണ്‍സ് രോഹിത് പൂര്‍ത്തിയാക്കി. 1570 റണ്‍സുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തലപ്പത്തും 1112 റണ്‍സോടെ ഇതിഹാസ നായകന്‍ എംഎസ് ധോണി രണ്ടാം സ്ഥാനത്തുമുണ്ട്. അധികം വൈകാതെ ധോണിയുടെ റെക്കോഡിനെ രോഹിത് മറികടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ടി20 നായകനായ ശേഷം 12 തുടര്‍ ജയങ്ങളുമായാണ് രോഹിത്തിന്റെ വരവ്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഈ വിജയത്തുടര്‍ച്ച സാധിച്ചെടുക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം. സഞ്ജു സാംസണിനെ ഇന്ത്യ പ്ലേയിങ് 11 ലേക്ക് പരിഗണിക്കാത്തത് ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. മൂന്നാം നമ്പറില്‍ ദീപക് ഹൂഡയെയാണ് ഇന്ത്യ പരിഗണിച്ചത്. ആദ്യ ടി20ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജു ഉള്‍പ്പെട്ടതെന്നതും എടുത്തു പറയേണ്ടതാണ്. എന്നിട്ടും ഇന്ത്യ പരിഗണിക്കാത്തതില്‍ ആരാധകര്‍ നിരാശരാണ്.
പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

ട്വിറ്ററില്‍ സഞ്ജു സാംസണ്‍ ട്രന്റിങ് ആയിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നത്. അതേ സമയം സഞ്ജുവിന് പകരം മൂന്നാം നമ്പറിലെത്തിയ ദീപക് ഹൂഡ മികവ് കാട്ടി. 17 പന്തില്‍ 33 റണ്‍സാണ് ഹൂഡ നേടിയത്. മൂന്ന് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 194.11 സ്‌ട്രൈക്കറേറ്റിലായിരുന്നു ഹൂഡയുടെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications