Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്കു ഷോക്ക്, രാഹുല്‍ പര്യടനത്തിനില്ല! താരം ജര്‍മനിയിലേക്ക്

ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ ഷോക്ക്. പരിക്കില്‍ നിന്നു മോചിതനാവാത്തതിനാല്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍ പര്യടനത്തില്‍ നിന്നും പൂര്‍ണമായി പിന്‍മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയാണിത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ രാഹുലായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരമ്പരയ്ക്കു തൊട്ടുമുമ്പ് പരിശീലന സെഷനിടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു. രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.

1

ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്നു മോചിതനായി ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ശനിയാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം ഫിറ്റ്‌നസ് ടെസ്റ്റിനും വിധേയനാവേണ്ടതായിരുന്നു.
എന്നാല്‍ പരിക്കില്‍ നിന്നും മുക്തനാവുന്നതിന് രാഹുല്‍ സമയമെടുക്കുന്നതായി മെഡിക്കല്‍ സംഘം കണ്ടെത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ബിസിസിഐ തീരുമാനമെടുത്തത്. മാത്രമല്ല വിദഗ്ധ ചികില്‍സയ്ക്കായി അദ്ദേഹത്തെ ജര്‍മനിയിലേക്കു അയക്കുകയും ചെയ്യുന്നുണ്ട്.

2

കെഎല്‍ രാഹുലിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചിരിക്കുന്നത്. ക്രിക്ക്ബസിനോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയ്ക്കിടെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ രാഹുലിന്റെ നാഭിപ്രദേശത്തു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത വേദനയനുഭവപ്പെട്ട താരം ഗ്രൗണ്ടില്‍ നിന്നും മടങ്ങുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടല്ല അദ്ദേഹത്തിനു നാഭി ഭാഗത്തു പരിക്കേല്‍ക്കുന്നത്. നേരത്തേയും തുടര്‍ട്ടയായി ഈ ഭാഗത്തെ പരിക്കുകള്‍ രാഹുലിനെ അലട്ടുന്നുണ്ട്.

സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍

3

കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ ബോര്‍ഡ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അദ്ദേഹം വൈകാതെ തന്നെ ജര്‍മനിയിലേക്കു തിരിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഉദ്ധരിച്ച് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം അവസാനമോ, ജൂലൈ ആദ്യ വാരമോ ആയിരിക്കും കൂടുതല്‍ ചികില്‍സകള്‍ക്കായി രാഹുല്‍ ജര്‍മനിയിലേക്കു തിരിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

IND vs SA: സഞ്ജൂ, ഇത് അവസാന അവസരമെന്ന് കരുതി കളിക്കൂ! സോഷ്യല്‍ മീഡിയ പറയുന്നു

4

ഇംഗ്ലണ്ട് പര്യടനത്തില്‍ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ആരായിരിക്കും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവുകയെന്നതു വ്യക്തമല്ല. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലെയും സ്ഥിരം സാന്നിധ്യമായ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരിലൊരാള്‍ക്കു നറുക്കു വീണേക്കും.
എന്നാല്‍ രാഹുലിന്റെ പകരക്കാരനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്കു ഇന്ത്യ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കും.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനുള്ള ടീം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Thursday, June 16, 2022, 14:53 [IST]
Other articles published on Jun 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+