IND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവും
ഇംഗ്ലണ്ടിനെതിരേ ഈയാഴ്ച നടക്കുന്ന ടി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ഈ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ ഏറ്റവും വലിയ അഗ്നിപരീക്ഷ തന്നെയായിരിക്കും ഈ പരമ്പര. കാരണം ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ മറികടക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ കടുപ്പമായിരിക്കും.

ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് ടി20 പരമ്പരയില്‍ ഇന്ത്യ ഇറക്കുന്നത്. അതുകൊണ്ടു പരാജയപ്പെട്ടാല്‍ ഇന്ത്യക്കു ഒഴികഴിവുകളൊന്നും പറയാന്‍ സാധിക്കുകയുമില്ല. വമ്പനൊരു ലോക റെക്കോര്‍ഡ് ഈ പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുകയാണ്. ഇതു ഏതാണെന്നു പരിശോധിക്കാം.

ഇംഗ്ലണ്ടില്‍ ഇതുവരെ ആറു ടി20 മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. ഇതില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളൂവെന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ആരാധകരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ആറില്‍ നാലു ടി20കളിലും വിജയം ഇംഗ്ലണ്ടിനായിരുന്നു.
ഇംഗ്ലണ്ടില്‍ നേടിയ ടി20 വിജയങ്ങളുടെ കാര്യത്തില്‍ ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യ. കംഗാരുപ്പടയും ഇവിടെ രണ്ടു ടി20കളില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ.
കോലിയേക്കാള്‍ മികച്ച ബാറ്റര്‍ രോഹിത്ത്! പറഞ്ഞത് അക്തര്‍- ഇതായിരുന്നു കാരണം

ഇംഗ്ലണ്ടിലെ ടി20 വിജയങ്ങളുടെ കാര്യത്തില്‍ ബദ്ധവൈരികളായ പാകിസ്താന്‍, ഏഷ്യയിലെ മറ്റൊരു മുന്‍ നിര ടീമായ ശ്രീലങ്ക, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരേക്കാള്‍ പിറകിലാണ് ഇന്ത്യയുടെ സ്ഥാനമെന്നത് ഞെട്ടിക്കും.
നിലവില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ടി20 വിജയങ്ങള്‍ നേടിയ ടീമെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ പേരിലാണ്. അവരെ മറികടക്കാനുള്ള അവസരമാണ് നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

12 ടി20കളാണ് ഇംഗ്ലണ്ടില്‍ പാകിസ്താന്‍ ഇതുവരെ കളിച്ചത്. ഇതില്‍ നാലു വിജയങ്ങള്‍ അവര്‍ കുറിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഏഴു ടി20കളില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
നാലു വിജയങ്ങളെന്ന പാകിസ്താന്റെ ലോക റെക്കോര്‍ഡ് തിരുത്തണമെങ്കില്‍ ഇംഗ്ലണ്ടുമായുള്ള മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയേ തീരൂ. അവസാനമായി ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമാണ് 2-2ന്റെ സമനില വഴങ്ങേണ്ടി വന്നത്.
IND vs ENG: ടി20യില്‍ നാലാമന്‍ ആര്? മല്‍സരം മൂന്നു പേര്‍ തമ്മില്‍- സഞ്ജുവിന് നോ ചാന്‍സ്

2018ലെ പര്യടനത്തിലായിരുന്നു ഇംഗ്ലണ്ടില്‍ ഇന്ത്യ ടി20 പരമ്പരയില്‍ കളിച്ചത്. അന്നു ചരിത്ര വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയായിരുന്നു. അതിനു മുമ്പ് 2011, 2014 വര്‍ഷങ്ങളില്‍ ഓരോ ടി20കളും ഇംഗ്ലണ്ടില്‍ ഇന്ത്യ കളിച്ചിരുന്നു. രണ്ടിലും വിജയം ഇംഗ്ലണ്ടിനായിരുന്നു.
ഇതു കൂടാതെ 2009ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് പോരാട്ടത്തിലും ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് വിജയം ആഘോഷിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് മുന്‍ നായകന്‍ വിരാട് കോലിയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ അദ്ദേഹം 180 റണ്‍സെടുത്തിട്ടുണ്ട്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കോലിക്കു പിന്നിലായി രണ്ടാംസ്ഥാനത്ത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം 147 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications