Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആദ്യ കളിയില്‍ ബുംറയും ഷമിയും കൂടി 9 വിക്കറ്റ്, രണ്ടാമങ്കത്തില്‍ എത്ര? പ്രവചനം

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തല്‍ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് പേസ് നിരയായിരുന്നു. പത്തു വിക്കറ്റുകളും ഫാസ്റ്റ് ബൗളര്‍മാരാണ് പങ്കിട്ടത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടേത് കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു. ആറു വിക്കറ്റുകളുമായി അദ്ദേഹം ഇംഗ്ലണ്ടിന്റെ അന്തകനായി മാറുകയായിന്നു. മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളുമായി ബുംറയ്ക്കു മികച്ച പിന്തുണയേക്കുകയും ചെയ്തിരുന്നു. ശേഷിച്ച ഒരു വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു.

1

ഇന്നു വൈകീട്ട് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാമങ്കം ലോര്‍ഡ്‌സില്‍ നടക്കാനിരിക്കെ കളിയിലെ വിക്കറ്റ് വേട്ടക്കാരെ പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ബുംറയും ഷമിയും രണ്ടാമങ്കത്തില്‍ എത്ര വിക്കറ്റുകള്‍ നേടുമെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ചോപ്രയുടെ പ്രവചനം.

2

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കൂടി നാലില്‍ക്കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തും. ബുംറ മാജിക്കാണ് കാണിക്കുന്നത്. തൊട്ടുമുമ്പത്തെ കളിയില്‍ ആറു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഈ മല്‍സരത്തില്‍ ബുംറ കൂടുതല്‍ അപകടകാരിയായി മാറുമെന്നാണ് തനിക്കു തോന്നുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.
ആദ്യ കളിയില്‍ അമ്പെ പരാജയമായി മാറിയ ഇംഗ്ലീഷ് ബാറ്റിങ് നിര ഈ മല്‍സരത്തില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

IND vs ENG: ബോസിനെ ഹിറ്റ്മാന്‍ തീര്‍ക്കും! വേണ്ടത് എട്ടു സിക്‌സര്‍ മാത്രം

3

ആദ്യ മല്‍സരത്തില്‍ ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും ഡെക്കായി പുറത്തായിരുന്നുവെന്നത് സത്യമാണ്. പക്ഷെ ലോര്‍ഡ്‌സിലെ രണ്ടാമങ്കത്തില്‍ റൂട്ട്, സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നീ മൂന്നു പേരും കൂടി 125 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നു എനിക്കു തോന്നുന്നു.
അവസാന കളിയില്‍ ഇംഗ്ലീഷ് ടീമിലെ എല്ലാവരും കൂടി അടിച്ചെടുത്തത് 110 റണ്‍സായിരുന്നു.

4

എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ അതുപോലെ സംഭവിക്കില്ല. കുറച്ചുകൂടി ഫ്‌ളാറ്റായിട്ടുള്ള പിച്ചായിരിക്കും ലോര്‍ഡ്‌സില്‍ ലഭിക്കുകയെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
ഒന്നാം ഏകദിനത്തില്‍ റൂട്ടും സ്‌റ്റോക്‌സും ഡെക്കായി മടങ്ങിയപ്പോള്‍ ബെയര്‍സ്‌റ്റോയ്ക്കു നേടാനായത് ഏഴു റണ്‍സായിരുന്നു. 30 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

5

രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുടെ സ്‌കോറുകളെക്കുറിച്ചും ആകാശ് ചോപ്ര പ്രവചനം നടത്തിയിട്ടുണ്ട്. രോഹിത്, ധവാന്‍ ഇവരില്‍ ഒരാള്‍ ഇന്നത്തെ കളിയില്‍ 70 റണ്‍സിനു മുകളില്‍ നേടും. പക്ഷെ ആരായിരിക്കും അതു ചെയ്യുകയെന്നെന്നു എനിക്കറിയില്ല. രണ്ടു പേരും കഴിഞ്ഞ മല്‍സരത്തില്‍ മികച്ച ഫോമിലായിരുന്നു കാണപ്പെട്ടത്.

6

രോഹിത് ഒന്നിനു പിറകെ ഒന്നായി സിക്‌സറുകളടിച്ചിരുന്നു. നിങ്ങള്‍ എത്രത്തോളം ഷോര്‍ട്ട് ബോളുകള്‍ എറിയുന്നുവോ അത്രയും ദൂരത്തേക്കു അദ്ദേഹം ഷോട്ടുകള്‍ പറത്തും. എന്തുകൊണ്ടാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ ഷോട്ട് ബോളുകള്‍ എറിയുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. ഷോര്‍ട്ട് ബോള്‍, മോശം ബോള്‍ രണ്ടിലും രോഹിത്തില്‍ നിന്നും 24 ക്യാരറ്റ് ഷോട്ട് ഉറപ്പിക്കാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

7

ഇന്നത്തെ മല്‍സരത്തിലെ വിജയികളെയും ആകാശ് ചോപ്ര പ്രവചിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ഈ കളിയില്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇതോടെ പരമ്പര 1-1നു സമനിലയില്‍ കലാശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story first published: Thursday, July 14, 2022, 10:54 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+